ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, March 26, 2025

ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കും

 


സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമന വ്യവസ്ഥകള്‍ പരിഷ്ക്കരിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പുതുക്കിയ വ്യവസ്ഥകള്‍ തത്വത്തില്‍ അംഗീകരിച്ചു.


സംസ്ഥാന സർവ്വീസിൽ ഇരിക്കെ മരണമടയുന്ന ജീവനക്കാരുടെ ആശ്രിതർക്ക്  പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിന് അർഹതയുണ്ട്. ജീവനക്കാരൻ മരണമടയുന്ന സാഹചര്യം പരിഗണിക്കാതെ തന്നെ നിയമനം നല്‍കും. ഇൻവാലിഡ് പെൻഷണർ ആയ ജീവനക്കാർ മരണപ്പെട്ടാല്‍ അവരുടെ ആശ്രിതര്‍ക്ക് പദ്ധതി വഴിയുള്ള നിയമനത്തിന്  അർഹതയുണ്ടായിരിക്കുന്നതല്ല.


സർവീസ് നീട്ടികൊടുക്കൽ വഴിയോ പുനർനിയമനം മുഖേനയോ സർവ്വീസിൽ തുടരാൻ അനുവദിക്കുകയും ആ സമയത്ത് മരണമടയുകയും ചെയ്യുന്ന ജീവനക്കാരുടെ ആശ്രിതർക്ക് അർഹതയുണ്ടായിരിക്കില്ല. സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ (കോളേജുകളിലെ പ്രിൻസിപ്പൽമാർ ഉൾപ്പെടെ) അധ്യാപകരുടെ ആശ്രിതർക്കും നിയമനത്തിന് അർഹതയുണ്ട്. എയ്ഡഡ് സ്ഥാപനങ്ങളിലെ ജീവനക്കാർ ആനുകൂല്യത്തിന് അർഹരല്ല. സ്വമേധയാ വിരമിച്ച ജീവനക്കാർ മരണപ്പെടാല്‍ അവരുടെ ആശ്രിതർക്ക് നിയമനത്തിന് അർഹത ഉണ്ടായിരിക്കുന്നതല്ല.


ജീവനക്കാരൻ മരണമടയുന്ന തീയതിയിൽ 13 വയസ്സോ അതിനു മുകളിലോ പ്രായമുളള ആശ്രിതരാവണം.

വിധവ/ വിഭാര്യൻ, മകൻ, മകൾ, ദത്തെടുത്ത മകൻ. ദത്തെടുത്ത മകൾ അവിവാഹിതരായ ജീവനക്കാരനാണെങ്കിൽ അച്ഛൻ, അമ്മ, അവിവാഹിതരായ സഹോദരി, സഹോദരൻ എന്നീ മുൻഗണനാ ക്രമത്തിൽ ആശ്രിത നിയമനത്തിന് അർഹതയുണ്ട്. ആശ്രിതർ തമ്മിൽ അഭിപ്രായ സമന്വയമുണ്ടെങ്കില്‍ അപ്രകാരവും അല്ലാത്ത പക്ഷം മുൻഗണനാ ക്രമത്തിലും നിയമനം നൽകും.  


ജീവനക്കാരൻ മരണമടയുന്ന സമയത്ത് വിവാഹിതരായ മകൻ/മകൾ എന്നിവർ വിവാഹശേഷവും അവർ മരണമടഞ്ഞ ഉദ്യോഗസ്ഥൻ്റെ/ ഉദ്യോഗസ്ഥയുടെ ആശ്രിതരായിരുന്നു എന്ന തഹസിൽദാരുടെ സർട്ടിഫിക്കറ്റ് കൂടി ആശ്രിത നിയമന അപേക്ഷയോടൊപ്പം ഹാജരാക്കേണ്ടതാണ്. വിധവ/വിഭാര്യൻ, ഒഴികെയുള്ള ആശ്രിതർ വിധവയുടെയോ/ വിഭാര്യന്റെയോ സമ്മതപത്രം കൂടി അപേക്ഷയോടൊപ്പം ഹാജരാക്കണം. ആശ്രിതർ തമ്മിൽ തർക്കമുണ്ടാകുന്ന പക്ഷം വിധവ/ വിഭാര്യൻ നിർദ്ദേശിക്കുന്ന ആളിന് ആശ്രിത നിയമനം നൽകും. വിധവ/വിഭാര്യൻ എന്നിവർക്ക് മറ്റ് ആശ്രിതരുടെ സമ്മതപത്രം ആവശ്യമില്ല.


വിവാഹമോചിതരായ സർക്കാർ ജീവനക്കാർ സർവീസിലിരിക്കെ മരണമടയുന്ന സാഹചര്യത്തിൽ മക്കൾ ഉണ്ടെങ്കിൽ മകൻ, മകൾ, ദത്തുപുത്രൻ, ദത്തു പുത്രി എന്ന മുൻഗണനാ ക്രമത്തിലും അച്ഛൻ/ അമ്മ, അവിവാഹിതരായ സഹോദരി/സഹോദരൻ എന്നിവർക്കും  മുൻഗണനാ ക്രമത്തിൽ, ഇവർ ജീവനക്കാരനെ ആശ്രയിച്ചായിരുന്നു കഴിഞ്ഞിരുന്നതെന്ന തഹസിൽദാരുടെ സാക്ഷ്യപത്രം ഹാജരാക്കുകയാണെങ്കിൽ മറ്റ് വ്യവസ്ഥകൾക്ക് വിധേയമായി ആശ്രിത നിയമനത്തിന് അർഹതയുണ്ട്.


കേന്ദ്ര / സംസ്ഥാന സർക്കാർ വകുപ്പുകളിലോ, വകുപ്പുകൾക്കു കീഴിലുള്ള സ്ഥാപനങ്ങളിലോ, പൊതുമേഖല സ്ഥാപനങ്ങൾ / ബാങ്കുകൾ (സഹകരണ ബാങ്കുകൾ ഉൾപ്പെടെ) എന്നിവിടങ്ങളിലോ റെഗുലർ ആയി ഉദ്യോഗത്തിൽ പ്രവേശിച്ചു കഴിഞ്ഞവർക്ക് പദ്ധതി പ്രകാരം നിയമനം ലഭിക്കുന്നതിന് അർഹതയില്ല.


നിയമപരമായി ആദ്യ ഭാര്യ/ഭർത്താവിനെ വേർപിരിഞ്ഞ് പുനർ വിവാഹം ചെയ്യുന്ന കേസ്സുകളിൽ ആദ്യ ഭാര്യ അല്ലെങ്കിൽ ആദ്യ ഭർത്താവിൽ ഉണ്ടായ കുഞ്ഞുങ്ങൾക്കും അർഹതയുണ്ട്.


പൊതുഭരണ (സർവീസസ്-ഡി) വകുപ്പ് തയ്യാറാക്കുന്ന ഏകീകൃത സീനിയോറിറ്റി ലിസ്റ്റിനെ അടിസ്ഥാനമാക്കിയാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ അനുവദിച്ച് നൽകുന്നത്. വിവിധ വകുപ്പുകളിൽ നിന്ന് അപേക്ഷ ലഭിക്കുന്ന മുറയ്ക്ക് പൊതുഭരണ (സർവീസസ്-ഡി) വകുപ്പിൽ സീനിയോറിറ്റി ലിസ്റ്റ് അപ്ഡേറ്റ് ചെയ്യും. 


ഏകീകൃത സോഫ്റ്റുവെയറില്‍ അപേക്ഷിക്കാവുന്ന തസ്തികകളുടെ യോഗ്യത, ലഭ്യമായ ഒഴിവുകള്‍ എന്നിവ പ്രസിദ്ധീകരിക്കും. 


ഓരോ തസ്തികയ്ക്കും പ്രത്യേകം പ്രത്യേകം സീനിയോറിറ്റി ലിസ്റ്റ് തയ്യാറാക്കും. ഒന്നിൽ കൂടുതൽ തസ്തികകളിലേക്ക് ഓപ്ഷൻ നൽകിയിട്ടുണ്ടെങ്കിൽ ഓപ്റ്റഡ് തസ്തികകളുടെ എല്ലാ സീനിയോറിറ്റി ലിസ്റ്റുകളിലും അപേക്ഷകരെ ഉൾപ്പെടുത്തും. ഒരു സീനിയോറിറ്റി ലിസ്റ്റിൽ നിന്നും ജോലി ലഭിച്ചു കഴിഞ്ഞ അപേക്ഷകർ മറ്റ് സീനിയോറിറ്റി ലിസ്റ്റുകളിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ, പ്രസ്തുത ലിസ്റ്റുകളിൽ നിന്നും ഒഴിവാക്കും. മരണപ്പെട്ട ജീവനക്കാരൻ്റെ കുടുംബ വാർഷിക വരുമാനം എട്ട് ലക്ഷം രൂപയിൽ കവിയാൻ പാടില്ല. 


നേരിട്ടുളള നിയമനം നിയമന രീതിയായിട്ടുള്ള സബോർഡിനേറ്റ് സർവീസിലെ ക്ലാസ് III, ക്ലാസ് IV തസ്തികകളിലേക്കും ലാസ്റ്റ് ഗ്രേഡ് സർവീസ്, പാർട്ട് ടൈം കണ്ടിജന്റ്  സർവീസുകളിലെ തസ്തികകളിലേയ്ക്കുമാണ് ആശ്രിത നിയമനം നടത്തുന്നത്. എല്ലാ വകുപ്പുകളിലേയും നേരിട്ടുള്ള നിയമനം വ്യവസ്ഥ ചെയ്തിട്ടുള്ള ക്ലാസ് III, ക്ലാസ് IV, സാങ്കേതിക വിഭാഗം, യൂണിഫോം തസ്തിക ഉൾപ്പെടെയുള്ള എൻട്രി കേഡർ തസ്തികകളുടെയും ഒഴിവുകളുടെ നിർദിഷ്ട എണ്ണം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ടതാണ്. ഒരു തസ്തികയിൽ ഒന്നിലധികം നിയമന രീതികൾ വ്യവസ്ഥ ചെയ്തിട്ടുണ്ടെങ്കിൽ നേരിട്ടുള്ള നിയമനത്തിനായി മാറ്റി വച്ചിട്ടുളള ഒഴിവുകളിൽ നിന്നുമാണ് ആശ്രിത നിയമനത്തിനായി ഒഴിവുകൾ കുറവ് ചെയ്യേണ്ടത്. ഇപ്രകാരം ആശ്രിത നിയമനത്തിനായി മാറ്റിവെയ്യേണ്ട തസ്തികകൾ ഏതെല്ലാമാണെന്ന് കണ്ടെത്തി, പൊതുഭരണ (സർവീസസ്-ഡി) വകുപ്പിന്‍റെ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തും. 


ഹെഡ്‌ക്വാർട്ടറിൽ കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ മുഖാന്തിരം നേരിട്ട് നിയമനം നടത്തുന്ന ക്ലാസ്സ് III, ക്ലാസ്സ് IV തസ്തികകളിൽ ആശ്രിത നിയമനത്തിനായി കണ്ടെത്തിയിട്ടുള്ള തസ്തികകളിൽ ഓരോ 16-ാമത്തെ ഒഴിവും ആശ്രിത നിയമനത്തിനായി റിപ്പോർട്ട് ചെയ്യേണ്ടതാണ്. 


ഓരോ തസ്തികയിലും നേരിട്ടുള്ള നിയമനത്തിനായി നിശ്ചയിച്ചിട്ടുള്ള പ്രായ പരിധി തന്നെയായിരിക്കും ആശ്രിത നിയമനത്തിനും ബാധകമാക്കുന്നത്. അപേക്ഷകൻ 18 വയസ്സോ അതിനു മുകളിലോ ഉളളയാളാണെങ്കിൽ ജീവനക്കാരൻ മരണമടഞ്ഞ തീയതി മുതൽ മൂന്ന് വർഷത്തിനകവും, അപേക്ഷകൻ 18 വയസ്സിന് താഴെയുള്ള ആളാണെങ്കിൽ 18 വയസ്സ് പൂർത്തിയായി മൂന്ന് വർഷത്തിനകവും അപേക്ഷ സമർപ്പിക്കേണ്ടതാണ്.


വിധവ/വിഭാര്യൻ എന്നിവരുടെ നിയമന കാര്യത്തിലും മരണമടയുന്ന അവിവാഹിതനായ സർക്കാർ ജീവനക്കാരൻ്റെ പിതാവ്/മാതാവ് എന്നിവരുടെ കാര്യത്തിലും പാർട്ട് ടൈം കണ്ടിജന്റ് തസ്തികകളിലേക്കുള്ള നിയമനത്തിലും മുനിസിപ്പൽ കണ്ടിജന്റ് സർവ്വീസിലെ ഫുൾടൈം കണ്ടിജന്റ് തസ്തികയിലെ നിയമനത്തിലും ഉയർന്ന പ്രായപരിധി ബാധകമല്ല, അപേക്ഷകർക്ക് വിരമിക്കൽ പ്രായം വരെ നിയമനം നൽകുന്നതാണ്. 


ആശ്രിത നിയമന അപേക്ഷകളില്‍ കാലതാമസം ഉണ്ടാകുന്ന സാഹചര്യംകൂടി കണക്കിലെടുത്താണ് പുതുക്കിയ മാനദണ്ഡങ്ങള്‍ കൊണ്ടു വന്നത്. 



Monday, February 17, 2025

annual exam time table revised സ്കൂൾ വാർഷിക പരീക്ഷയുടെ ടൈംടേബിൾ പുന:ക്രമീകരിച്ചു




ഒന്നുമുതൽ 9 വരെയുള്ള ക്ലാസുകളിലെ വാർഷിക പരീക്ഷകളുടെ ടൈംടേബിളിൽ മാറ്റം വരുത്തി പൊതു വിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. മാറ്റിയ പരീക്ഷകകളുടെ വിവരങ്ങൾ താഴെ.

ഫെബ്രുവരി 25ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഹിന്ദി പരീക്ഷയും 9-ാം ക്ലാസ്സിലെ ഒന്നാം ഭാഷാ പേപ്പർ 2 പരീക്ഷയും മാർച്ച്‌ 11ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാം ക്ലാസ്സിലെ ഒന്നാം ഭാഷ പേപ്പർ 2 പരീക്ഷ 25/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന്നക്രമീകരിച്ചു.

25/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 9-ാം ക്ലാസ്സിലെ ബയോളജി പരീക്ഷ 15/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുന:ക്രമീകരിച്ചു.

27/02/2025 ന് രാവിലെ നടത്താൻ നിശ്ചയിച്ചിരുന്ന എച്ച്.എസ് അറ്റാച്ച്‌ഡ് യു.പി വിഭാഗം പരീക്ഷകൾ 24/02/2025 ന് രാവിലെ നടത്തും.

27/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന 8-ാ ം ക്ലാസ്സിലെ കലാകായിക പ്രവർത്തി പരിചയം 27/03/2025 ന് രാവിലെ നടത്തും.

27/02/2025 ന് ഉച്ചയ്ക്കുശേഷം നടത്താൻ നിശ്ചയിച്ചിരുന്ന ഒൻപതാം ക്ലാസ്സിലെ സാമൂഹ്യശാസ്ത്രം പരീക്ഷ 18/03/2025 ന് രാവിലെ നടത്തുന്ന രീതിയിൽ പുനക്രമീകരിച്ചു.








Sunday, December 1, 2024

NORKA Assisted & Mobilised Employment (NAME) - Employee Registration കേരളത്തിലെ പ്രമുഖ വാഹന ഡീലര്‍ഷിപ്പില്‍ 45 ഓളം ഒഴിവുകള്‍. തിരിച്ചെത്തിയ പ്രവാസികള്‍ക്ക് അപേക്ഷിക്കാം.

 

കേരളത്തിലെ  ഒരു  പ്രമുഖ വാഹനഡീലര്‍ഷിപ്പ് സ്ഥാപനത്തിന്റെ പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ (ഷോറൂം, സർവീസ് സെന്റര്‍) ഒഴിവുളള വിവിധ തസ്തികകളിലേക്ക്  തിരിച്ചെത്തിയ പ്രവാസികളിൽ നിന്നും സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് മുഖേന അപേക്ഷ ക്ഷണിക്കുന്നു. നിലവിൽ എട്ട് തസ്തികകളിലെ 45 ഓളം ഒഴിവുകളിലേയ്ക്കാണ് അപേക്ഷ. തിരിച്ചെത്തിയ പ്രവാസികേരളീയര്‍ക്ക് നാട്ടിലെ സംരംഭങ്ങളിൽ തൊഴിൽ ലഭ്യമാക്കുന്നതിന് ലക്ഷ്യമിട്ട് സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് മുഖേന നടപ്പിലാക്കുന്ന പുതിയ പ്രവാസി പുനരധിവാസ പദ്ധതിയായ നോർക്കാ അസിസ്റ്റഡ്& മൊബിലൈസ്ഡ് എംപ്ലോയ്‌മെന്റ് അഥവ NAME പദ്ധതിപ്രകാരമാണ് അപേക്ഷ ക്ഷണിക്കുന്നത്.



ജനറൽ മാനേജർ, സീനിയർ ടെക്‌നീഷ്യൻ, സർവീസ് മാനേജർ, കസ്റ്റമർ കെയർ മാനേജർ, സീനിയർ സർവീസ്/ ബോഡി ഷോപ്പ് അഡ്വൈസേർസ്, സീനിയർ റിലേഷൻഷിപ്പ് മാനേജർ, സീനിയർ വാറന്റി ഇൻ ചാർജ്ജ്, ഡെപ്യുട്ടി മാനേജർ തസ്തികകളിലാണ് ഒഴിവുകള്‍. നോര്‍ക്ക റൂട്ട്സിന്റെ വെബ്ബ്സൈറ്റ് www.norkaroots.org സന്ദര്‍ശിച്ച് 2024 ഡിസംബര്‍ 16 നകം അപേക്ഷ നല്‍കാവുന്നതാണ്. വിശദമായ നോട്ടിഫിക്കേഷനും ഓരോ തസ്തികകളിലേയും യോഗ്യത സംബന്ധിക്കുന്ന വിവരങ്ങളും വെബ്ബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക് 0471 -2770523 നമ്പറിൽ (പ്രവ്യത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത്) ബന്ധപ്പെടാവുന്നതാണ്. 


അപേക്ഷിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ


രണ്ടുവര്‍ഷത്തിലധികം വിദേശരാജ്യത്ത് ജോലിചെയ്തശേഷം നാട്ടില്‍ തിരിച്ചെത്തി ആറു മാസം കഴിഞ്ഞ, സാധുവായ വിസ ഇല്ലാത്ത പ്രവാസികൾക്കാണ് അപേക്ഷിക്കാന്‍ കഴിയുക. ജനറൽ മാനേജർ തസ്തികയില്‍ 15 വര്‍ഷത്തേയും ഡെപ്യുട്ടി മാനേജർ തസ്തികയിലേയ്ക്ക് അഞ്ചും മറ്റ് തസ്തികകള്‍ക്ക് 10 വര്‍ഷത്തേയും  പ്രവൃത്തിപരിചയം ആവശ്യമാണ്. പ്രവാസികളെ നിയമിക്കുന്ന തൊഴിലുടമയ്ക്ക് (എംപ്ലോയർ) നിബന്ധനകളുടെ അടിസ്ഥാനത്തിൽ ഒരു വര്‍ഷത്തേയ്ക്ക് പരമാവധി 100 ദിനങ്ങളിലെ ശമ്പളവിഹിതം (വേജ് കോമ്പന്‍സേഷന്‍) പദ്ധതി  വഴി ലഭിക്കും. പ്രവാസികളുടെ തൊഴില്‍ നൈപുണ്യവും  അനുഭവപരിചയവും സംരംഭങ്ങൾക്ക് പ്രയോജനകരമാകുന്നതിനൊപ്പം  തിരികെയെത്തിയ പ്രവാസികൾക്ക് കൂടുതൽ തൊഴിലവസരങ്ങള്‍  ലഭ്യമാക്കുന്നതിനാണ് നെയിം പദ്ധതി. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്ഡ് കോള്‍ സര്‍വീസ്)  ബന്ധപ്പെടാവുന്നതാണ്. 

Tuesday, August 27, 2024

First Term Examination ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) ടൈംടേബിള്‍ 2024-25

 


സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഓണപ്പരീക്ഷ (പാദവാര്‍ഷിക പരീക്ഷ) സെപ്റ്റംബർ 3 മുതൽ 12 വരെ നടക്കും. മുസ്‌ലിം കലണ്ടര്‍ പ്രകാരം പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും ഈ ടൈംടേബിള്‍ ബാധകമാണ്.





Friday, July 26, 2024

Viral video shows EV battery catching fire in apartment lift. Fact Check അപ്പാർട്ട്‌മെൻ്റ് ലിഫ്റ്റിൽ ഇവി ബാറ്ററിക്ക് തീപിടിച്ചതായി വൈറലായ വീഡിയോ. സത്യമെന്ത്

 


ഓൺലൈനിൽ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്, അതിനുള്ള കാരണങ്ങൾ ഇതാ...

ഇപ്പോൾ, ഇൻറർനെറ്റിൽ പ്രചരിക്കുന്നത് പോലെ ലിഫ്റ്റുകളോ എലിവേറ്ററുകളോ വലിയ കാന്തികക്ഷേത്രങ്ങൾ സൃഷ്ടിക്കുന്നില്ല.

വാസ്തവത്തിൽ, മിക്ക ലിഫ്റ്റുകളും ഉരുക്ക് പോലെയുള്ള ചാലക ലോഹങ്ങൾ കൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത്, കൂടാതെ വൈദ്യുതകാന്തിക മണ്ഡലങ്ങളെ തടയുന്ന ഒരു ഫാരഡേ കൂട് പോലെ പ്രവർത്തിക്കുന്നു. അതുകൊണ്ടാണ് നിങ്ങൾ ലിഫ്റ്റിൽ പ്രവേശിക്കുമ്പോഴെല്ലാം നിങ്ങളുടെ മൊബൈൽ ഫോൺ സിഗ്നൽ തകരാറിലാകുകയോ അല്ലെങ്കിൽ കട്ട് ഓഫ് ആകുകയോ ചെയ്യുന്നത്.

നിങ്ങളുടെ മൊബൈൽ ഫോൺ, അല്ലെങ്കിൽ നിങ്ങളുടെ ഇലക്ട്രിക് വാഹനം പോലെ, ഉയർന്ന ഊർജ്ജ സാന്ദ്രതയുള്ള ലിഥിയം അയൺ ബാറ്ററികളാണ് ഇ-ബൈക്കുകൾ ഉപയോഗിക്കുന്നത്.

ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കാൻ ബാറ്ററികൾ ഉപയോഗിക്കാം. ഒരു ഇരുമ്പ് ആണിക്ക് ചുറ്റും ഇൻസുലേറ്റ് ചെയ്ത വയർ കോയിൽ ഉപയോഗിച്ച് വൈദ്യുതകാന്തികം എങ്ങനെ സൃഷ്ടിക്കാമെന്ന് സ്കൂളിൽ പഠിച്ചത് നിങ്ങൾ ഓർക്കുന്നുണ്ടാകും.

എന്നിരുന്നാലും, ഒരു ലിഫ്റ്റിലേക്ക് കൊണ്ടുപോകുന്ന ഒരു ഇ-ബൈക്ക് ബാറ്ററി അത് ചെയ്യില്ല, കാരണം അത് ഒന്നിനോടും ബന്ധിപ്പിച്ചിട്ടില്ല. അതിനാൽ ebike-ന്റെ ലിഥിയം അയോൺ ബാറ്ററി ഏതെങ്കിലും തരത്തിലുള്ള കാന്തികക്ഷേത്രം സൃഷ്ടിക്കാൻ ലിഫ്റ്റുമായി "പ്രതികരിക്കുക" എന്നത് അസാധ്യമാണ്.

ലിഥിയം അയോൺ ബാറ്ററികൾക്ക് ലിഫ്റ്റുകൾ ഉപയോഗിച്ച് തീയോ സ്ഫോടനമോ ഉണ്ടാക്കുന്ന ഒരു വൈദ്യുതകാന്തിക മണ്ഡലം സൃഷ്ടിക്കാൻ കഴിയുമെങ്കിൽ, എല്ലാ ദിവസവും തങ്ങളുടെ ഫോണുകളും ലാപ്‌ടോപ്പുകളും ടാബ്‌ലെറ്റുകളും ബാറ്ററിയിൽ പ്രവർത്തിക്കുന്ന മറ്റ് ഉപകരണങ്ങളും ലിഫ്റ്റുകളിൽ കൊണ്ടുവരുന്ന ദശലക്ഷക്കണക്കിന് ആളുകൾക്ക് ഇത് സംഭവിക്കുമായിരുന്നു.

സാധാരണഗതിയിൽ, ലിഥിയം അയൺ ബാറ്ററികൾ തെറ്റായ രീതിയിൽ നിർമ്മിക്കുകയോ, അമിതമായി ചാർജ് ചെയ്യുകയോ, അനുയോജ്യമല്ലാത്ത ഉപകരണങ്ങൾ ഉപയോഗിച്ച് ചാർജ് ചെയ്യുകയോ, കടുത്ത ചൂടിൽ സമ്പർക്കം പുലർത്തുകയോ, ഷോർട്ട് സർക്യൂട്ട് ചെയ്യുകയോ ചെയ്താൽ തീ പിടിക്കാനുള്ള സാധ്യതയുണ്ട്.

ഇത് താരതമ്യേന അപൂർവമാണെങ്കിലും, ലിഥിയം അയോൺ ബാറ്ററികൾ ഊർജസാന്ദ്രവും അത്യധികം കത്തുന്നതുമായതിനാൽ അപകടസാധ്യത ഗുരുതരമാണ്.

2021 ഒക്‌ടോബർ 8 വെള്ളിയാഴ്ച ചൈനയിലെ ഗ്വാങ്‌ഷൂവിലാണ് ഈ സംഭവം നടന്നത്.  വീഡിയോയിലെ അപകടത്തിന് ഇരയായത് 28 വയസ്സുള്ള ആളാണ്, അദ്ദേഹത്തിന്റെ കുടുംബപ്പേര് ചെൻ ആയിരുന്നു. ആ തീയിൽ ഗുരുതരമായി പൊള്ളലേറ്റ ചെൻ 28 ദിവസങ്ങൾക്ക് ശേഷം മരണത്തിന് കീഴടങ്ങി.

ആ സമയത്ത് ചെൻ ലിഫ്റ്റിൽ ഇല്ലായിരുന്നുവെങ്കിൽ, ബാറ്ററി ദൂരേക്ക് എറിഞ്ഞ് മരണമോ ഗുരുതരമായ പരിക്കോ ഒഴിവാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.

എന്റെ നിഗമനത്തിൽ ചെൻ വീട്ടിലെ ഇ-ബൈക്ക് ബാറ്ററി ചാർജ് ചെയ്യുമ്പോൾ അത് അമിതമായി ചൂടായതിനാൽ അത് തണുപ്പിക്കാൻ താഴേക്ക് കൊണ്ടുപോയി. വീഡിയോയിൽ താഴത്തെ നിലയുടെ ഏറ്റവും താഴ്ന്ന ബട്ടണിൽ അദ്ദേഹം അമർത്തുന്നത് കാണാൻ കഴിയുന്നതിനാൽ അത് വിശ്വസനീയമാണ്.

 


Wednesday, July 3, 2024

ബഷീർ കൃതികൾ - ലഘു വിവരണം

 


ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ  

ഓർമ്മ ദിനമാണ് July 5. ഈയവസരത്തിൽ  

അദ്ദേഹത്തിന്റെ  പ്രധാന കൃതികളുടെ ലഘു വിവരണം 

രേഖാ ചിത്രത്തോടൊപ്പം തയ്യാറാക്കി അവതരിപ്പിക്കുകയാണ്  

കാട്ടിലങ്ങാടി ഗവ.ഹയർ സെക്കൻ്ററി സ്കൂളിലെ 

 ചിത്രകലാധ്യാപകനായ ശ്രീ. സുരേഷ് കാട്ടിലങ്ങാടി.