ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, October 31, 2022

എൽ.ഡി ക്ലാർക്ക് സ്ഥിര നിയമനം

 

കേരള സർക്കാർ നിയന്ത്രണത്തിൻ കീഴിലുളള എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയിലേയ്ക്ക് നിശ്ചിത യോഗ്യതയുള്ളവരിൽ നിന്നും എൽ.ഡി. ക്ലാർക്ക് തസ്തികയിൽ സ്ഥിര നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. 

 


ജനറൽ വിഭാഗത്തിന് 750 രൂപയും എസ്.സി./എസ്.ടി./അർഹരായ ഭിന്നശേഷി വിഭാഗങ്ങളിൽ പെടുന്നവർക്ക് 375 രൂപയും ആണ് അപേക്ഷാ ഫീസ്. 


 

അപേക്ഷ നവംബർ 30 വരെ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈനായി ഫീസ് അടക്കുന്നതിനുള്ള അവസാന ദിവസം 2022 ഡിസംബർ രണ്ട് വരെ. 

 


കൂടുതൽ വിവരങ്ങൾക്ക്www.lbscentre.kerala.gov.in.


 

Wednesday, October 19, 2022

ശിശുദിനസ്റ്റാമ്പ് -2022 ചിത്രരചനകൾ ക്ഷണിച്ചു

 

സംസ്ഥാന ശിശുക്ഷേമ സമിതി നവംബർ 14 ശിശുദിനത്തിന് പുറത്തിറക്കുന്ന ശിശുദിനസ്റ്റാമ്പ് -2022 ലേക്കു ചിത്രരചനകൾ ക്ഷണിച്ചു. 'കൈകോർക്കാം ലഹരിക്കെതിരെഎന്ന ആശയത്തെ ആസ്പദമാക്കി നാലു മുതൽ പ്ലസ്ടു വരെ ക്ലാസ്സുകളിൽ (9 മുതൽ 17 വയസ്സുവരെ) പഠിക്കുന്ന വിദ്യാർഥികൾക്ക് ചിത്രരചന മത്സരത്തിൽ പങ്കെടുക്കാം. ചിത്രങ്ങൾക്ക് ജലഛായംപോസ്റ്റർ കളർക്രയോൺസ്ഓയിൽ പെയിന്റ് ഇവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാവുന്നതാണ്. 15x12 സെന്റീമീറ്റർ അനുപാതത്തിലായിരിക്കണം ചിത്രരചന നടത്തേണ്ടത്. സ്റ്റാമ്പിന്റെ വലിപ്പമായ 5x4 സെന്റീമീറ്ററിലേക്ക് ചിത്രം ചെറുതാക്കേണ്ടതിനാൽ വിശദാംശങ്ങൾ സ്പഷ്ടമാകാത്തവിധമുള്ള പശ്ചാത്തലവും നിറങ്ങളും രചനാ സാമഗ്രികളും കൊണ്ട് ചിത്രരചന നിർവ്വഹിക്കുന്നതായിരിക്കും ഉചിതം.

തെരഞ്ഞെടുക്കപ്പെടുന്ന ചിത്രം വരയ്ക്കുന്ന വിദ്യാർഥിക്ക് പ്രശസ്തി ഫലകവും ക്യാഷ് അവാർഡും പഠിക്കുന്ന വിദ്യാലയത്തിന് റോളിംഗ് ട്രോഫിയും നൽകി ശിശുദിനസ്റ്റാമ്പ് പ്രകാശന ചടങ്ങിൽ വച്ച് ആദരിക്കും. ചിത്രം വരയ്ക്കുന്ന വിദ്യാർഥിയുടെ പേര്ക്ലാസ്സ്വയസ്സ്സ്‌കൂളിന്റേയും വിദ്യാർഥിയുടെ വീടിന്റെയും ഫോൺ നമ്പരോടുകൂടിയ മേൽവിലാസം എന്നിവ ചിത്രത്തിന്റെ പിറകുവശത്ത് എഴുതി പ്രിൻസിപ്പാൾ/ ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് മുദ്ര പതിപ്പിച്ച് സാക്ഷ്യപ്പെടുത്തിയിരിക്കണം.

ചിത്രരചനകൾ ജനറൽ സെക്രട്ടറികേരള സംസ്ഥാന ശിശുക്ഷേമ സമിതിതൈക്കാട്തിരുവനന്തപുരം-14 എന്ന വിലാസത്തിൽ തപാൽ മാർഗ്ഗമാ നേരിട്ടോ ഒക്ടോബർ 31 വരെ സമർപ്പിക്കാം. കവറിനു പുറത്ത് 'കൈകോർക്കാം ലഹരിക്കെതിരെഎന്ന് എഴുതണം.

 

K Tet Notification published കെ. ടെറ്റ് : വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 

ലോവർ പ്രൈമറി വിഭാഗംഅപ്പർ പ്രൈമറി വിഭാഗം ഹൈസ്‌കൂൾ വിഭാഗം സ്‌പെഷ്യൽ വിഭാഗം (ഭാഷാ- യു.പി തലംവരെ/സ്‌പെഷ്യൽ വിഷയങ്ങൾ ഹൈസ്‌കൂൾ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ. ടെറ്റ്) ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ഓൺലൈൻ അപേക്ഷയും ഫീസും https://ktet.kerala.gov.in വെബ്‌പോർട്ടൽ വഴി ഒക്ടോബർ 25 മുതൽ നവംബർ 7 വരെ സമർപ്പിക്കാം. 

ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ ഓരോ കാറ്റഗറിക്കും 500 രൂപ വീതവും SC/ST/PH/Blind വിഭാഗത്തിലുള്ളവർ 250 രൂപ വീതവും അടയ്ക്കണം. ഓൺലൈൻ നെറ്റ്ബാങ്കിംഗ്ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവ മുഖേന പരീക്ഷാ ഫീസ് അടയ്ക്കാവുന്നതാണ്. അപേക്ഷ, ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങിയവയുടെ മാർഗ്ഗനിർദ്ദേശങ്ങൾ https://ktet.kerala.gov.inhttps://pareekshabhavan.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭ്യമാണ്.


 
ഒന്നോ അതിലധികമോ കാറ്റഗറികളിൽ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാൻ കഴിയുള്ളൂ. അപേക്ഷ സമർപ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാൽ തിരുത്തലുകൾ അനുവദിക്കുന്നതല്ല.  വെബ്‌സൈറ്റിൽ നിന്നും ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി നവംബർ 21.

 




 

Friday, October 14, 2022

ദേശീയ ചിത്രരചനാ മത്സരം

 

ബ്യുറോ ഓഫ് എനർജി എഫിഷ്യൻസി, NTPC കായംകുളംഎനർജി മാനേജ്മെന്റ് സെന്റർ കേരള എന്നിവർ സംയുകതമായി ദേശീയ ചിത്രരചനാ  മത്സരം സംഘടിപ്പിക്കുന്നു. 

ഇതിന്റെ ഭാഗമായി ഒക്ടോബർ 25ന് മുമ്പായി എല്ലാ വിദ്യാലയങ്ങളുംവിദ്യാലയതല ചിത്ര രചനാ മത്സരം സംഘടിപ്പിച്ച് യു.പി വിഭാഗത്തിലേയുംഹൈസ്‌കൂൾ വിഭാഗത്തിലേയും മികച്ച രണ്ട് വിജയികളെ കണ്ടെത്തി  www.bee-studentsaward.in എന്ന വെബ്സൈറ്റിൽ സ്‌കൂൾ അധികൃതർ രജിസ്റ്റർ ചെയ്ത് അപ്ലോഡ് ചെയ്യണം. 


ദേശീയ-സംസ്ഥാന തല വിജയികൾക്ക് മികച്ച സമ്മാനങ്ങൾ കാത്തിരിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക്: www.keralaenergy.gov.in.