ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, August 8, 2022

സംസ്ഥാന സഹകരണ യൂണിയന്റെ കീഴിലുള്ള കോളേജുകളിലേക്ക് 2022-23 വര്‍ഷത്തെ എച്ച്ഡിസി & ബിഎം (ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സിന് അപേക്ഷ ക്ഷണിച്ചു.

 

സംസ്ഥാന സഹകരണ യൂണിയൻ 13 കോ-ഓപ്പറേറ്റീവ് പരിശീലന കോളേജുകൾ മുഖേന എച്ച്ഡിസി & ബിഎം (ഹയര്‍ ഡിപ്ലോമ ഇന്‍ കോര്‍പറേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്മെന്റ്) കോഴ്സ് നടത്തുന്നു. (കോട്ടയത്ത് സ്ഥിതി ചെയ്യുന്ന എൻ.എസ്.എസ് മാനേജ്‌മെന്റിന് കീഴിലുള്ള ഒന്ന് ഉൾപ്പെടെ)

കേരളത്തിലെ പ്രാഥമിക സഹകരണസംഘങ്ങള്‍, ജില്ലാ സഹകരണബാങ്കുകള്‍, സംസ്ഥാന സഹകരണബാങ്ക്, സഹകരണവകുപ്പ്, ഖാദി സഹകരണ സംഘങ്ങള്‍, വ്യവസായ വകുപ്പിലെ സഹകരണവിഭാഗം, അപ്പക്സ് സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ജോലി ലഭിക്കുന്നതിനുള്ള അടിസ്ഥാന യോഗ്യതയാണ് ഈ കോഴ്സ്.

 

അംഗീകാരം

 

കേരള സർക്കാർ, കേരള പിഎസ്‌സി, കോ-ഓപ്പറേറ്റീവ് സർവീസ് പരീക്ഷാ ബോർഡ് 
എന്നിവ എച്ച്ഡിസി & ബിഎം കോഴ്സ് അംഗീകരിച്ചിട്ടുണ്ട്. 
 
കോഴ്‌സിന്റെ ദൈർഘ്യം
 
2 സെമസ്റ്ററുകൾ അടങ്ങുന്ന 12 മാസത്തെ കോഴ്‌സാണ്. 
 
പ്രായപരിധി
 
സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രായപരിധിയില്ല. 
ജനറൽ ഉദ്യോഗാർത്ഥികൾക്ക് 40 വയസ്സ് വരെ, ഒബിസി 43 വയസ്സ് വരെ,  
എസ്‌സി / എസ്ടി 45 വയസ്സ് വരെ.
 
പ്രവേശനത്തിനുള്ള യോഗ്യത
 
ഏതെങ്കിലും വിഷയത്തില്‍ സര്‍വകലാശാല ബിരുദം. സഹകരണ സ്ഥാപനങ്ങളിലെ  
ജീവനക്കാർക്ക് ഏറ്റവും കുറഞ്ഞത് ഒരു വർഷത്തെ സേവന കാലയളവും ആവശ്യമാണ്.
 
അപേക്ഷ സമർപ്പിക്കൽ
 
അപേക്ഷാ ഫോമുകൾ ഇനിപ്പറയുന്ന ഫീസ് സഹിതം സംസ്ഥാന സഹകരണ 
യൂണിയന്റെ വെബ്സൈറ്റ് (www.scu.kerala.gov.in) വഴി 01.08.2022 മുതൽ 
ഓൺലൈനായി സമർപ്പിക്കണം.
 

സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക്   300 രൂപയും

ജനറല്‍ വിഭാഗത്തിന് 250 രൂപയും

എസ്സി/എസ്ടി വിഭാഗത്തിന് 75 രൂപയുമാണ്.

അപേക്ഷാ ഫോറം ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള അവസാന തീയതി 31.08.2022

 

അപേക്ഷയോടൊപ്പം അപ്‌ലോഡ് ചെയ്യേണ്ട രേഖകൾ

 

A.      Mark list (both subjects and Languages for each year / semester)

 

B.      Mark list page contains the conversion formula for grade point / Grade Marks 

/ Grade Percentage to total Marks (If required)

 

C.      Equivalency Certificate in case of universities outside Kerala.

 

D.      Copy of PG certificate (If required)

 

E.       Copy of SSLC – to prove date of Birth

 

F.       In the case of physically handicapped candidates attested copy of the 

Certificate to prove the percentage of disability (which should not be less 

than 40%) issued by the competent authority.

 

G.      In the case of candidates under the category of Ex-servicemen, 

son / daughter / wife of Ex-servicemen, attested copies of the 

Certificates to prove the same issued by the Director of Sainik Welfare 

/ Jilla Sainik Welfare Officer.

 

H.      In the case of Co-operative employee “No objection certificate” from 

the employer and a certificate showing the length of service and approval 

of appointment should be obtained from the Assistant Registrar of 

Co-operative Societies (General) (in the format given in the prospectus 

separately ) of the concerned Taluk or other Taluk level officers in Industries, 

Fisheries, Diary etc. In this case the societies shall affiliate to the circle

 co-operative union and get it renewed

 

I.         In case of candidates belonging to Economically Weaker Sections 

as per G O M S No 2/2020/ P&ARD dated 12.02.2020 the certificates 

provided in the notification.

 

മുകളിൽ സൂചിപ്പിച്ചതുപോലെ ആവശ്യമായ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളില്ലാതെ 

സമർപ്പിക്കുന്ന അപേക്ഷകൾ ഒരു അറിയിപ്പും കൂടാതെ നിരസിക്കപ്പെടും.

 

എല്ലാ അപേക്ഷകരും അപ്‌ലോഡ് ചെയ്ത എല്ലാ സർട്ടിഫിക്കറ്റുകളുടെയും 
ഒറിജിനൽ സർട്ടിഫിക്കറ്റുകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതുണ്ട്. 
അല്ലാത്തപക്ഷം അപേക്ഷ നിരസിക്കപ്പെടും. 
 

സീറ്റുകളുടെ റിസർവേഷൻ

 

സീറ്റുകളുടെ സംവരണം ഇപ്രകാരമായിരിക്കും:-

 

i.         10% of the total seats for SC/ST candidates

 

ii. 5% of the total seats for Other Backward Communities

 

iii. 5% of the total seats for Ex-Servicemen, son / daughter / wife of Ex-servicemen

 

iv. 1% of the total seats for physically handicapped.

 

v. 10% of the total seats for the employees of Co-operative Societies and 

Employees of Department of Co-operation, Dairy, Fisheries, Industries etc.

 

vi. 10% of the total seats to Economically weaker Sections as per 

G O M S No 2/2020/ P&ARD dated 12.02.2020

 

vii. In the case of selection of candidates to the N.S.S. Co-operative Training College, 

Kottayam 50% seats shall be on merit basis and 50% seats earmarked for 

the Management Quota.

 

ഫീസ് ഘടന

 




 

 

 

Saturday, August 6, 2022

കേരളസർവകലാശാല ഒന്നാം വർഷ ബിരുദ പ്രവേശനം: ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

 

കേരളസർവകലാശാലയുടെ 2022-23 അദ്ധ്യയന വർഷത്തിലെ ഒന്നാം വർഷ ബിരുദ പ്രവേശനത്തിനുള്ള ഒന്നാം ഘട്ട അലോട്ട്മെന്റ് ( www.admissions.keralauniversity.ac.in ) എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷകർക്ക് അപേക്ഷാനമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തങ്ങളുടെ അലോട്ട്മെന്റ് പരിശോധിക്കാവുന്നതാണ്. അലോട്ട്മെന്റ് ലഭിച്ചവർ നിശ്ചിത സർവകലാശാല ഫീസ് ( ഫീസ് വിശാദാംശങ്ങൾ വെബ്സൈറ്റിൽ ) ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിയ്ക്കകം ഓൺലൈനായി ഒടുക്കി തങ്ങളുടെ അലോട്ട്മെന്റ് ഉറപ്പാക്കേണ്ടതും പ്രസ്തുത വിവരങ്ങൾ അടങ്ങിയ പേജിന്റെ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതുമാണ്.

മേൽപറഞ്ഞ രീതിയിൽ സർവകലാശാല ഫീസ് ഒടുക്കാത്ത അപേക്ഷകരുടെ അലോട്ട്മെന്റ് റദ്ദാക്കുന്നതും അവരെ രണ്ടും മൂന്നും അലോട്ട്മെന്റുകളിൽ പരിഗണിക്കുന്നതുമല്ല. അലോട്ട്മെന്റ് ലഭിച്ച അപേക്ഷകർ തങ്ങൾക്ക് ലഭിച്ച സീറ്റിൽ തൃപ്തരല്ലെങ്കിൽ പോലും തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കപ്പെടുന്നതിനായി സർവകലാശാല ഫീസ് മേൽപറഞ്ഞ രീതിയിൽ അടയ്ക്കേണ്ടതാണ്. ഈ ഘട്ടത്തിൽ പ്രവേശനത്തിനായി കോളേജിൽ ഹാജരാകേണ്ടതില്ല.

വിദ്യാർത്ഥികൾ തങ്ങൾക്ക് ലഭിച്ച അലോട്ട്മെന്റിൽ തൃപ്തരാണെങ്കിൽ സർവകലാശാല ഫീസ് ഒടുക്കി അലോട്ട്മെന്റ് ഉറപ്പാക്കിയ ശേഷം ഹയർ ഓപ്ഷനുകൾ ആഗസ്റ്റ് 11 ന് വൈകുന്നേരം 5 മണിക്ക് മുമ്പായി നീക്കം ചെയ്യേണ്ടതാണ്. ഹയർ ഓപ്ഷനുകൾ നിലനിർത്തുന്ന അപേക്ഷകരെ അടുത്ത അലോട്ട്മെന്റിൽ ആ ഓപ്ഷനുകളിലേയ്ക്ക് പരിഗണിക്കുകയും അപ്രകാരം ലഭിക്കുന്ന സീറ്റ് നിർബന്ധമായും സ്വീകരിക്കേണ്ടതുമാണ്.

 

Thursday, August 4, 2022

പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു

 

പ്ലസ്സ് വൺ പ്രവേശനത്തിന്റെ ആദ്യ അലോട്ട്മെന്റ് ലിസ്റ്റ്  പ്രസിദ്ധീകരിച്ചു. ആദ്യ ലിസ്റ്റ് പ്രകാരമുള്ള വിദ്യാർത്ഥി പ്രവേശനം 2022 ആഗസ്റ്റ് 5 മുതൽ ആഗസ്ത് 10 വരെ കോവിഡ് 19 ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് നടക്കും . അലോട്ട്മെന്റ് വിവരങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ അഡ്മിഷൻ ഗേറ്റ് വേ ആയ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിലെ “ Click for Higher Secondary Admission ” എന്ന ലിങ്കിലൂടെ ഹയർസെക്കണ്ടറി അഡ്മിഷൻ വെബ്സൈറ്റിൽ പ്രവേശിച്ച് Candidate Login - SWS എന്നതിലൂടെ ലോഗിൻ ചെയ്ത് കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിലൂടെ ലഭിക്കും . 

അലോട്ട്മെന്റ് ലഭിച്ചവർ കാൻഡിഡേറ്റ് ലോഗിനിലെ First Allot Results എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്മെന്റ് ലെറ്ററുമായി അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ രക്ഷകർത്താവിനോടൊപ്പം 2022 ജൂലൈ പ്രസിദ്ധീകരിച്ച സർട്ടിഫിക്കറ്റുകളുടെ സർക്കുലർ പ്രകാരം ആവശ്യമുള്ള അസ്സൽ സഹിതം ഹാജരാകണം . വിദ്യാർത്ഥികൾക്ക് പ്രവേശനത്തിന് ആവശ്യമുള്ള അലോട്ട്മെന്റ് ലെറ്റർ അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ നിന്നും പ്രിൻറ് എടുത്ത് അഡ്മിഷൻ സമയത്ത് നൽകുന്നതാണ് . 

ആദ്യ അലോട്ട്മെന്റിൽ ഒന്നാമത്തെ ഓപ്ഷൻ ലഭിക്കുന്നവർ ഫീസടച്ച് സ്ഥിരപ്രവേശനം നേടണം . പ്രവേശന സമയത്ത് ജനറൽ റവന്യൂവിൽ അടയ്ക്കേണ്ട ഫീസ് സർട്ടിഫിക്കറ്റ് വെരിഫിക്കേഷനു ശേഷം കാൻഡിഡേറ്റ് ലോഗിനിലെ Fee Payment എന്ന ലിങ്കിലൂടെ ഓൺലൈനായി അടക്കാവുന്നതാണ് . ഇത്തരത്തിൽ ഓൺലൈനായി ഫീസടക്കാൻ കഴിയാത്തവർക്ക് സ്കൂളിൽ ഫീസടയ്ക്കാവുന്നതാണ് . മറ്റ് ഓപ്ഷനുകളിൽ അലോട്ട്മെന്റ് ലഭിക്കുന്നവർക്ക് ഇഷ്ടാനുസരണം താൽക്കാലിക പ്രവേശനമോ സ്ഥിരപ്രവേശനമോ നേടാം. താൽക്കാലിക പ്രവേശനത്തിന് ഫീസടയ്ക്കേണ്ടതില്ല . താൽക്കാലിക പ്രവേശനം നേടുന്നവർക്ക് ആവശ്യമെങ്കിൽ തെരഞ്ഞെടുത്ത ഏതാനും ഉയർന്ന ഓപ്ഷനുകൾ മാത്രമായി റദ്ദാക്കുകയും  ചെയ്യാവുന്നതാണ് . ഇതിനുള്ള അപേക്ഷയും പ്രവേശനം നേടുന്ന സ്കൂളിലാണ്   നൽകേണ്ടത് . അലോട്ട്മെന്റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാതിരിക്കുന്ന വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിൽ പരിഗണിക്കില്ല . 

ആദ്യ അലോട്ട്മെന്റിൽ ഇടം നേടാത്തവർ അടുത്ത അലോട്ട്മെന്റുകൾക്കായി കാത്തിരിക്കുക . വിദ്യാർത്ഥികൾക്ക് തങ്ങൾ അപേക്ഷിച്ച ഓരോ സ്കൂളിലേയും കാറ്റഗറി തിരിച്ചുള്ള അവസാന റാങ്ക് വിവരങ്ങൾ പരിശോധിക്കാവുന്നതാണ് . അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർത്ഥികളെല്ലാം നിർദ്ദിഷ്ഠ സമയത്ത് തന്നെ സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകണമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു .  

ഇതുവരെ അപേക്ഷിക്കുവാൻ കഴിയാത്തവർക്ക് മൂന്നാമത്തെ അലോട്ട്മെന്റിനു ശേഷം സപ്ലിമെന്ററി അലോട്ട്മെന്റിനായി പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . മുഖ്യഘട്ടത്തിൽ തെറ്റായ വിവരങ്ങൾ നൽകിയതുമൂലവും ഫൈനൽ കൺഫർമേഷൻ നൽകാത്തതിനാലും  അലോട്ട്മെന്റിന് പരിഗണിക്കാത്ത അപേക്ഷകർക്കും സപ്ലിമെന്ററി ഘട്ടത്തിൽ പുതിയ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ് . 

സ്പോർട്സ് കാട്ട അലോട്ട്മെന്റ് റിസൾട്ടും ഇതിനോടൊപ്പം പ്രസിദ്ധീകരിക്കുന്നതാണ് . അലോട്ട്മെന്റ് വിവരങ്ങൾ അഡ്മിഷൻ വെബ്സൈറ്റിലെ Candidate Login - Sports ലെ Sports Results എന്ന ലിങ്കിലൂടെ ലഭിക്കും . അഡ്മിഷൻ 2022 ആഗസ്റ്റ് 5 മുതൽ ആഗസ്റ്റ് 10 വരെ തീയതികളിൽ ആയിരിക്കും . വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള നിർദ്ദേശങ്ങളനുസരിച്ച് നിശ്ചിത സമയത്തിനുള്ളിൽ പ്രിൻസിപ്പൽമാർ പ്രവേശന നടപടികൾ പൂർത്തിയാക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു . 

അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ 

അലോട്ട്മെന്റ് ലെറ്ററിന്റെ ഒന്നാമത്തെ പേജിൽ ഹാജരാക്കുന്ന രേഖകളുടെ വിവരങ്ങളും പഠനത്തിനായി തിരഞ്ഞെടുക്കുന്ന രണ്ടാം ഭാഷയും രേഖപ്പെടുത്തി വിദ്യാർത്ഥിയും രക്ഷകർത്താവും ഒപ്പ് വച്ചിരിക്കണം . യോഗ്യതാ സർട്ടിഫിക്കറ്റ് , വിടുതൽ സർട്ടിഫിക്കറ്റ്, സ്വഭാവ സർട്ടിഫിക്കറ്റ് ബോണസ് പോയിൻറ് , ടൈ ബ്രേക്ക് എന്നിവ അവകാശപ്പെട്ടിട്ടുള്ളവർ പ്രസ്തുത സർട്ടിഫിക്കറ്റുകളുടെയും അസ്സൽ ഹാജരാക്കണം . യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ബന്ധപ്പെട്ട ബോർഡുകളിൽ നിന്നും ലഭ്യമാകാത്ത വിദ്യാർത്ഥികൾക്ക്  അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ സമയം അനുവദിക്കുന്നതാണ് . പ്രവേശനത്തിനായി  വിദ്യാർത്ഥികൾ സ്വയം സാക്ഷ്യപ്പെടുത്തി സമർപ്പിക്കുന്ന യോഗ്യത തെളിയിക്കുന്ന പകർപ്പുകൾ / ഡിജിറ്റൽ സർട്ടിഫിക്കറ്റുകൾ സ്വീകരിക്കാവുന്നതാണ് . ആവശ്യമെങ്കിൽ സ്കൂൾ അധികൃതർ ഔദ്യോഗിക വെബ്സൈറ്റിലൂടെ പ്രസ്തുത റിസൾട്ടിന്റെ സാധുത ഉറപ്പാക്കുന്നതാണ് . പ്രവേശന സമയത്ത് വിടുതൽ സർട്ടിഫിക്കറ്റിന്റെയും സ്വഭാവ സർട്ടിഫിക്കറ്റിന്റേയും അസ്സൽ നിർബന്ധമായും ഹാജരാക്കിയിരിക്കണം . അനുബന്ധമായി ഉള്ളടക്കം ചെയ്തിട്ടുള്ള സർക്കുലറിൽ നിർദ്ദേശിച്ചിട്ടുള്ള സർട്ടിഫിക്കറ്റുകളാണ് പ്രവേശന സമയത്ത് ഹാജരാക്കേണ്ടത് . അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികളെല്ലാം രക്ഷകർത്താക്കളോടൊപ്പം സ്കൂളുകളിൽ പ്രവേശനത്തിന് ഹാജരാകേണ്ടതാണ് . 

 പ്രവേശന സമയത്ത് ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകൾ

 

 

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ

 

2022 വർഷത്തെ എസ്.എസ്.എൽ.സി. പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ സർട്ടിഫിക്കറ്റുകൾ ഡിജിലോക്കറിൽ ലഭ്യമാക്കിയിട്ടുണ്ട്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പരീക്ഷാഭവനാണ് ഈ സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്. സംസ്ഥാന ഐ.ടി. മിഷൻ, ഇ-മിഷൻ, ദേശീയ ഇ-ഗവേർണൻസ് ഡിവിഷൻ എന്നിവരുടെ സഹകരണത്തോടെയാണ് സംവിധാനം ഏർപ്പെടുത്തിയിട്ടുള്ളത്. ഡിജിലോക്കറിലെ സർട്ടിഫിക്കറ്റുകൾ ആധികാരിക രേഖയായി ഉപയോഗിക്കാം.

https://digilocker.gov.in എന്ന വെബ് സൈറ്റിലൂടെ മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ അക്കൗണ്ട് തുറക്കാവുന്നതാണ്. ആദ്യമായി രജിസ്റ്റർ ചെയ്യാൻ ഡിജി ലോക്കറിന്റെ വെബ്‌സൈറ്റിൽ കയറി sign up എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് പേരും ജനനതീയതിയും (ആധാറിൽ നൽകിയിട്ടുള്ളത്, മറ്റ് വിവരങ്ങളായ ജൻഡർ, മൊബൈൽ നമ്പർ ആറക്ക പിൻനമ്പർ (ഇഷ്ടമുള്ള ആറക്ക ഡിജിറ്റ്), ഇ-മെയിൽ ഐ.ഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് സബ്മിറ്റ് ചെയ്യണം. തുടർന്ന് ഈ മൊബൈൽ നമ്പറിലേയ്ക്ക് ലഭിക്കുന്ന ഒറ്റതവണ പാസ് വേർഡ് (OTP) കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന യൂസർനെയിമും പാഡും നൽകണം.

എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ഡിജിലോക്കറിൽ ലഭ്യമാക്കുന്നതിനായി ഡിജിലോക്കറിൽ ലോഗിൻ ചെയ്തശേഷം 'Get more now' എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് 'Board of Public Examination Kerala' തിരഞ്ഞെടുക്കുക. തുടർന്ന് 'Class X School Leaving Certificate' സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും വർഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗനിർദ്ദേശം അനുസരിച്ച് ചെയ്താൽ എസ്.എസ്.എൽ.സി. സർട്ടിഫിക്കറ്റ് ലഭിക്കും.

 

 

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (05/08/2022) അവധി

 

കനത്ത മഴയെ തുടർന്ന് സംസ്ഥാനത്തെ ഒൻപത് ജില്ലകളിലും നാല് താലൂക്കുകളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച (05/08/2022) അവധി പ്രഖ്യാപിച്ചു.