പത്തനംതിട്ട, കോട്ടയം, പാലക്കാട്, കോഴിക്കോട്, എറണാകുളം, ഇടുക്കി, കാസര്‍കോട്, വയനാട്, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലാണ് നാളെ അവധി പ്രഖ്യാപിച്ചത്. കണ്ണൂരിലും കോഴിക്കോടും പ്രൊഫഷണല്‍ കോളേജുകള്‍
ഒഴികെയുള്ള സ്‌കൂളുകള്‍ക്കും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
മറ്റു ജില്ലകളില്‍ പ്രൊഫഷണല്‍ കോളേജുകള്‍ക്കും അവധി ബാധകമാണ്.
തൃശ്ശൂര്‍ ജില്ലയില്‍ കനത്ത മഴ തുടരുന്നതിനാലും ഓറഞ്ച്
അലേർട്ട് നിലനിൽക്കുന്നതിനാലും മുന്കരുതല്‍ നടപടിയുടെ ഭാഗമായി നാളെ (ജൂൺ 16) ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികള്‍, നേഴ്‌സറികള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ
സ്ഥാപനങ്ങള്ക്കും അവധി പ്രഖ്യാപിക്കുന്നു. മുന്കൂട്ടി നിശ്ചയിച്ച പരീക്ഷകള്ക്കും അഭിമുഖങ്ങള്ക്കും മാറ്റം
ഉണ്ടായിരിക്കുന്നതല്ല.
ജില്ലയിൽ
റെഡ് അലർട്ട്: ജൂൺ 16ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ അവധി
പ്രഖ്യാപിച്ചു
കാസർഗോഡ്
ജില്ലയിൽ ജൂൺ 16ന് അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്ത്യൻ
കാലാവസ്ഥാ വകുപ്പ് (IMD) മുന്നറിയിപ്പ് നൽകിയ സാഹചര്യത്തിൽ, ജില്ലയിൽ റെഡ് അലർട്ട്
പ്രഖ്യാപിച്ചിരിക്കുകയാണ്. ജനസുരക്ഷയെ മുൻനിർത്തി സ്വീകരിക്കുന്ന മുൻകരുതൽ
നടപടികളുടെ ഭാഗമായാണ് ഈ നടപടി.
ഈ
സാഹചര്യത്തിൽ, ജില്ലയിലെ കോളേജുകൾ,പ്രൊഫഷണൽ കോളേജുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, ട്യൂഷൻ സെന്ററുകൾ, മദ്രസകൾ, അങ്കണവാടികൾ, സ്പെഷ്യൽ ക്ലാസുകൾ ഉൾപ്പെടെ എല്ലാ
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജൂൺ 16 തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചതായി
ജില്ലാ കളക്ടർ അറിയിച്ചു.
വയനാട്
ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ തുടരുന്ന സാഹചര്യത്തിലും
ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാലയങ്ങൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ, സ്പെഷ്യൽ ക്ലാസുകൾ എന്നിവക്ക് നാളെ
(16/06/2025) തിങ്കളാഴ്ച അവധി പ്രഖ്യാപിച്ചു. (റസിഡൻഷ്യൽ
സ്കൂളുകൾക്കും റസിഡൻഷ്യൽ കോളേജുകൾക്കും ബാധകമല്ല)
വിദ്യാർഥികൾ
ജലാശയങ്ങളിലും, പുഴകളിലും മറ്റും ഇറങ്ങരുത്. സുരക്ഷിതരായിരിക്കുക.
റെഡ്
അലർട്ട്: മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾക്ക് നാളെ (ജൂൺ 16) അവധി
അതിതീവ്ര
മഴ തുടരുന്നതിനാലും ജൂൺ 16 ന് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച
സാഹചര്യത്തിലും മലപ്പുറം ജില്ലയിലെ പ്രൊഫഷണൽ കോളെജുകൾ ഉൾപ്പെടെ മുഴുവൻ വിദ്യാഭ്യാസ
സ്ഥാപനങ്ങൾക്കും നാളെ (ജൂൺ 16 ന്) ജില്ലാ കളക്ടർ വി.ആർ വിനോദ് അവധി പ്രഖ്യാപിച്ചു.
മദ്റസകൾ, ട്യൂഷൻ സെൻ്ററുകൾ, അങ്കണവാടികൾ എന്നിവക്കും അവധി
ബാധകമാണ്. പരീക്ഷകൾക്കും റസിഡൻഷ്യൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമല്ല.
കണ്ണൂർ
ജില്ലയിൽ ശക്തമായ മഴ കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കനത്ത മഴ
തുടരുന്ന സാഹചര്യത്തിലും ജില്ലയിലെ സ്കൂളുകൾ, അങ്കണവാടികൾ, മതപഠന സ്ഥാപനങ്ങൾ, ട്യൂഷൻ സെൻ്ററുകൾ എന്നിവയ്ക്ക് നാളെ (16/06/2025, തിങ്കളാഴ്ച) അവധി പ്രഖ്യാപിച്ചതായി
അറിയിക്കുന്നു.
റെഡ്
അലേർട്ടും ശക്തമായ കാറ്റും കാരണം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും 16-06-2025 അവധി പ്രഖ്യാപിച്ചു.
ഇന്ന്
രാത്രിയിൽ പുറപ്പെടുവിച്ച റെഡ് അലേർട്ടും ശക്തമായ കാറ്റിനുള്ള സാധ്യതയും
കണക്കിലെടുത്ത്, മുൻകരുതൽ എന്ന നിലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ
അടച്ചിരിക്കും.
ഇതിനകം പലതവണ സൂചിപ്പിച്ചതുപോലെ, മഴ പെയ്യുമ്പോഴെല്ലാം അവധി
ആവശ്യപ്പെടേണ്ട ആവശ്യമില്ല. സാഹചര്യം ആവശ്യപ്പെടുമ്പോഴെല്ലാം അവധി
പ്രഖ്യാപിക്കുന്നു, സുരക്ഷയാണ് പ്രഥമ പരിഗണന.
എറണാകുളം
ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്തി ങ്കൾ (ജൂൺ 16) അവധി.
ശക്തമായ
കാറ്റും മഴയും കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച
സാഹചര്യത്തിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും
തിങ്കളാഴ്ച്ച ( ജൂൺ 16) അവധിയായിരിക്കും. അങ്കണവാടികൾക്കും ട്യൂഷൻ
സെന്ററുകൾക്കും അവധി ബാധകമാണ്.
സ്‌കൂളുകള്ക്ക് നാളെ അവധി
നാളെ (ജൂൺ
16 തിങ്കളാഴ്ച) കോഴിക്കോട് ജില്ലയില്‍ റെഡ് അലര്ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ സ്‌കൂളുകള്ക്ക് അവധിയാണ്. അങ്കണവാടികള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍ തുടങ്ങിയവയ്ക്കും അവധി
ബാധകമായിരിക്കും.
കനത്ത മഴയും കാറ്റും
തുടരുന്നതിനാലും അതിശക്തമായ മഴ സാധ്യതാ മുന്നറിയിപ്പ് ലഭിച്ചിട്ടുള്ളതിനാലും
കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും തിങ്കളാഴ്ച
(2025 ജൂൺ 16) അവധി പ്രഖ്യാപിച്ച്
ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.
കുട്ടനാട്
താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (ജൂൺ 16) അവധി
കനത്ത
മഴയെ തുടർന്ന് കുട്ടനാട് താലൂക്ക് പരിധിയിലെ ഏകദേശം എല്ലാ സ്കൂളുകളിലും
പൊതുവഴികളിലും വെള്ളക്കെട്ട് ഉള്ളതിനാലും മഴ ശക്തമായി തുടരുന്നതിനാലും കുട്ടനാട് താലൂക്കിലെ പ്രൊഫഷണൽ
കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അങ്കണവാടികൾക്കും
ട്യൂഷൻ സെൻററുകൾക്കും നാളെ ( ജൂൺ 16) അവധി നൽകി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക്
മാറ്റമില്ല.
No comments:
Post a Comment