ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, November 23, 2019

10, 11 ക്ലാസുകാർക്ക് സൗജന്യ ഓൺലൈൻ സയൻസ് ടാലന്റ് പരീക്ഷ Free Online Science Talent Exam for 10 and 11 Classes

 മാതൃഭൂമിയുടെ ഓൺലൈൻ സംരംഭമായ silverbullet.in പത്താംക്ലാസുകാർക്ക് സയൻസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റും പതിനൊന്നാം ക്ലാസുകാർക്ക് ടാലന്റ് എക്സാമും നടത്തുന്നു. രജിസ്‌ട്രേഷൻ സൗജന്യമാണ്.

സയൻസ് ആപ്റ്റിറ്റ്യൂഡ് പരീക്ഷയിൽ പത്താംക്ലാസിലെ സയൻസ്, മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. ഒരുമണിക്കൂറാണ് സമയം. www.silverbullet.in/aptitude എന്ന ലിങ്കിലൂടെ പേര് രജിസ്റ്റർ ചെയ്യണം.

സയൻസ് ടാലന്റ് പരീക്ഷയിൽ പതിനൊന്നിലെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ് വിഷയങ്ങളിൽനിന്നുള്ള ചോദ്യങ്ങൾ ഉണ്ടാകും. എൻജിനിയറിങ്, മെഡിക്കൽ തത്‌പരർക്ക് പ്രത്യേക ചോദ്യപ്പേപ്പറുകൾ ഉണ്ടാകും. ഒരുമണിക്കൂറാണ് സമയം. www.silverbullet.in/talent എന്ന ലിങ്കിലൂടെ രജിസ്റ്റർചെയ്യണം.

ഓൺലൈൻ പരീക്ഷയാണ്. നവംബർ 24-നും ഡിസംബർ 31-നും ഇടയിലുള്ള ഏതുദിവസവും ഏതുസമയത്തും മുകളിലെ ലിങ്ക് ഉപയോഗിച്ച് പരീക്ഷ എഴുതാം. കംപ്യൂട്ടറോ ലാപ്ടോപ്പോ ടാബോ സ്മാർട്ട്ഫോണോ ഉപയോഗിക്കാം.

ജനുവരി 15-നുശേഷം ഫലം പ്രഖ്യാപിക്കും. വിഷയങ്ങളുടെ മാർക്കും ഓൾ കേരള റാങ്കിങ്ങും അടക്കമുള്ള റിസൽട്ടാണ് നൽകുക. വിവിധ വിഷയങ്ങളിൽ പ്രോബ്ലം സോൾവിങ്ങിലുള്ള മികവും കുറവും മനസ്സിലാക്കാനും ഭാവിപരീക്ഷകൾക്ക് കൂടുതൽ മികച്ചരീതിയിൽ തയ്യാറെടുക്കാനും സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 7511141888. വെബ്സൈറ്റ്: www.silverbullet.in/proftest

No comments:

Post a Comment