ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Wednesday, April 1, 2020

ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കും; തീരുമാനം നടപ്പിലാക്കി സി.ബി.എസ്.ഇ CBSE to promote all class I-VIII students to the next class


കൊറോണ വൈറസ് ബാധയുടെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ ഒന്നാംക്ലാസ് മുതൽ 1 മുതൽ 8 വരെ ക്ലാസുകളിലെ എല്ലാ വിദ്യാർത്ഥികളെയും ജയിപ്പിക്കാൻ സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്.ഇ) തീരുമാനിച്ചു. സ്കൂളുകളുടെ ഇന്റേണൽ അസെസ്മെന്റിന്റെ അടിസ്ഥാനത്തിൽ 9, 11 ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് അടുത്ത ക്ലാസിലേക്ക് സ്ഥാനക്കയറ്റം നൽകും.



കൊറോണയുടെ പശ്ചാത്തലത്തിൽ എട്ടാം ക്ലാസ്സിൽ പഠിക്കുന്ന എല്ലാ വിദ്യാർത്ഥികളെയും അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് ഉയർത്താൻ കേന്ദ്ര മാനവവിഭവശേഷി വകുപ്പ് മന്ത്രി രമേശ് പൊക്രിയാൽ നിർദ്ദേശം നൽകിയതിന് പിന്നാലെയാണ് സി.ബി.എസ്.ഇയുടെ തീരുമാനം.


10, 12 ക്ലാസുകളിലെ പരീക്ഷകൾ 29 പേപ്പറുകളിൽ മാത്രം നടത്തും. നിലവിലുള്ള സ്ഥിതിയും വിദ്യാർത്ഥികളുടെ അക്കാദമിക് ഭാവിയും കണക്കിലെടുത്ത്, സ്ഥാനക്കയറ്റത്തിന് ആവശ്യമായ 29 പ്രധാന വിഷയങ്ങളിൽ മാത്രം ബോർഡ് പരീക്ഷകൾ നടത്താൻ സി.ബി.എസ്.ഇയ്ക്ക് നിർദേശം നൽകിയതായും കേന്ദ്രമന്ത്രി ട്വീറ്റ് ചെയ്തു.


പതിനൊന്നാം ക്ലാസിലും ഒമ്പതാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതുവരെ നടത്തിയ പ്രോജക്ടുകൾ, ആനുകാലിക പരിശോധനകൾ, ടേം പരീക്ഷകൾ എന്നിവയുൾപ്പെടെയുള്ള സ്കൂൾ അധിഷ്ഠിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കി അടുത്ത ക്ലാസ് / ഗ്രേഡിലേക്ക് സ്ഥാനക്കയറ്റം നൽകുമെന്നും സി.ബി.എസ്.ഇ പത്രക്കുറിപ്പിൽ അറിയിച്ചു.



അതേസമയം വടക്കു കിഴക്കൻ ഡൽഹിയിൽ നിന്നുള്ള പത്താം ക്ലാസ്, പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി എല്ലാ പരീക്ഷകളും വീണ്ടും നടത്തില്ലെന്ന് സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സിബിഎസ്ഇ) പ്രഖ്യാപിച്ചു. പ്രദേശത്ത് അക്രമങ്ങൾ പൊട്ടിപ്പുറപ്പെട്ടതിനാൽ ഈ പ്രദേശത്തെ വിദ്യാർത്ഥികൾക്ക് പരീക്ഷ എഴുതാൻ സാധിച്ചിരുന്നില്ല. എന്നാൽ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഷെഡ്യൂൾ അനുസരിച്ച് ഈ പരീക്ഷകൾ നടന്നു. പ്രധാന വിഷയങ്ങളിൽ മാത്രമേ പരീക്ഷകൾ നടത്തുകയുള്ളൂവെന്ന് സി.ബി.എസ്.ഇ അടുത്തിടെ പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ഇതൊരു ഒറ്റത്തവണ നടപടിയാണ്. “പ്രമോഷന് ആവശ്യമായതും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശനത്തിന് നിർണായകവുമായ പ്രധാന വിഷയങ്ങൾക്കായി മാത്രം ബോർഡ് പരീക്ഷ നടത്തും” എന്ന് ബോർഡ് പ്രസ്താവിച്ചു.


No comments:

Post a Comment