Thursday, November 14, 2019
Tuesday, November 12, 2019
എൻ.ടി.എസ്/എൻ.എം.എം.എസ് പരീക്ഷ ഹാൾ ടിക്കറ്റ് NTS / NMMS exam hall ticket
നവംബർ 17ന് നടക്കുന്ന നാഷണൽ ടാലന്റ് സെർച്ച് (എൻ.ടി.എസ്.ഇ), നാഷണൽ മീൻസ് കം മെറിറ്റ് സ്‌കോളർഷിപ്പ് (എൻ.എം.എം.എസ്.ഇ) പരീക്ഷകളുടെ ഹാൾ ടിക്കറ്റ്/അഡ്മിഷൻ കാർഡ് www.scert.kerala.gov.in ൽ ലഭിക്കും. പരീക്ഷാകേന്ദ്രങ്ങളിലെ കുട്ടികളുടെ ലിസ്റ്റും ഹാൾടിക്കറ്റും എസ്.സി.ഇ.ആർ.ടി വെബ്‌സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാം.
Sunday, November 10, 2019
Ambedkar Post Metric Scholarship കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ ഡോ. അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
അപേക്ഷ ഫോറവും വിശദ വിവരങ്ങളും
കേരള സംസ്ഥാന മുന്നാക്കസമുദായക്ഷേമ കോർപ്പറേഷൻ ഡോ. അംബേദ്കർ പോസ്റ്റ് മെട്രിക് സ്കോളർഷിപ്പിന് അപേക്ഷിക്കാം.
ഹയർസെക്കൻഡറി ഡിപ്ലോമ/സർട്ടിഫിക്കറ്റ് കോഴ്സുകൾ, ബിരുദം, ബിരുദാനന്തരബിരുദം, സി.എ./സി.എം.എ./സി.എസ്./ഐ.സി.എഫ്.എ. ഗവേഷകവിഭാഗം (പിഎച്ച്.ഡി., എം.ഫിൽ., ഡി.ലിറ്റ്, ഡി.എസ്സി.) എന്നീ മേഖലകളിൽ പഠിക്കുന്നവരാകണം. കേരളത്തിലെ സംവരണേതര സമുദായങ്ങളിൽപ്പെടുന്നതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിൽനിന്നുമുള്ള വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പുകൾ നൽകുന്നത്.
സാമൂഹ്യനീതി, ശാക്തീകരണ മന്ത്രാലയം സ്പോൺസർ ചെയ്യുന്ന സ്കോളർഷിപ്പ് പ്രോഗ്രാമാണ് ഇന്ത്യൻ ഭരണഘടനയുടെ പിതാവിന്റെ പേരിലുള്ള ഡോ. അംബേദ്കർ സ്കോളർഷിപ്പ്. എന്നിരുന്നാലും, സംസ്ഥാന സ്കോളർഷിപ്പുകളുടെ രൂപത്തിൽ സംസ്ഥാന സർക്കാരുകൾ / കേന്ദ്ര ഭരണകൂടങ്ങൾ / സർവ്വകലാശാലകൾ / കോളേജുകൾ ഈ പരിപാടി നടപ്പിലാക്കുന്നു.
ഈ സ്കോളർഷിപ്പ് പ്രോഗ്രാമിന് കീഴിൽ, കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള, അവർ അനുവദിക്കുന്ന ഫണ്ടുകളുടെ അനുപാതം 75: 25 ആണ്. പട്ടികജാതി, പട്ടികവർഗ്ഗ, മറ്റ് പിന്നോക്ക വിഭാഗങ്ങളിൽ പെടാത്ത ഡിനോട്ടിഫൈഡ്, നോമാഡുകൾ, സെമി-നോമാഡുകൾ (ഡിഎൻടി) ഗോത്രങ്ങളിലേക്കാണ് ഇത്. ടിഎഡി ഉൾപ്പെടുന്ന കുട്ടികൾക്ക് സാമൂഹികമായും സാമ്പത്തികമായും വിദ്യാഭ്യാസപരമായും സ്വതന്ത്രരാകാൻ സാമ്പത്തിക സഹായം നൽകുക എന്നതാണ് ഡോ. അംബേദ്കർ സ്കോളർഷിപ്പിന്റെ പ്രധാന ലക്ഷ്യം.
സ്കോളർഷിപ്പിനുള്ള അപേക്ഷയിൽ ഇനിപ്പറയുന്നവ ഉൾപ്പെടണം:
നിർദ്ദിഷ്ട ഫോമിലെ സ്കോളർഷിപ്പ് അപേക്ഷയുടെ ഒരു പകർപ്പ്
വിദ്യാർത്ഥിയുടെ ഒപ്പോടുകൂടിയ പാസ്‌പോർട്ട് വലുപ്പമുള്ള ഫോട്ടോ
എല്ലാ പരീക്ഷകളുടെയും ഓരോ സർട്ടിഫിക്കറ്റ് / ഡിപ്ലോമ / ഡിഗ്രി മുതലായവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്.
അംഗീകൃത റവന്യൂ ഓഫീസർ നൽകിയ വരുമാന സർട്ടിഫിക്കറ്റ് (ഒറിജിനലിൽ)
അവസാനതീയതി നവംബർ 20.
കൂടുതൽ വിവരങ്ങൾക്ക് www.kswcfc.org സന്ദർശിക്കുക.
Sunday, November 3, 2019
ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും States and Union Territories of India
പുതുതായി വന്ന മാപ്പ് പ്രകാരം ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.
( 28 സംസ്ഥാനങ്ങള്‍ 9 കേന്ദ്ര ഭരണ പ്രദേശങ്ങള്‍. 31.10.2019 മുതല്‍ ജമ്മു & കാശ്മീര്‍ എന്ന സംസ്ഥാനം ഇല്ലാതാവുകയും പകരം ജമ്മു & കാശ്മീര്‍, ലഡാക്ക് എന്നീ കേന്ദ്ര ഭരണപ്രദേശങ്ങള്‍ നിലവില്‍ വരികയും ചെയ്തു.)
1. ആന്ധ്രാപ്രദേശ് - ഹൈദരാബാദ് (അമരാവതി -നിർദിഷ്ട തലസ്ഥാനം)
2 . അരുണാചൽ പ്രദേശ് - ഇറ്റാനഗർ
3 . ആസ്സാം - ഡിസ്‌പൂർ
4 . ബീഹാർ - പട്ന
5 . ഛത്തീസ്ഗഢ് - റായ്‌പൂർ
6 . ഗോവ - പനാജി
7 . ഗുജറാത്ത് - ഗാന്ധിനഗർ
8 . ഹരിയാന - ചണ്ഡീഗഡ്
9 . ഹിമാചൽ പ്രദേശ് - ഷിംല
10. ജാർഖണ്ഡ് - റാഞ്ചി
11. കർണാടകം - ബാംഗ്ലൂർ
12. കേരളം - തിരുവനന്തപുരം
13. മധ്യ പ്രദേശ് - ഭോപ്പാൽ
14. മഹാരാഷ്ട്ര - മുംബൈ
15. മണിപ്പൂർ - ഇൻഫൽ
16. മേഘാലയ - ഷില്ലോങ്
17. മിസോറം - ഐസവൾ
18. നാഗാലാൻഡ് - കൊഹിമ
19. ഒഡിഷ - ഭുവനേശ്വർ
20. പഞ്ചാബ് - ചണ്ഡീഗഡ്
21. രാജസ്ഥാൻ - ജയ്‌പൂർ
22. സിക്കിം - ഗാങ്ടോക്ക്
23. തമിഴ്‌നാട് - ചെന്നൈ
24. തെലുങ്കാന - ഹൈദരാബാദ്
25. ത്രിപുര - അഗർത്തല
26. ഉത്തർ പ്രദേശ് - ലഖ്നൗ
27. ഉത്തരാഖണ്ഡ് - ഡെറാഡൂൺ
28. പശ്ചിമ ബംഗാൾ - കൊൽക്കത്ത
കേന്ദ്ര ഭരണ പ്രദേശങ്ങൾ
1. ആൻഡമാൻ-നിക്കോബാർ ദ്വീപുകൾ - പോർട്ട് ബ്ളയർ
2 ചണ്ഡീഗഡ് - ചണ്ഡീഗഡ്
3 ദാദ്ര - നഗർ ഹവേലി സിൽവാസ
4 ദാമൻ - ദിയു ദാമൻ
5 ഡൽഹി - ഡൽഹി
6 ലക്ഷദ്വീപ് - കവരത്തി
7 പുതുശ്ശേരി - പോണ്ടിച്ചേരി
8. ലഡാക് - ലേ
9. ജമ്മു & കാശ്മീര്‍ - ശ്രീ നഗർ
Saturday, November 2, 2019
SSLC, THSLC: Notification published എസ്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി: വിജ്ഞാപനം പ്രസിദ്ധീകരിച്ചു
2020 മാർച്ചിലെ എസ്.എസ്.എൽ.സി പരീക്ഷയുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു. പരീക്ഷ മാർച്ച് പത്ത് ചൊവ്വാഴ്ച ആരംഭിച്ച് 26 വ്യാഴാഴ്ച അവസാനിക്കും. പരീക്ഷാഫീസ് പിഴകൂടാതെ നവംബർ 11 മുതൽ 22 വരെയും പിഴയോടുകൂടി 23 മുതൽ 30 വരെയും പരീക്ഷാ കേന്ദ്രങ്ങളിൽ സ്വീകരിക്കും. പരീക്ഷാവിജ്ഞാപനം പരീക്ഷാഭവന്റെ വെബ്‌സൈറ്റിൽ (www.keralapareekshabhavan.in) ലഭ്യമാണ്.
2020 മാർച്ചിലെ ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്), എസ്.എസ്.എൽ.സി (ഹിയറിംഗ് ഇംപയേർഡ്) എന്നീ പരീക്ഷകളുടെ വിജ്ഞാപനവും പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷാഫോമിന്റെ മാതൃക, ഫീസ്, ടൈംടേബിൾ എന്നിവയും വെബ്‌സൈറ്റിലുണ്ട്.
2019-20 അധ്യയന വര്‍ഷത്തെ എസ്.എസ്.എല്‍.സി. പരീക്ഷ 10.03.2020 ചൊവ്വാഴ്ച ആരംഭിച്ച് 26.03.2020 വ്യാഴാഴ്ച അവസാനിക്കുന്നതാണ്. 14/08/2006-ലെ ജി.ഒ. (എം.എസ്) 200/2006 പൊ.വി.വ., 20.01.2007-ലെ ജി.ഒ.(എം.എസ്) 12/2007 പൊ.വി.വ എന്നീ സര്‍ക്കാര്‍ ഉത്തരവുകളുടെ അടിസ്ഥാനത്തില്‍ ഗ്രേഡിംഗ് രീതിയില്‍ മാത്രമാണ് പരീക്ഷ നടത്തുന്നത്. 2019-20 അധ്യയന വര്‍ഷം നിലവില്‍ വന്ന പരിഷ്ക്കരിച്ച പാഠഭാഗങ്ങള്‍ ഉള്‍പ്പെടുത്തിക്കൊുള്ള പുതിയ സിലബസ് പ്രകാരം മാര്‍ച്ച് 2020-ല്‍ പത്താം തരത്തില്‍ ആദ്യമായി പരീക്ഷയെഴുതുന്നവര്‍ റഗുലര്‍ ആയും, 2016-2017 മുതല്‍ 2018-2019 വരെയുളള അധ്യയന വര്‍ഷങ്ങളില്‍ ആദ്യമായി പത്താംതരം പരീക്ഷയെഴുതി ഏതെങ്കിലും വിഷയത്തില്‍ ഇനിയും വിജയിക്കാത്തവര്‍ക്കായി പഴയ സ്കീമില്‍ പ്രൈവറ്റായും (PCO) പരീക്ഷ നടത്തപ്പെടുന്നു. 2017 മാര്‍ച്ചിന് മുമ്പ് പരീക്ഷ എഴുതി പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സാക്ഷരതാ മിഷന്‍ നടത്തുന്ന പത്താംതരം തുല്യതാ പരീക്ഷ എഴുതി തുടര്‍ പഠനത്തിന് അര്‍ഹത നേടാവുന്നതാണ്.
പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍
1. 2020 മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ മാധ്യമങ്ങളില്‍ നടത്തപ്പെടുന്നു.
2. എസ്.എസ്.എല്‍.സി റഗൂലര്‍ വിഭാഗത്തിലുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷത്തെപോലെ 9 പേപ്പറുകള്‍ ഉള്‍പ്പെടുന്ന എഴുത്തു പരീക്ഷയാണ് നടത്തുന്നത്. എല്ലാ പേപ്പറുകള്‍ക്കും തുടര്‍ മൂല്യനിര്‍ണ്ണയവും ഉണ്ടായിരിക്കും.
3. ഇംഗ്ലീഷ്, ഗണിതശാസ്ത്രം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങളുടെ എഴുത്തു പരീക്ഷയുടെയും തുടര്‍ മൂല്യനിര്‍ണയത്തിന്‍റെയും സ്കോര്‍ 80:20 ഉം, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒഴികെയുള്ള മറ്റു വിഷയങ്ങളുടേത് 40:10 ഉം ആയിരിക്കും.
4. ജി.ഒ.(ആര്‍.ടി)നം.4610/2012/പൊ.വി.വ.തീയതി.28.09.2012 പ്രകാരമുള്ള ഉത്തരവനുസരിച്ച് ഐ.റ്റി. വിഷയത്തിന് 50 സ്കോറിന്‍റെ പരീക്ഷയാണ് നടത്തുന്നത്. തിയറി പരീക്ഷ എഴുത്തു പരീക്ഷയില്‍ നിന്നു മാറ്റി പ്രാക്ടിക്കല്‍ പരീക്ഷയോടൊപ്പം കമ്പ്യൂട്ടറിലാണ് നടത്തപ്പെടുന്നത്.
5. ഇന്‍ഫര്‍മേഷന്‍ ടെക്നോളജി പരീക്ഷയുടെ തുടര്‍മൂല്യനിര്‍ണയം, തിയറി പരീക്ഷ, പ്രായോഗിക പരീക്ഷ, എന്നിവയുടെ സ്കോര്‍ ക്രമം 10:10:30 ആയിരിക്കും.
6. 80 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 2.30 മണിക്കൂറും, 40 സ്കോര്‍ ഉള്ള വിഷയങ്ങള്‍ക്ക് 1.30 മണിക്കൂറുമാണ് പരീക്ഷാ സമയം. ഇതു കൂടാതെ എല്ലാ എഴുത്തു പരീക്ഷയ്ക്കും ആരംഭത്തില്‍ 15 മിനിറ്റ് സമാശ്വാസ സമയവും ഉണ്ടായിരിക്കും.
7. സ്കൂള്‍ ലീവിങ് സര്‍ട്ടിഫിക്കറ്റില്‍ സ്കോര്‍ ഒഴിവാക്കി ഗ്രേഡ് മാത്രമേ രേഖപ്പെടുത്തുകയുള്ളൂ.
8. ഗ്രേഡിംഗ് 9 പോയിന്‍റ് സ്കെയിലില്‍ ആണ് നടപ്പിലാക്കുന്നത്.

Friday, November 1, 2019
തലസ്ഥാനം ചുറ്റാൻ ബസും ടൂർ പാക്കേജുകളുമായി ഡി.റ്റി.പി.സി. DTPC with buses and tour packages to travel around the capital
തിരുവനന്തപുരം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ ചുറ്റാൻ ആധുനിക സീറ്റിംഗ് സൗകര്യങ്ങളോടുകൂടിയ ബസുമായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ. ടൂറിസം വകുപ്പിന്റെ 24 പേർക്കിരിക്കാവുന്ന എ.സി. ബസാണ് ഡി.റ്റി.പി.സി. കണ്ടക്റ്റഡ് ടൂർ പദ്ധതിയ്ക്കായി ഉപയോഗിക്കുന്നത്. അനന്തപുരി ദർശൻ എന്ന പേരിൽ സംഘടിപ്പിക്കുന്ന സിറ്റി ടൂറിന് ഒരാൾക്ക് 500 രൂപയാണ് ഫീസ്. പത്മനാഭ സ്വാമിക്ഷേത്രം, കുതിരമാളിക, വാക്സ് മ്യൂസിയം, മ്യൂസിയം, പ്ലാനറ്റോറിയം, വേളി, ശംഖുംമുഖം, കോവളം എന്നീ ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് അനന്തപുരി ദർശൻ പാക്കേജിലുള്ളത്.
ഇത് കൂടാതെ ജില്ലയിലെ മറ്റു പ്രധാന ടൂറിസം കേന്ദ്രങ്ങളിലേക്കുള്ള ഏകദിന ടൂർ പാക്കേജുകളുമുണ്ട്. 1200 രൂപ നിരക്കിൽ പൊൻമുടി മീൻമുട്ടി ഫോറസ്റ്റ് ട്രയിൽ, കന്യാകുമാരി ത്രിവേണിസംഗമം പാക്കേജും 750 രൂപ നിരക്കിൽ നെയ്യാർ ഡാം എലിഫന്റ് സവാരി പാക്കേജുമാണ് നിലവിൽ സജ്ജമാക്കിയിട്ടുള്ളത്. പൊൻമുടി പാക്കേജിൽ മീൻമുട്ടി വെള്ളച്ചാട്ടം, പൊൻമുടി, പേപ്പാറ ഡാം എന്നീ സ്ഥലങ്ങളാണുള്ളത്. രാവിലെ എട്ടിന്് നെയ്യാർഡാം എലിഫന്റ് സഫാരി യാത്ര ആരംഭിക്കും. ഈ യാത്രയിൽ കോട്ടൂർ എലിഫന്റ് പാർക്ക്, ഡിയർ പാർക്ക്, ശിവാനന്ദ ആശ്രമം, നെയ്യാർഡാം ബോട്ടിംഗ്, ശാസ്താം പാറ എന്നിവ ഉൾപ്പെടുത്തിയിരിക്കുന്നു.
രാവിലെ 7.30 ന് ആരംഭിക്കുന്ന ത്രിവേണി സംഗമം യാത്രയിൽ പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി വിവേകാനന്ദപ്പാറ, തിരുവള്ളുവർ പ്രതിമ, ഗാന്ധി മണ്ഡപം, ദേവീക്ഷേത്ര ദർശനം, വട്ടക്കോട്ട എന്നീ സ്ഥലങ്ങളാണുള്ളത്. ഈ മൂന്ന് പാക്കേജുകളിലും ഭക്ഷണവും ഉൾപ്പെടുത്തിയിട്ടുണ്ട്. അംഗീകൃത ടൂറിസ്റ്റ് ഗൈഡിന്റെ സേവനവും ബസിൽ ലഭ്യമാകും.
മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് മിതമായ നിരക്കിൽ വാഹനം വാടകയ്ക്കും ലഭിക്കും. വരും ദിവസങ്ങളിൽ മറ്റു ജില്ലകളിലേക്ക് കൂടി വ്യാപിപ്പിച്ച ടൂർ പാക്കേജുകൾ ആരംഭിക്കാനും ടൂറിസം പ്രമോഷൻ കൗൺസിൽ പദ്ധതിയിടുന്നുണ്ട്. 7594949402 എന്ന നമ്പറിൽ വിശദാംശങ്ങൾ ലഭിക്കും.

Subscribe to:
Posts (Atom)