ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.
Showing posts with label SSLC. Show all posts
Showing posts with label SSLC. Show all posts

Monday, January 22, 2024

SSLC Model Exam Time Table has been published എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു.

 


എസ്.എസ്.എല്‍.സി മോഡൽ പരീക്ഷ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചു. ഫെബ്രുവരി 19ന് ആരംഭിക്കുന്ന പരീക്ഷ 23-ാം തിയതി വരെയാണുള്ളത്.  രാവിലെയും ഉച്ചയ്ക്കുമായി പരീക്ഷ നടത്തും. ഒന്നാം ഭാഷ, ഫിസിക്സ്, എന്നീ വിഷയങ്ങൾ രാവിലെ 9.45 മുതൽ 11.30 വരെയും ഇംഗ്ലീഷ്, സോഷ്യൽ സയൻസ്, കണക്ക് എന്നീ വിഷയങ്ങൾക്ക് രാവിലെ 9.45 മുതൽ 12.30 വരെയുമാണ് സംഘടിപ്പിക്കുക. രണ്ടാം ഭാഷ, ഹിന്ദി, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഉച്ചയ്ക്ക് 2 മണി മുതൽ 3.45 വരെയാണ് നടത്തുക. 





Tuesday, January 2, 2024

SSLC പരീക്ഷയില്‍ ഉന്നത വിജയം ഉറപ്പാക്കുന്നതിനായി കണ്ണൂര്‍ ഡയറ്റ്‌ സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ

 


2024 മാര്‍ച്ചില്‍ നടക്കുന്ന എസ്‌ എസ്‌ എല്‍ സി പരീക്ഷയില്‍  ഉന്നത വിജയം ഉറപ്പാക്കുന്നതിനായി  കണ്ണൂര്‍  ഡയറ്റ്‌   സ്‌മൈല്‍ 2024 എന്ന പേരിൽ തയ്യാറാക്കിയ  എല്ലാ വിഷയങ്ങളുടേയും പഠന സഹായികൾ പോസ്റ്റ് ചെയ്യുകയാണ്.

Hindi

English

അടിസ്ഥാന പാഠാവലി

കേരള പാഠാവലി






Friday, October 20, 2023

2024 എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ 2024 SSLC Social Science Exam Arrangements

 


2024 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാ സമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

 

സാമൂഹ്യശാസ്ത്ര പരീക്ഷാപേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങൾക്കും 40 വീതം സ്കോറുകളാണ് നൽകിയിരിക്കുന്നത്. ‘എ’ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്. ‘ബി’ വിഭാഗത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.

 

സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രം ഒന്നിലും സാമൂഹ്യശാസ്ത്രം രണ്ടിലും 40 സ്കോർ വീതമുള്ള ചോദ്യപേപ്പറിൽ ‘എ’, ‘ബി’ എന്നിങ്ങനെ രണ്ട് പാർട്ടുകൾ ഉണ്ട്. പാർട്ട് ‘എ’ യിൽ 40 സ്കോറും പാർട്ട് ‘ബി’ യിൽ 40 സ്കോറുമാണുള്ളത്. നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് ‘എ’ യിൽ നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് ‘ബി’ യിൽ ഉള്ളത്. ഇതിലൂടെ പഠനത്തിനായി നിർദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് ആറ് അധ്യായങ്ങൾ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാൻ കുട്ടികൾക്ക് കഴിയും. (വിശദാംശങ്ങൾ : എസ്.സി.ഇ. ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്. (www.scertkerala.gov.in)

 

 









Tuesday, October 17, 2023

Monday, September 18, 2023

എസ്.എസ്.എൽ.സി പരീക്ഷ മാർച്ച് നാലു മുതൽ; ഹയർ സെക്കൻഡറി മാർച്ച് ഒന്നു മുതൽ

 


2024ലെ എസ്.എസ്.എൽ.സി. പരീക്ഷ മാർച്ച് നാലു മുതൽ 25 വരെ നടക്കുമെന്നു പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി പൊതു പരീക്ഷകൾ 2024 മാർച്ച് 1 മുതൽ 26 വരെ നടക്കുമെന്നും മന്ത്രി അറിയിച്ചു.

          എസ്.എസ്.എൽ.സി. ഐ.റ്റി. മോഡൽ പരീക്ഷ 2024 ജനുവരി 17 മുതൽ ജനുവരി 29 വരെയും ഐ.റ്റി. പരീക്ഷ 2024 ഫെബ്രുവരി 1 മുതൽ 14 വരെയും എസ്.എസ്.എൽ.സി. മോഡൽ പരീക്ഷ 2024 ഫെബ്രുവരി 19 മുതൽ ഫെബ്രുവരി 23 വരെയും നടക്കും. 2024 മാർച്ച് 4 മുതൽ മാർച്ച് 25 വരെ നടക്കുന്ന എസ്.എസ്.എൽ.സി. പരീക്ഷയുടെ ടൈംടേബിൾ ഇങ്ങനെ;

2024 മാർച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 1

മാർച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഇംഗ്ലീഷ്

മാർച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ ഗണിതം

മാർച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാർട്ട് 2

മാർച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഫിസിക്‌സ്

മാർച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ഹിന്ദി/ജനറൽ നോളജ്

മാർച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ കെമിസ്ട്രി

മാർച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.15 വരെ ബയോളജി

മാർച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതൽ 12.15 വരെ സോഷ്യൽ സയൻസ്

          എസ്.എസ്.എൽ.സി. മൂല്യനിർണ്ണയ ക്യാമ്പ് 2024 ഏപ്രിൽ 3 മുതൽ ഏപ്രിൽ 17 വരെ നടക്കും.

          ഹയർ സെക്കൻഡറി പരീക്ഷാ വിജ്ഞാപനം പരീക്ഷാ വിജ്ഞാപനം ഒക്ടോബറിൽ പുറപ്പെടുവിക്കും. ഒന്നും രണ്ടും വർഷ ഹയർ സെക്കണ്ടറി മാതൃകാ പരീക്ഷകൾ 2024 ഫെബ്രുവരി 15 മുതൽ 21 വരെ നടത്തും. 2024ലെ ഹയർ സെക്കണ്ടറി രണ്ടാം വർഷ പ്രായോഗിക പരീക്ഷകൾ 2024 ജനുവരി 22 ന് ആരംഭിക്കും. 

പ്ലസ് വൺ ഇംപ്രൂവ്മെന്റ് പരീക്ഷ ഒക്ടോബർ ഒമ്പതു മുതൽ

          പ്ലസ് വൺ ഇംപ്രൂവ്‌മെന്റ് പരീക്ഷ ഒക്ടോബർ 9, 10, 11, 12, 13 തീയതികളിലായി നടത്തും. സെപ്റ്റംബർ 25 മുതൽ 30 വരെ നടത്താനിരുന്ന പരീക്ഷ കോഴിക്കോട് ജി്ല്ലയിലെ നിപ സാഹചര്യത്തെത്തുടർന്നാണു മാറ്റിവച്ചത്. ആകെ 4,04,075 വിദ്യാർഥികളാണ് ഇംപ്രൂവ്മെന്റ് പരീക്ഷ എഴുതുന്നത്. ഇതിൽ കോഴിക്കോട് നിന്നുള്ളവർ 43,476 പേരാണ്. വി.എച്ച്.എസ്.ഇ. ഒന്നാം വർഷ ഇംപ്രൂവ്‌മെന്റ് പരീക്ഷയും ഒക്ടോബർ 9, 10, 11, 12, 13 തീയതികളിൽ നടക്കും. 27,633 വിദ്യാർഥികൾ പരീക്ഷ എഴുതും. കോഴിക്കോട് നിന്ന് 2,661 വിദ്യാർഥികളാണു പരീക്ഷ എഴുതുന്നത്. ഡി.എൽ.എഡ് പരീക്ഷകളും പുനഃക്രമീകരിച്ചിട്ടുണ്ട്. ഒക്ടോബർ 9 മുതൽ 21 വരെ ഡി.എൽ.എഡ്. പരീക്ഷ നടത്തം. 14 കേന്ദ്രങ്ങളിലായി 698 പേർ കോഴിക്കോട് പരീക്ഷ എഴുതും.


Saturday, May 20, 2023

2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ

 


2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 20/05/2023 മുതല്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയില്‍ ഉള്‍പ്പടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും, ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്‍റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് 24ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമര്‍പ്പിക്കേതാണ്.

 

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോ കോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി (സൂക്ഷമപരിശോധനയ്ക്കുവേണ്ടി) പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത ഉത്തരങ്ങള്‍, സ്കോറുകള്‍ കൂട്ടിയതിലുളള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. എ+ ലഭിക്കുന്ന വിഷയങ്ങള്‍ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്കുളളില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

Important instructions to candidates

i).   Revaluation, photocopy & scrutiny are not applicable to IT paper.


ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.


iv).  The printout of the application along with fee should be submitted to the headmaster of the examination centre where the candidate appeared for exam.


v).   Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.

 

 

 

Thursday, May 18, 2023

എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 ന്

 

     എസ്.എസ്.എൽ.സി പരീക്ഷാഫലം മേയ് 19 വൈകിട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പി.ആർ ചേംബറിൽ പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിക്കും. ഫലപ്രഖ്യാപന ശേഷം പി.ആർ.ഡി ലൈവ്, സഫലം 2023 എന്നീ മൊബൈൽ ആപ്പുകളിലും   www.prd.kerala.gov.in,   result.kerala.gov.in, examresults.kerala.gov.in, www.results.kite.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ ഫലം ലഭിക്കും.

 

Sunday, February 19, 2023

എസ് എസ് എൽ സി മോഡൽ പരീക്ഷ ടൈം ടേബിളിൽ മാറ്റം

 

12 ജില്ലകളിലെ 28 തദ്ദേശസ്വയംഭരണ വാർഡുകളിൽ 28.02.2023 ന് ഉപതെരെഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തിൽ അന്നേ ദിവസം നടത്തേണ്ട SSLC Model പരീക്ഷകൾ 04.03.2023 ശനിയാഴ്ചയിലേക്ക് മാറ്റി ക്രമീകരിച്ച് തീരുമാനമായിട്ടുണ്ട്.

 

പുതിയ ടൈം ടേബിൾ