ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, May 20, 2023

2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവയ്ക്കുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ

 


2023 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി (സൂക്ഷമപരിശോധന), എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 20/05/2023 മുതല്‍ 24/05/2023 വൈകിട്ട് 4.00 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

 

രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയില്‍ ഉള്‍പ്പടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും, ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങള്‍ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്‍റൗട്ടും അപേക്ഷാഫീസും പരീക്ഷ എഴുതിയ സെന്ററിലെ പ്രഥമാദ്ധ്യാപകന് 24ന് വൈകുന്നേരം 5 മണിക്ക് മുമ്പ് സമര്‍പ്പിക്കേതാണ്.

 

ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോ കോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേണ്ടത്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കുവേണ്ടി (സൂക്ഷമപരിശോധനയ്ക്കുവേണ്ടി) പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേണ്ടതില്ല.

 

പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്റെ ഫോട്ടോകോപ്പി ലഭിച്ചതിനുശേഷം പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത ഉത്തരങ്ങള്‍, സ്കോറുകള്‍ കൂട്ടിയതിലുളള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്. എ+ ലഭിക്കുന്ന വിഷയങ്ങള്‍ക്കും പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കാവുന്നതാണ്. നിശ്ചിത സമയ പരിധിക്കുളളില്‍ സമര്‍പ്പിക്കാത്ത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

 

Important instructions to candidates

i).   Revaluation, photocopy & scrutiny are not applicable to IT paper.


ii).  No need to apply for scrutiny of a paper if applying for revaluation.
iii). The fees for revaluation, photocopy & scrutiny are rupees 400, 200 & 50 respectively per paper.


iv).  The printout of the application along with fee should be submitted to the headmaster of the examination centre where the candidate appeared for exam.


v).   Only fee paid & HM confirmed applications will be considered for revaluation / photocopy / scrutiny.

 

 

 

No comments:

Post a Comment