2023-24 അധ്യയന വർഷത്തിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിനുള്ള പ്രോസ്പെക്ടസ് പ്രസിദ്ധീകരിച്ചു. 2023 ജൂൺ 2 മുതൽ 9 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിന് മുമ്പ് ഈ മാതൃകാ അപേക്ഷാ ഫോം ഡൌൺലോഡ് ചെയ്ത് പൂരിപ്പിച്ചുവെച്ചാൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നത് എളുപ്പമാകും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷകർക്ക് സ്വന്തമായോ അല്ലെങ്കിൽ പത്താം തരം പഠിച്ചിരുന്ന ഹൈസ്കൂളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും അതുപോലെ തന്നെ പ്രദേശത്തെ ഗവണ്മെന്റ്/എയ്ഡഡ് ഹയർസെക്കണ്ടറി സ്കൂളുകളിലെ കമ്പ്യൂട്ടർ ലാബ് സൗകര്യവും അദ്ധ്യാപകരുടെ സഹായവും പ്രയോജനപ്പെടുത്തി പ്ലസ്‌വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
പൂർണ്ണമായും ഓൺലൈൻ
സംവിധാനത്തിലാണ് പ്രവേശന നടപടികൾ. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ
ഹയർസെക്കണ്ടറി /വൊക്കേഷണൽ ഹയർസെക്കണ്ടറി വിഭാഗങ്ങളുടെ
അഡ്മിഷൻ വെബ്സൈറ്റ് ഗേറ്റ് വേ ആയ www.admission.dge.kerala.gov.
പത്താം തരം പഠന സ്കീം “others” ആയിട്ടുള്ളവർ മാർക്ക് ലിസ്റ്റ് /സർട്ടിഫിക്കറ്റ്, തുല്യതാ സർട്ടിഫിക്കറ്റ്, മൈഗ്രേഷൻ സർട്ടിഫിക്കറ്റ് എന്നിവയുടെ സ്കാൻ ചെയ്ത കോപ്പി ( File in pdf format and Size below 100 KB) അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണം. വിഭിന്ന ശേഷി വിഭാഗത്തിൽ പ്രത്യേക പരിഗണനയ്ക്ക് അർഹരായവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്റെ സ്കാൻ ചെയ്ത വ്യക്തതയുള്ള കോപ്പി ( File in pdf format and Size below 100 KB) അപ്ലോഡ് ചെയ്യണം. മറ്റ് അപേക്ഷകർ അപേക്ഷയോടൊപ്പം യാതൊരുവിധ സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യേണ്ടതില്ല. അപേക്ഷകർ സമർപ്പിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അപേക്ഷകൾ അലോട്ട്മെന്റിനായി പരിഗണിക്കുക. അക്കാരണത്താൽ തന്നെ അപേക്ഷയിൽ സമർപ്പിക്കുന്ന വിവരങ്ങൾ കൃത്യതയോടെ രേഖപ്പെടുത്തുവാൻ ശ്രദ്ധിക്കേണ്ടതാണ്.
അപേക്ഷാർത്ഥി നൽകുന്ന വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ലഭിക്കുന്ന അലോട്ട്മെൻറിൽ പ്രവേശനം നേടുന്നതിനായി രേഖകൾ വെരിഫിക്കേഷനായി സമർപ്പിക്കുമ്പോൾ തെറ്റായി വിവരം നൽകി അലോട്ട്മെൻറിൽ ഇടം നേടിയതാണെന്നു കണ്ടെത്തുകയാണെങ്കിൽ അത്തരം അലോട്ട്മെന്റുകൾ റദ്ദാക്കി പ്രവേശനം നിരസിക്കുന്നതാണ്.
യാതൊരു കാരണവശാലും ഒരു റവന്യൂ ജില്ലയിലേയ്ക്ക് ഒരു വിദ്യാർത്ഥി ഒന്നിൽ കൂടുതൽ അപേക്ഷകൾ മെരിറ്റ് സീറ്റിലേയ്ക്ക് സമർപ്പിക്കുവാൻ പാടില്ല. ഒന്നിലധികം റവന്യൂ ജില്ലകളിലെ ഹയർ സെക്കണ്ടറി സ്കൂളുകളിൽ പ്രവേശനം തേടുന്നവർ ഓരോ ജില്ലയിലേയ്ക്കും പ്രത്യേകം പ്രത്യേകം അപേക്ഷ നൽകേണ്ടതാണ്. അപേക്ഷാ രജിസ്ട്രേഷൻ ഫീസ് (25/- രൂപ) പ്രവേശന സമയത്ത ഫീസിനോടൊപ്പം നൽകിയാൽ മതിയാകുന്നതാണ്. അപേക്ഷയുടെ പ്രിൻറൗട്ട് വെരിഫിക്കേഷനായി സ്കൂളുകളിൽ നൽകേണ്ടതില്ല.
ഏകജാലക സംവിധാനത്തിലൂടെ പ്ലസ് വൺ പ്രവേശനത്തിനായുളള അഡ്മിഷൻ ഷെഡ്യൂൾ ചുവടെപ്പറയും പ്രകാരമായിരിക്കും:
അപേക്ഷാ സമർപ്പണം: 2023 ജൂൺ 2 മുതൽ 9 വരെ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാവുന്നതാണ്.
ഏകജാലക അഡ്മിഷൻ ഷെഡ്യൂൾ
ട്രയൽ അലോട്ട്മെന്റ് തീയതി : ജൂൺ 13
ആദ്യ അലോട്ട്മെന്റ് തീയതി : ജൂൺ 19
മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് തീയതി : 2023 ജൂലൈ 1
മുഖ്യ ഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിൽ പ്രവേശനം ഉറപ്പാക്കി 2023 ജൂലൈ 5 ന് പ്ലസ് വൺ ക്ലാസ്സുകൾ ആരംഭിക്കും.
No comments:
Post a Comment