കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആർട്സ് & സയൻസ് കോളേജുകളിൽ 2023-24 അധ്യയന വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
രജിസ്ട്രേഷൻ പ്രക്രിയയിലേക്ക് കടക്കുന്നതിന് മുൻപായി വിദ്യാർത്ഥികൾ അഡ്മിഷൻ വെബ്സൈറ്റിൽ ലഭ്യമായ യുജി പ്രോസ്പെക്ടസ് ശ്രദ്ധാപൂർവ്വം പരിശോധിക്കേണ്ടതാണ്.
രജിസ്ട്രേഷൻ : ഓൺലൈൻ മാത്രം (https://admissions.keralauniversity.ac.in/ )
രജിസ്ട്രേഷൻ ഫീസ് (ഓൺലൈൻ മാത്രം )
എസ് സി / എസ് ടി: 350 രൂപ
മറ്റുള്ളവർ: 600 രൂപ
അഡ്മിഷൻ ഷെഡ്യൂൾ 2023-24
രജിസ്ട്രേഷൻ (കമ്മ്യൂണിറ്റി ക്വോട്ട ഉൾപ്പെടെ) |
01.06.2023 |
രജിസ്ട്രേഷൻ അവസാന തീയതി |
15.06.2023 11:59 PM |
ട്രയൽ അലോട്ട്മെന്റ് |
17.06.2023 05:00 PM |
തിരുത്തലുകൾക്കുള്ള അവസരം |
20.06.2023 11:59 PM |
ആദ്യ അലോട്ട്മെന്റ് |
21.06.2023 05:00 PM |
ഓൺലൈൻ മുഖേന ഫീ അടക്കൽ |
21.062023 മുതൽ 26.06.2023 11.59 PM വരെ |
രണ്ടാം അലോട്ട്മെന്റ് |
28.06.2023 05:00 PM |
കോളേജ് പ്രവേശനം |
29.06.2023 മുതൽ 06.07.2023 വരെ |
ഓൺലൈൻ മുഖേന ഫീ അടക്കേണ്ട അവസാന തീയതി |
05.07.2023 11:59 PM |
മൂന്നാം അലോട്ട്മെന്റ് |
08.07.2023 05:00 PM |
കോളേജ് പ്രവേശനം |
10.07.2023 മുതൽ 14.07.2023 വരെ |
ആദ്യ കമ്മ്യൂണിറ്റി ക്വാട്ടാ അലോട്ട്മെന്റ് |
18.07.2023 05:00 PM |
കോളേജ് പ്രവേശനം |
19.07.2023 മുതൽ 20.07.2023 വരെ |
ക്ലാസ് ആരംഭം |
24.07.2023 |
പരീക്ഷ എഴുതി വിജയിച്ച വിദ്യാർത്ഥികൾക്ക് രജിസ്ട്രേഷനും പ്രൊഫൈലിൽ മാറ്റങ്ങൾ വരുത്തുന്നതിലേക്കും അവസരം |
25.07.2023 മുതൽ 01.08.2023 11:59 PM വരെ |
ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് |
02.08.2023 05:00 PM |
ഓൺലൈൻ മുഖേന ഫീ അടക്കേണ്ട അവസാന തീയതി |
05.08.2023 11:59 PM |
കോളേജ് പ്രവേശനം |
03.08.2023 മുതൽ 05.08.2023 05:00 PM വരെ |
രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് |
07.08.2023 05:00 PM |
കോളേജ് പ്രവേശനം |
08.08.2023 മുതൽ 09.08.2023 വരെ |
o ആദ്യ അലോട്ട്മെന്റ് ലഭിക്കുന്നവർ നിശ്ചിത സമയത്തിനുള്ളിൽ സർവകലാശാല ഫീസ് അടച്ച് അലോട്ട്മെന്റ് സ്ഥിതീകരിക്കേണ്ടതാണ്.
o ആദ്യ അലോട്ട്മെന്റ് ലഭിച്ച ശേഷം യൂണിവേഴ്സിറ്റി ഫീസ് അടച്ച് അഡ്മിഷൻ സ്ഥിരീകരിക്കാത്ത വിദ്യാർത്ഥികളെ തുടർന്നുള്ള അലോട്ട്മെന്റുകളിലേക്ക് പരിഗണിക്കുന്നതല്ല.
o രണ്ടാം അലോട്ട്മെന്റിന് ശേഷം മാത്രമേ കോളേജുകളിൽ നേരിട്ട് പ്രവേശനം നേടേണ്ടതുള്ളൂ.
o ഓൺലൈൻ ആപ്ലിക്കേഷനിൽ അവകാശപ്പെട്ടിരുന്ന എല്ലാ ക്ലെയിമുകളും തെളിയിക്കുന്നതിലേക്കാ യുള്ള അസ്സൽ രേഖകൾ അഡ്മിഷൻ സമയത്ത് ഹാജരാക്കേണ്ടതാണ്.
o പ്രവേശന സമയത്ത് ഓൺലൈൻ അപേക്ഷാ ഫോമിൽ പരാമർശിക്കാത്ത ക്ലെയിമുകൾ, ആയത് തെളിയിക്കുന്നതിലേക്കായുള്ള രേഖകൾ ഹാജരാക്കിയാൽ പോലും പിന്നീട് പരിഗണിക്കുന്നതല്ല.
യൂണിവേഴ്സിറ്റി അഡ്മിഷൻ ഫീസ് (ഓൺലൈൻ മാത്രം)
എസ് സി / എസ് ടി : 930 രൂപ
മറ്റുള്ളവർ : 1850 രൂപ
എൻ ഐ ഒ എസ് / മറ്റ് സംസ്ഥാന ബോർഡ് വിദ്യാർത്ഥികൾ
എസ് സി / എസ് ടി : 720 രൂപ
മറ്റുള്ളവർ : 1640 രൂപ
സംശയ നിവാരണത്തിനായി ബന്ധപ്പെടുക
ഇ-മെയിൽ onlineadmission@keralauniversity.ac.in
മൊബൈൽ :8281883052, 8281883053
വാട്സ് ആപ്പ് :8281883052
ഓൺലൈൻ രജിസ്ട്രേഷൻ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
o പ്രോസ്പെക്ടസ് വിശദമായി വായിച്ചതിനു ശേഷം മാത്രം ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിക്കുക.
o ഓൺലൈൻ അപേക്ഷാ ഫോറത്തിലെ എല്ലാ വിവരങ്ങളും ശ്രദ്ധയോടെയും കൃത്യതയോടെയും പൂരിപ്പിക്കുക.
o രജിസ്ട്രേഷൻ നടപടികളിലെ ആദ്യ ഘട്ടം അപേക്ഷാ നമ്പറും പാസ്സ് വേർഡും ജനറേറ്റ് ചെയ്യുക എന്നുള്ളതാണ്. ഇതിനായി https://admissions.keralauniversity.ac.in/ സൈറ്റിലെ UG പേജ് എടുത്ത ശേഷം "Click Here to Apply" എന്നുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക. ഇവിടെ അപേക്ഷാർത്ഥിയുടെ പേര്, ജനന തീയതി, പരീക്ഷാ ബോർഡ്, രജിസ്റ്റർ നമ്പർ, പാസ്സായ വർഷം, ലിംഗം, ഇ മെയിൽ ഐ.ഡി. എന്നീ വിവരങ്ങൾ (പേര്, ജനന തീയതി എന്നിവ എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റിലേത് പോലെയും. രജിസ്റ്റർ നമ്പർ, പാസ്സായ വർഷം എന്നിവ പ്ലസ് 2/തത്തുല്യ മാർക്ക് ലിസ്റ്റിലേത് പോലെയും) നൽകി സബ്മിറ്റ് ചെയ്യുക. അപ്പോൾ അപേക്ഷാ നമ്പർ, പാസ്സ് വേർഡ് എന്നിവ ലഭിക്കും. ജനന തീയതി (dd/mm/yyyy ഫോർമാറ്റിൽ) ആയിരിക്കും ഡിഫോൾട്ട് പാസ്സ് വേർഡ് ആയി ലഭിക്കുന്നത്.
o അപേക്ഷാ നമ്പറും പാസ്സ് വേർഡും ജനറേറ്റ് ചെയ്തു കഴിഞ്ഞാൽ ഓൺലൈൻ അപേക്ഷാ ഫോറം പൂരിപ്പിക്കുന്നതിലേക്കായി പ്രൊഫൈലിൽ ലോഗിൻ ചെയ്യുക. എട്ട് ഘട്ടങ്ങളായാണ് അപേക്ഷാ ഫോറം പൂരിപ്പിക്കേണ്ടത്. (പ്രോസ്പെക്ടസ് ഖണ്ഡിക 7.3 കാണുക)
1. പ്രൊഫൈൽ രജിസ്ട്രേഷൻ.
കേരളീയൻ അല്ലാത്തവർ സംവരണ ആനുകൂല്യങ്ങൾക്ക് അർഹരല്ല. ആയതിനാൽ കേരളീയനാണോ അല്ലയോ എന്ന വിവരം ( Are you keralite? ) എന്ന ഭാഗത്ത് കൃത്യമായി നൽകുക. (പ്രോസ്പെക്ടസ് ഖണ്ഡിക 6.1 കാണുക)
ഓൺലൈൻ അപേക്ഷയിൽ നൽകുന്ന മൊബൈൽ നമ്പർ പ്രവേശന നടപടികൾ പൂർത്തിയാകുന്നത് വരെ മാറ്റരുത്. പ്രവേശനത്തെ സംബന്ധിച്ച മെസ്സേജുകൾ ഈ നമ്പറിലേക്കാണ് അയക്കുന്നത്. കൂടാതെ പ്രൊഫൈലിൽ വേണ്ട മാറ്റങ്ങൾ വരുത്തുന്നതിലേക്കായും മൊബൈൽ നമ്പർ ആവശ്യമാണ്. ആയതിനാൽ ഇ.മെയിൽ ഐ.ഡി, മൊബൈൽ നമ്പർ എന്നിവ വിദ്യാർത്ഥിയുടെയോ രക്ഷകർത്താവിന്റെയോ മാത്രം നൽകുക.
ഇ.ഡബ്ല്യൂ.എസ്. (എക്കണോമിക്കലി വിക്കർ സെക്ഷൻ): സംവരണാനുകൂല്യങ്ങൾ ലഭിക്കാത്ത സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കുള്ള സംവരണം ആണ്. വില്ലേജ് ഓഫിസർ നൽകുന്ന സാക്ഷ്യപത്രമാണ് ഈ സംവരണം ലഭിക്കാൻ ആവശ്യമായ രേഖ, ബി.പി.എൽ സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് എന്നിവ ഇതിനായി പരിഗണിക്കുന്നതല്ല. (പ്രോസ്പെക്ടസ് ഖണ്ഡിക: 5.6. അനുബന്ധം XI, XII കാണുക)
എസ്.ഇ.ബി.സി. സംവരണത്തിന് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് ആവശ്യമാണ് നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് യഥാസമയം ഹാജരാക്കാത്തപക്ഷം സംവരണാനുകൂല്യം ലഭിക്കുന്നതല്ല. ആയതിനാൽ ക്രീമിലെയർ സ്റ്റാറ്റസ് ശ്രദ്ധയോടെ നൽകേണ്ടതും പ്രസ്തുത സംവരണം ക്ലെയിം ചെയ്യുന്ന പക്ഷം നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് കൈവശം കരുതേണ്ടതാണ്.
എസ്.സി./ എസ്.ടി / ഒ.ഇ.സി. മുതലായ സംവരണങ്ങൾക്കും ഒ.ഇ.സി. ഫീസ് ആനുകൂല്യങ്ങൾക്കും അർഹരായവർ ആയത് തെളിയിക്കാൻ ആവശ്യമായ സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ്. (ഹാജരാക്കേണ്ട സർട്ടിഫിക്കറ്റകളുടെ വിവരങ്ങൾക്കായി പ്രോസ്പെക്ടസ് ഖണ്ഡിക 5 കാണുക)
Differenty Abled - ഭിന്നശേഷി ഉള്ളവർക്കായുള്ള സീറ്റിന് അപേക്ഷിക്കുന്നവർ മെഡിക്കൽ ബോർഡിന്റെ സർട്ടിഫിക്കറ്റ് (കാലാവധി 5 വർഷം): സർക്കാർ സാമൂഹ്യ ക്ഷേമ വകുപ്പിന്റെ രേഖ എന്നിവ കൈവശം സൂക്ഷിക്കണം. പ്രോസ്പെക്ടസ് ഖണ്ഡിക 4.2 കാണുക). പെർമനെന്റ് ഡിസേബിൾഡ് ആയിട്ടുള്ള വിദ്യാർഥികൾക്ക് അഞ്ചുവർഷ കാലയളവ് ബാധകമല്ല.
NSS, NCC, SPC, Ex-Servicemen/widow or children of jawan and ex-servicemen മുതലായ വെയിറ്റേജ് മാർക്കുകൾക്ക് അർഹരായവർ ബന്ധപ്പെട്ട കോളങ്ങൾ ശ്രദ്ധയോടെ പൂരിപ്പിക്കുക. (ടി വെയിറ്റേജ് സംബന്ധമായ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് ഖണ്ഡിക 6.5.1, 6.5.2. കാണുക.)
യു.ഐ.റ്റികളിലും, സ്വാശ്രയ കോളേജുകളിലും സർക്കാർ/എയ്ഡഡ് കോളേജുകളെ അപേക്ഷിച്ച് ഉയർന്ന ഫീസ് നിരക്കാണ് നിലവിലുള്ളത്. ആയതിനാൽ യു.ഐ.റ്റി കളം സ്വാശ്രയ കോളേജുകളും ഓപ്ഷനുകളായി നൽകുമ്പോൾ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഫീസ് നിരക്കുകൾ പ്രോസ്പെക്ടസിൽ അനുബന്ധമായി (അനുബന്ധം VIII, IX, X) നൽകിയിട്ടുണ്ട്. )
സ്പോർട്ട്സ് ക്വാട്ടയിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ളവർ “Have you represented any sports competitions എന്ന കോളത്തിൽ Yes എന്ന് നൽകേണ്ടതാണ്. അതിനു ശേഷം സ്പോർട്ട്സ് മേഖലയിലെ നേട്ടം ഏത് തലത്തിലാണ് എന്നും ഏത് ഇനത്തിലാണ് എന്നും നൽകേണ്ടതാണ്. സർവകലാശാല അംഗീകരിച്ചിട്ടുള്ള കായിക ഇനങ്ങൾക്ക് മാത്രമേ ഈ ആനുകൂല്യം ലഭ്യമാവുകയുള്ള എന്ന കാര്യം ശ്രദ്ധിക്കുക (സ്പോർട്സ് ക്വാട്ട അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് ഖണ്ഡിക 4.4 കാണുക).
2. അക്കാഡമിക് പ്രൊഫൈൽ രജിസ്ട്രേഷൻ.
പ്ലസ് ടു പാസ്സായ വർഷം, ബോർഡ്, സ്ട്രീം, രജിസ്റ്റർ നമ്പർ, എത്രാമത്തെ തവണയാണ് പ്ലസ് ടു പാസായത് എന്നിവ കൃത്യതയോടെ നൽകേണ്ടതാണ്. ഒന്നിൽ കൂടുതൽ ചാൻസുകൾ ഉപയോഗിച്ച് പ്ലസ് ടൂ / യോഗ്യത പരീക്ഷ പാസായവർ “Number of Appearances" എന്ന കോളത്തിൽ കൃത്യമായ വിവരം (എത്രാമത് തവണയാണ് പാസായത് എന്ന്) നൽകണം. യോഗ്യതാ പരീക്ഷ പാസ്സാവാൻ എടുക്കുന്ന ഓരോ അധിക ചാൻസിനും ഇൻഡക്സ് മാർക്കിൽ നിന്ന് 10 മാർക്ക് കുറവുചെയ്യുന്നതാണ്. ആയതിനാൽ ഈ വിവരം ശ്രദ്ധയോടെയും കൃത്യമായും നൽകേണ്ടതാണ് (പ്രോസ്പെക്ടസ് ഖണ്ഡിക 6.5.3 കാണുക).
2023-2024 അധ്യയന വർഷത്തിൽ കേരള ഹയർ സെക്കണ്ടറി വൊക്കേഷണൽ ഹയർ സെക്കണ്ടറി (NSQF) പരീക്ഷ പാസ്സായവർ രജിസ്റ്റർ നമ്പറും വർഷവും നൽകുമ്പോൾ തന്നെ പ്ലസ് ടു പരീക്ഷയ്ക്ക് ലഭിച്ച മാർക്കുകൾ തനിയെ രേഖപെടുത്തുന്നതാണ്. ആയത് അവരവരുടെ മാർക്ക് ലിസ്റ്റമായി താരതമ്യപ്പെടുത്തി ശരി എന്ന് ഉറപ്പ് വരുത്തേണ്ടതാണ്. മറ്റ് വിദ്യാർഥികൾ അവരവർക്ക് ലഭിച്ച മാർക്കുകൾ ശ്രദ്ധാപൂർവം രേഖപ്പെടുത്തേണ്ടതാണ്.
ഓപ്പൺ സ്കൂൾ / മറ്റ് സംസ്ഥാന ബോർഡുകളിൽ പരീക്ഷ വിജയിച്ച വിദ്യാർത്ഥികൾ പ്രവേശന സമയത്ത് കേരള സർവകലാശാലയിൽ നിന്നുള്ള തുല്യത സർട്ടിഫിക്കറ്റ് (Eligibility Certificate) കോളേജിൽ ഹാജരാക്കേണ്ടതാണ്. ആയതിനാൽ ടി സർട്ടിഫിക്കറ്റ് മുൻകൂട്ടി കരുതിവയ്ക്കേണ്ടതാണ്.
3. ഓപ്ഷനുകൾ നൽകൽ
ആദ്യ ഘട്ടത്തിൽ പരമാവധി 10 ഓപ്ഷനുകൾ മാത്രമേ നല്കാൻ സാധിക്കുകയുള്ളൂ. നൽകുന്ന ഓപ്ഷനുകളിൽ ഏതെങ്കിലും ഒരു കോളേജിൽ അലോട്ട്മെന്റ് ലഭിച്ചു കഴിഞ്ഞാൽ ടി ഓപ്ഷനു ശേഷമുള്ള ഒരു ഓപ്ഷനും പിന്നീടുള്ള അലോട്മെന്റുകളിലേക്ക് പരിഗണിക്കുന്നതല്ല. ആയതിനാൽ ഓപ്ഷനുകൾ നൽകുന്നത് വളരെ ശ്രദ്ധാപൂർവം ചെയ്യേണ്ടതാണ്. ഓപ്ഷനുകൾ മുൻകൂട്ടി ധാരണയുണ്ടാക്കി ലിസ്റ്റ് ചെയ്തു വച്ച് വിദ്യാർത്ഥികൾക്ക് താല്പര്യമുള്ള കോളേജുകളും കോഴ്സുകളും മാത്രം മുൻഗണന ക്രമത്തിൽ നൽകുക.
4. രജിസ്ട്രേഷൻ ഫീസ് അടയ്ക്കൽ
രജിസ്ട്രേഷൻ ഫീസ് ഓൺലൈൻ ആയി അടയ്ക്കേണ്ടതാണ് (ഫീസ് വിവരങ്ങൾ പ്രോസ്പെക്ടസ് ഖണ്ഡിക 7.3 ൽ നൽകിയിട്ടുണ്ട്). ഇതിനായി ഇന്റർനെറ്റ് ബാങ്കിങ്, ഗൂഗിൾ പേ, ഡെബിറ്റ് കാർഡുകൾ തുടങ്ങിയവ ഉപയോഗിക്കാവുന്നതാണ്. ഫീസ് അടക്കുമ്പോൾ ട്രാൻസാക്ഷൻ എറർ എന്തെങ്കിലും ഉണ്ടായി അക്കൗണ്ടിൽ നിന്ന് തുക പോയിട്ടും വീണ്ടും ഫീസ് അടയ്ക്കാനുള്ള നിർദ്ദേശം ലഭിക്കുകയാണെങ്കിൽ സർവകലാശാല അഡ്മിഷൻ വിഭാഗവുമായി ഫോൺ/ഇമെയിൽ/whatsapp മുഖാന്തിരം ബന്ധപ്പെട്ട് മറുപടി ലഭിച്ച ശേഷം മാത്രം വീണ്ടും ഓൺലൈൻ പേയ്മെന്റിനു ശ്രമിക്കുക. മൾട്ടിപ്പിൾ പേയ്മെന്റ് നടന്നാൽ തുക റീഫണ്ട് ചെയ്യാൻ കാലതാമസം നേരിടുന്നതാണ്.
5. ഫോട്ടോ, ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുക.
ഫോട്ടോ, ഒപ്പ് എന്നിവ അപ് ലോഡ് ചെയ്യുമ്പോൾ നിശ്ചിത ഫോർമാറ്റിലും വലിപ്പത്തിലും മാത്രം ചെയ്യാൻ ശ്രദ്ധിക്കുക.
Photo with 150px X 200px (Width x Height), maximum 40kb, jpg format only
Signature with 150px X 60px (Width x Height), maximum 40kb, jpg format only
6. അപ്ലിക്കേഷൻ വെരിഫൈ ചെയ്യുക
രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുമ്പ് അപേക്ഷയിൽ നൽകിയ വിവരങ്ങൾ എല്ലാം തന്നെ ശ്രദ്ധയോട് കൂടി വായിച്ചു ഉറപ്പു വരുത്തേണ്ടതാണ്. രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിന് മുമ്പായി ആവശ്യമെങ്കിൽ വേണ്ട തിരുത്തലുകൾ വരുത്താവുന്നതാണ്.
7. പ്രിന്റ് ഔട്ട് എടുക്കുക
രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ അപേക്ഷയുടെ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്.
8. പ്രൊഫൈൽ പാസ്സ്വേർഡ് മാറ്റുക
രജിസ്ട്രേഷൻ കാലയളവ് പൂർത്തിയാവുന്നതിനുള്ളിൽ അപേക്ഷാർത്ഥിയുടെ അറിവോ സമ്മതമോ കൂടാതെ മറ്റാരെങ്കിലും പ്രൊഫൈലിലെ വിവരങ്ങളിൽ മാറ്റം വരുത്താതിരിക്കാൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ഉടൻ തന്നെ പ്രൊഫൈൽ ലോഗിൻ ചെയ്ത് പാസ്സ് വേർഡ് മാറ്റം വരുത്താൻ ശ്രദ്ധിക്കുക. (പ്രോസ്പെക്ടസ് ഖണ്ഡിക 7.4 കാണുക). ആയതിന്റെ ദുരുപയോഗം തടയുന്നതിലേക്കായി പാസ്സ് വേർഡിന്റെ രഹസ്യ സ്വഭാവം നിലനിർത്താൻ ജാഗ്രത പുലർത്തുക.
അഡ്മിഷൻ നടപടികൾ പൂർത്തിയാകുന്നത് വരെ അപ്ലിക്കേഷൻ നമ്പറും പാസ്സ് വേർഡും ആവശ്യമായതിനാൽ ഇവ ഓർത്തിരിക്കേണ്ടതാണ്. അലോട്ട്മെന്റ് പരിശോധിക്കാനും തുടർ നടപടികൾക്കും ഇവ ആവശ്യമാണ്.
ശ്രദ്ധിക്കേണ്ടവ
തിരുത്തലുകൾ എന്തെങ്കിലും ഉണ്ടെങ്കിൽ അപേക്ഷ സമർപ്പിച്ചു കഴിഞ്ഞ് നിശ്ചിത സമയത്തിനകം പ്രൊഫൈലിലെ “Completed Profile" ലിങ്ക് ക്ലിക്ക് ചെയ്ത്, അപേക്ഷകൻ നൽകിയ വിവരങ്ങളിൽ മാറ്റം വരുത്താവുന്നതാണ്. രജിസ്ട്രേഷൻ അവസാനിക്കുന്നതിനു മുൻപായി പ്രൊഫൈലിൽ എന്ത് മാറ്റം വരുത്തിയാലും അപേക്ഷയുടെ ഏറ്റവും പുതിയ പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ഓൺലൈൻ അപേക്ഷയുടെ പ്രിന്റൗട്ട് സർവ്വകലാശാലയിലേക്ക് അയക്കേണ്ടതില്ല. ആയത് പ്രവേശന സമയത്ത് കോളേജിൽ ഹാജരാക്കേണ്ടതാണ്.
വിദ്യാഭ്യാസ യോഗ്യത, സംവരണം. ഗ്രേസ് മാർക്കുകൾ മുതലായവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ അപേക്ഷിക്കുന്ന സമയം തന്നെ കയ്യിൽ കരുതേണ്ടതാണ് (ഹാജരാക്കേണ്ട സർട്ടിഫിക്കറ്റുകളുടെ വിശദ വിവരം പ്രോസ്പെക്ടസിൽ പേജ് നം: 28ൽ നൽകിയിട്ടുണ്ട്.) പ്രവേശനം ലഭിച്ചാൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കൂടുതൽ സമയം യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
സോർട്ട്സ് ക്വാട്ട
വിദ്യാർഥിയുടെ പ്രൊഫൈൽ രജിസ്ട്രേഷൻ സ്റ്റെപ്പിൽ (Step 1) “Have you represented any sports competitions" എന്ന കോളത്തിൽ “Yes” നൽകിയവർക്ക് മാത്രമേ സ്പോർട്ട്സ് ക്വാട്ട രജിസ്ട്രേഷൻ ചെയ്യാൻ സാധിക്കുകയുള്ളു. ഇങ്ങനെയുള്ളവർക്ക് സ്റ്റെപ് 5 ന് ഓപ്ഷനുകൾ നൽകി കഴിഞ്ഞാൽ ശേഷം സ്പോർട്ട്സ് നേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യുന്നതിനായി ഒരു വിൻഡോ ലഭ്യമാവും. വെബ് സൈറ്റിലെ നിശ്ചിത കോളത്തിൽ സ്പോർട്ട്സ് നേട്ടം സെലക്ട് ചെയ്ത് അതിന്റെ സർട്ടിഫിക്കറ്റ് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. അപേക്ഷാർത്ഥിയുടെ ഓരോ നേട്ടങ്ങളുടെയും സർട്ടിഫിക്കറ്റുകളും തുല്യമായ നേട്ടം സെലക്ട് ചെയ്ത് അപ്ലോഡ് ചെയ്യാൻ ശ്രദ്ധിക്കുക. സർട്ടിഫിക്കറ്റുകൾ എത്ര എണ്ണം വേണമെങ്കിലും അപ്ലോഡ് ചെയ്യാവുന്നതാണ്. സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യു കഴിഞ്ഞാൽ അടുത്ത ഘട്ടത്തിലേക്ക് പോകാവുന്നതാണ്. സ്പോർട്സ് ക്വാട്ട അഡ്മിഷൻ സംബന്ധിച്ച വിശദ വിവരങ്ങൾക്ക് പ്രോസ്പെക്ടസ് ഖണ്ഡിക 4.4 കാണുക).
കമ്മ്യൂണിറ്റി ക്വാട്ട
കമ്മ്യൂണിറ്റി ക്വാട്ടയിൽ അപേക്ഷ നല്കാൻ അർഹരായ അപേക്ഷാർത്ഥികൾ ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയ ശേഷം പ്രൊഫൈലിലെ കമ്മ്യൂണിറ്റി ക്വാട്ട ലിങ്ക് ഉപയോഗിച്ച് താല്പര്യമുള്ള ഓപ്ഷനുകൾ പ്രത്യേകം സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി കോട്ടയിൽ പരമാവധി ഓപ്ഷനുകൾ 10 നൽകാവുന്നതാണ്. ജനറൽ അലോട്ട്മെന്റിനായി നൽകിയ ഓപ്ഷനുകൾ കമ്മ്യൂണിറ്റി ക്വാട്ടയിലേക്ക് പരിഗണിക്കുന്നതല്ല. അപേക്ഷാർത്ഥിയുടെ കാറ്റഗറി, കാസ്റ്റ് എന്നിവ അടിസ്ഥാനപ്പെടുത്തി യോഗ്യമായ കോളേജുകൾ മാത്രമേ ഓപ്ഷനായി കാണിക്കുകയുള്ള, ഓപ്ഷനുകൾ സമർപ്പിച്ചുകഴിഞ്ഞാൽ കമ്മ്യൂണിറ്റി ക്വാട്ട അപേക്ഷാ ഫോം പ്രിന്റൗട്ട് എടുത്ത് സൂക്ഷിക്കേണ്ടതാണ്. ( കമ്മ്യൂണിറ്റി ക്വാട്ട അഡ്മിഷൻ സംബന്ധിച്ച വിശദവിവരങ്ങൾക്കായി പ്രോസ്പെക്ടസ് ഖണ്ഡിക 4.5. കാണുക.)
ഓൺലൈൻ അഡ്മിഷനുമായി ബന്ധപ്പെട്ട അതാത് സമയത്തെ മറ്റ് നിർദ്ദേശങ്ങൾ പത്രക്കുറിപ്പായി നൽകുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് 8281883052 (Watsapp/ Call), 8281883053( Call only) എന്നീ നമ്പരുകളിലോ onlineadmission@keralauniversity.ac.in എന്ന ഇ.മെയിൽ ഐഡിയിലോ ബന്ധപ്പെടുക.
No comments:
Post a Comment