സംസ്ഥാനത്തെ സർക്കാർ/ സ്വാശ്രയ കോളേജുകളിലേക്ക് 2023-24 വർഷത്തെ ബി.എസ്.സി.നഴ്സിംഗ്, ബി.എസ്.സി. എം.എൽ.റ്റി, ബി.എസ്.സി. പെർഫ്യൂഷൻ ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി. ഒപ്റ്റോമെട്രി, ബി.പി.റ്റി., ബി.എ.എസ്സ്.എൽ.പി., ബി.സി.വി.റ്റി., ബി.എസ്.സി. ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന് സൂചികയിലെ സർക്കാർ ഉത്തരവു മുഖേന അംഗീകരിച്ച പ്രോസ്പെക്ടസ് പ്രകാരം അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. അപേക്ഷകർ ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ അപേക്ഷാ ഫീസ് ഒടുക്കേണ്ടതാണ്.
സംസ്ഥാന റാങ്ക് ലിസ്റ്റിൽ നിന്നും സ്വാശ്രയ കോളേജിലെ വിവിധ കോഴ്സുകളിലേക്കുള്ള അലോട്ടുമെന്റ്, സ്വാശ്രയ കോളേജുകളുമായി ബന്ധപ്പെട്ട് ഇന്ത്യൻ സുപ്രീം കോടതി / കേരള ഹൈക്കോടതി വിധികളുടേയും കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ഉത്തരവുകൾക്കും വിധേയമായിരിക്കും.
പ്രവേശന യോഗ്യതയുടെ മാനദണ്ഡങ്ങൾ
ജനനം:
മറിച്ചൊരു നിർദ്ദേശമില്ലെങ്കിൽ ഭാരതീയർക്കു മാത്രമേ പ്രൊഫഷണൽ കോഴ്സിലെ പ്രവേശനത്തിനു അർഹതയുള്ളു. Persons of Indian Origin (PIO)/Overseas Citizenship of India (OCI) കാർഡ് ഉള്ളവരെയും, പ്രവേശനത്തിന്റെ അർഹതയ്ക്കായി ഭാരതീയന് ഒപ്പം പരിഗണിക്കും.
(i) കേരളീയൻ: കേരളത്തിൽ ജനിച്ച അപേക്ഷാർത്ഥിയെ കേരളീയനായി തരംതിരിക്കും. 29-05-2008 ലെ G.O. (Rt No. 822/08/H.Edn പ്രകാരം കേരള കേഡറിലേക്ക് അലോട്ട് ചെയ്തിട്ടുള്ള കേരളീയേതരരായ അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥരുടെ കുട്ടികളെ കേരളീയരായി പരിഗണിച്ചിട്ടുണ്ട്. എന്നാൽ അവർ മറ്റ് സംവരണാനുകൂല്യങ്ങൾക്ക് അർഹരല്ല.
(ii) കേരളീയേതരൻ: കേരളീയേതരരായ അപേക്ഷാർത്ഥികളെ താഴെ കൊടുത്തിരിക്കുന്ന വ്യവസ്ഥ പ്രകാരം തരം തിരിച്ചിരിക്കുന്നു.
(a) കേരളത്തിൽ യോഗ്യതാ പരീക്ഷയ്ക്കു പഠിച്ച അപേക്ഷാർത്ഥികളുടെ കേരളീയേതരരായ രക്ഷകർത്താ ക്കൾ ഇന്ത്യാ ഗവൺമെന്റ് ജീവനക്കാരോ/കേരളത്തിൽ ജോലിക്കു നിയോഗിക്കപ്പെട്ട പ്രതിരോധ വകുപ്പു ജീവനക്കാരോ ആയിരിക്കണം..
(b) കേരളത്തിൽ യോഗ്യതാ പരീക്ഷയ്ക്കു പഠിച്ച അപേക്ഷാർത്ഥികളുടെ കേരളീയേതരരായ രക്ഷകർത്താ ക്കൾ കേരളത്തിലോ അല്ലെങ്കിൽ കേരള സംസ്ഥാനത്തിനു വേണ്ടിയോ കുറഞ്ഞതു രണ്ടു വർഷമെങ്കിലും സേവനമനുഷ്ഠിച്ചിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമായി കേരള സർക്കാരിനു കീഴിൽ ജോലി നോക്കുന്നവരായിരിക്കണം.
(c) കേരളീയേതരനല്ലാത്ത അപേക്ഷാർത്ഥിയുടെ 12 വർഷത്തെ പഠന കാലയളവിൽ 5 വർഷം കേരളത്തിൽ താമസിച്ചിരിക്കണം.
(d) കേരളീയേതരനല്ലാത്ത അപേക്ഷാർത്ഥി എട്ടാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ കേരളത്തിൽ പഠിച്ചി രിക്കണം.
കേരളീയേതരനായ അപേക്ഷാർത്ഥികളെ സ്റ്റേറ്റ് മെറിറ്റ് സീറ്റുകളിലേയ്ക്കു മാത്രമേ പരിഗണിക്കുകയുള്ളു. സാമുദായിക/പ്രത്യേക/ശാരീരിക അവശത വിഭാഗ സംവരണത്തിനു ഇവർക്കു അർഹതയില്ല.
മേൽ വിഭാഗത്തിൽ പെടാത്ത അപേക്ഷാർത്ഥികളെ സ്വാകാര്യ സ്വാശ്രയ കോളേജുകളിലെ മാനേജ്മെന്റ് ക്വാട്ട സീറ്റിലേയ്ക്ക് പരിഗണിക്കുന്നതാണ്. ഇവരുടെ പ്രവേശനം മെരിറ്റ് അടിസ്ഥാനത്തിലും മാനേജ്മെന്റ് ക്വാട്ട സീറ്റുകളുടെ 10% ത്തിലുമായി പരിമിതപ്പെടുത്തിയുമായിരിക്കും. ഇവരുടെ അലോട്ട്മെന്റോ അഡ്മി ഷനോ ഈ പ്രോസ്പെക്ടസിന്റെ പരിധിയിൽ വരുന്നില്ല.
വിദ്യാഭ്യാസ യോഗ്യത
ബി.എസ്.സി. നഴ്സിംഗ്, ബി.എസ്.സി.(എം.എൽ.റ്റി.), ബി.എസ്.സി. (ഒപ്റ്റോമെട്രി), ബി.എസ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.റ്റി, ബി.പി.റ്റി, ബി.എസ്.സി ഡയാലിസിസ് ടെക്നോളജി, ബി.എസ്.സി മെഡിക്കൽ
റേഡിയോളജിക്കൽ ടെക്നോളജി, ബി.എസ്.സി ഒക്യുപേഷണൽ തെറാപ്പി എന്നീ കോഴ്സുകൾക്കും ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകൾക്ക് (സർക്കാർ/ ആരോഗ്യ സർവ്വകലാശാല അംഗീകാരം ലഭിക്കുന്ന പക്ഷം)
കേരള ഹയർ സെക്കണ്ടറി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കണ്ടറി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കു മൊത്തത്തിൽ 50 ശതമാനം മാർക്കോടെ ജയിച്ചവർ പ്രവേശനത്തിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
ബി.എ.എസ്സ്.എൽ.പി. കോഴ്സിന്
കേരള ഹയർ സെക്കന്ററി വിദ്യാഭ്യാസ ബോർഡിന്റെ ഹയർ സെക്കന്ററി പരീക്ഷയോ തത്തുല്യമെന്ന് അംഗീകരിക്കപ്പെട്ട മറ്റേതെങ്കിലും പരീക്ഷയോ പാസ്സായിരിക്കണമെന്ന നിബന്ധനയ്ക്കു വിധേയമായി, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/ മാത്തമറ്റിക്സ്/ കമ്പ്യൂട്ടർസയൻസ്/ സ്റ്റാറ്റിസ്റ്റിക്സ്/ ഇലക്ട്രോണിക്സ് സൈക്കോളജി എന്നിവയ്ക്കു മൊത്തത്തിൽ 50% മാർക്കോടെ ജയിച്ചവർ ബി.എ.എസ്സ്.എൽ.പി. കോഴ്സിന് അർഹരാണ്. ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങൾ ഓരോന്നും പ്രത്യേകം പാസ്സായിരിക്കണം.
കുറിപ്പ് :
കേരള വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ കേരള ഹയർ സെക്കണ്ടറി പരീക്ഷക്ക് തത്തുല്യ യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്.
മാർക്കുകളിൽ ഇളവ്
സാമൂഹികവും വിദ്യാഭ്യാസപരവുമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളിൽപെട്ട (G.O (P) No. 208/66/Edn. dated 2.5.1966, G.O.(MS) No.95/08/SCSTDD dated 06.10.2008 ഉത്തരവ്, അതിന്റെ ഭേദഗതികൾ, എന്നിവ പ്രകാരം), അപേക്ഷകർക്ക് 5% മാർക്ക് ഇളവ് അനുവദിക്കുന്നതാണ്. അതായത്, ബയോളജിക്ക് 45 ശതമാനവും ഐച്ഛിക വിഷയങ്ങൾക്ക് മൊത്തത്തിൽ 45 ശതമാനവും. പട്ടികജാതി/ പട്ടികവർഗ്ഗ വിദ്യാർത്ഥികൾ യോഗ്യതാപരീക്ഷ ജയിച്ചാൽ മാത്രം മതിയാകും. OEC അപേക്ഷകർക്ക് പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഒഴിവുളള സീറ്റുകൾ നൽകിയാലും മാർക്കിളവിന് യോഗ്യതാ പരീക്ഷയിൽ SEBC അപേക്ഷകർക്ക് അനുവദിക്കുന്ന സൗജന്യം മാത്രമേ ലഭ്യമാകുകയുള്ളു.
മാർക്ക് അടുത്ത പൂർണ്ണ സംഖ്യയിലേക്ക് നിജപ്പെടുത്തുന്നതല്ല. 100ൽ 50 മാർക്ക് അല്ലെങ്കിൽ 300ൽ 150 മാർക്ക് ലഭിച്ചാൽ മാത്രമേ 50% മാർക്ക് ലഭിച്ചതായി പരിഗണിക്കുകയുള്ളു. അതുപോലെ 100ൽ 45 മാർക്കോ, 300ൽ 135 മാർക്കോ ലഭിച്ചാലേ 45 ശതമാനം മാർക്ക് ലഭിച്ചതായി പരിഗണിക്കൂ.
അപേക്ഷകർ അപേക്ഷ സമർപ്പിക്കാവുന്ന അവസാന തീയതിക്ക് മുൻപായി നിശ്ചിത വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം.
വയസ്സ്
അപേക്ഷാർത്ഥികൾ 2023 ഡിസംബർ 31 ന് 17 വയസ് പൂർത്തീകരി ച്ചിരിക്കണം. ബി.എസ്.സി നഴ്സിംഗ് കോഴ്സിനുള്ള ഉയർന്ന പ്രായപരിധി 35 വയസ്സാണ്. നിശ്ചിത പ്രായ ഇളവ് അനുവദിക്കുന്നതല്ല. പാരാമെഡിക്കൽ കോഴ്സുകൾക്ക് സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഒഴികെയുള്ളവർക്ക് ഉയർന്ന പ്രായപരിധിയില്ല. ബി.എസ്.സി.(എം.എൽ.ററി.), ബി.എസ്.സി. (ഒപ്റ്റോമെട്രി) എന്നീ കോഴ്സുകളിലെ സർവ്വീസ് ക്വോട്ടയിലേയ്ക്കുള്ള അപേക്ഷാർത്ഥികൾക്ക് 31.12.2023 ൽ പരമാവധി 46 വയസ്സും ആയിരിക്കും.
അപേക്ഷാഫീസ് ഒടുക്കുന്ന വിധം
സർവ്വീസ് ക്വാട്ടായിലല്ലാത്ത ജനറൽ ക്വാട്ടാ അപേക്ഷകർ
എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാവുന്നതാണ്. ജനറൽ, എസ്.ഇ.ബി.സി എന്നീ വിഭാഗത്തിന് 800 രൂപയും പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിന് 400 രൂപയുമാണ് അപേക്ഷാ ഫീസ്.
20.06.2008 ലെ GO (MS) No. 25/2005/SCSTDD ഉത്തരവിലെ ക്ലോസ് 2(ii) പ്രകാരം പ്രോസ്പെക്ടസിൽ പരാമർശിച്ചിട്ടുള്ള ഏതെങ്കിലും ഒരാൾ SC/ST വിഭാഗത്തിൽപ്പെടുന്ന മിശ്രവിവാഹിത ദമ്പതികളുടെ മക്കൾക്ക്, SC/ST വിഭാഗത്തിന് അനുവദിക്കപ്പെട്ടിട്ടുള്ള വിദ്യാഭ്യാസ, സാമ്പത്തിക ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടായിരിക്കും. ഇവർ തഹസിൽദാരിൽ നിന്നും ലഭിച്ച മിശ്രവിവാഹ സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യേണ്ടതാണ്.
അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ അല്ലെങ്കിൽ വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്ത ചെല്ലാൻ ഉപയോഗിച്ച് ഫെഡറൽ ബാങ്കിന്റെ ഏതെങ്കിലും ഒരു ശാഖ വഴിയോ 2023 ജൂൺ 07 മുതൽ ജൂൺ 30 വരെ ഒടുക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 2023 ജൂലൈ 3 വരെയാണ്.
സർവ്വീസ് ക്വാട്ടാ അപേക്ഷകർ
സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ ഏതെങ്കിലും സബ്ബ് ട്രഷറിയിൽ “0210-03-105-99' എന്ന ഹെഡ്ഡ് ഓഫ് അക്കൗണ്ടിലേക്ക് 800 രൂപ ഒടുക്കേണ്ടതാണ്.
അപേക്ഷാഫീസ് യാതൊരു കാരണവശാലും തിരികെ നൽകുന്നതല്ല.
അപേക്ഷാ നമ്പരും, ബാങ്കിൽ നിന്നും ലഭിക്കുന്ന ചെല്ലാൻ നമ്പരും ഉപയോഗിച്ച് അപേക്ഷകർക്ക് 2023 ജൂൺ 07 മുതൽ ജൂൺ 30 വരെ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
പ്രോസ്പെക്ടസിന്റെ ലഭ്യത
www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ്
ചെയ്യാവുന്നതാണ്.
അപേക്ഷാ സമർപ്പണം.
അപേക്ഷകർ ഔദ്യോഗിക വെബ് സൈറ്റ് www.lbscentre.kerala.gov.in സന്ദർശിക്കണം. വെബ് സൈറ്റിലെ Various Allotments എന്ന സൂചകത്തിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭിക്കുന്ന പേജിലെ Centralised Allotments എന്ന ശീർഷകത്തിനു താഴെ കാണുന്ന “Professional Degree in Nursing and Paramedical Streams-2023”, എന്ന സൂചകത്തിൽ ക്ലിക്ക് ചെയ്യണം. അപേക്ഷ സമർപ്പിക്കുന്നതിന് വിവിധ ഘട്ടങ്ങളുണ്ട്. അപേക്ഷകർ എല്ലാ ഘട്ടങ്ങളും നിർബന്ധമായും സമയബന്ധിതമായും പൂർത്തിയാക്കേണ്ടതാണ്.
രജിസ്ട്രേഷൻ & അപേക്ഷാഫീസ് ഒടുക്കുന്നതും
അപേക്ഷാഫീസ് അടയ്ക്കുന്നതിന് മുൻപായി New Candidate എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് വ്യക്തിഗത വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക. അപ്പോൾ ലഭിക്കുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് അപേക്ഷാ ഫീസ് ഒടുക്കാവുന്നതാണ്. അപേക്ഷാഫീസ് ഓൺലൈൻ മുഖേനയോ ചെല്ലാൻ ഉപയോഗിച്ചോ അടയ്ക്കാ വുന്നതാണ്. ഓൺലൈൻ മുഖേന അടയ്ക്കുന്നവർക്ക് തുടർന്നുതന്നെ ഓൺലൈൻ അപേക്ഷാഫോറം പൂരിപ്പിക്കാവുന്നതാണ്. ചെല്ലാൻ വഴി ഫീസ് അടയ്ക്കുന്നവർക്ക് 24 മണിക്കൂർ കഴിഞ്ഞോ അല്ലെങ്കിൽ പറഞ്ഞിരിക്കുന്ന സമയത്തിന് ശേഷമോ വെബ്സൈറ്റ് വഴി ലോഗിൻ ചെയ്ത് ഫീസ് ഒടുക്കിയ വിവരങ്ങൾ രേഖപ്പെടുത്തി അപേക്ഷാഫോറം പൂരിപ്പിക്കുന്നത് തുടരാം.
അപേക്ഷാർത്ഥി ഉപയോഗിക്കുന്ന ആപ്ലിക്കേഷൻ നമ്പർ, രജിസ്ട്രേഷൻ ഐ.ഡി., പാസ്സ് വേർഡ് അപേക്ഷാർത്ഥികൾ അതീവ രഹസ്യമായി സൂക്ഷിച്ചുവയ്ക്കേണ്ടതാണ്.
വ്യക്തിഗത വിവരങ്ങളും(Personal Data) അതോടൊപ്പം ഹയർ സെക്കണ്ടറി/തത്തുല്യ പരീക്ഷയുടെ മാർക്കും രേഖപ്പെടുത്തുക.
ഫോട്ടോയും ഒപ്പും സർട്ടിഫിക്കറ്റുകളും അപ്ലോഡ് ചെയ്യുക. വ്യക്തിഗത വിവരങ്ങളും, യോഗ്യതാ പരീക്ഷാ വിവരങ്ങളും എന്നിവ രേഖപ്പെടുത്തു ന്നതിനൊപ്പം അപേക്ഷയോടൊപ്പം അപ്ലോഡ് ചെയ്യണമെന്ന് വ്യവസ്ഥ ചെയ്തിട്ടുളള വിവിധ സർട്ടിഫിക്കറ്റുകൾ (To prove age, nativity, reservation/concession(if any) and marklist) ആണ് അപ് ലോഡ് ചെയ്യേണ്ടത്. ആനുകൂല്യങ്ങൾ ലഭിക്കുന്നതിനുളള എല്ലാ സർട്ടിഫിക്കറ്റുകളും പ്രോസ്പെക്ടസിൽ ഉൾകൊള്ളിച്ചിട്ടുളള നിശ്ചിത ഫോമിൽ തന്നെ അപ്ലോഡ് ചെയ്യേണ്ടതാണ്. ഇ-ഡിസ്ട്രിക്റ്റ് പദ്ധതിയിലൂടെ ലഭിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉപയോഗിക്കാവുന്നതാണ്.
സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്ന വിധം
സർവ്വീസ് ക്വാട്ടായിൽ അപേക്ഷിക്കുന്നവർ എൽ.ബി.എസ് സെന്റർ ഡയറക്ടറുടെ www.lbscentre.kerala.gov.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി രജിസ്റ്റർ ചെയ്ത ശേഷം ഏതെങ്കിലും സർക്കാർ ട്രഷറിയിൽ 0210-03-105-99' എന്ന ഹെഡ് ഓഫ് അക്കൗണ്ടിൽ ഫീസ് ഒടുക്കുക. അപ്പോൾ കിട്ടുന്ന ആപ്ലിക്കേഷൻ നമ്പർ ഉപയോഗിച്ച് സർവ്വീസ് ക്വാട്ടാ അപേക്ഷകർക്കു നൽകി യിട്ടുള്ള ലിങ്ക് വഴി അപേക്ഷ പൂരിപ്പിക്കേണ്ടതാണ്. ആപ്ലിക്കേഷൻ ഓൺലൈനായി സമർപ്പിച്ച ശേഷം അപേക്ഷാ ഫോറത്തിന്റെ പ്രിന്റൗട്ടും അനുബന്ധ രേഖകളുടെ പകർപ്പും സഹിതം സ്വന്തം സ്ഥാപനത്തിലെ മേലധികാരികൾ വഴി ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഓഫീസ്, തിരുവനന്തപുരം അപേക്ഷാ സമർപ്പണത്തിനു അവസാന തീയതിക്കു മുമ്പാകെ സമർപ്പിക്കേണ്ടതാണ്.
അപേക്ഷാ ഫോമിന്റെ പ്രിന്റൗട്ട് (Hardcopy) യാതൊരു കാരണവശാലും എൽ.ബി.എസ്സ് സെന്ററിലേക്ക് അയക്കേണ്ടതില്ല.
അപേക്ഷാർത്ഥികൾ സമർപ്പിച്ച അപേക്ഷയുടെ പരിശോധനക്കുശേഷമുള്ള വിവരങ്ങൾ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതാണ്. പ്രസിദ്ധപ്പെടുത്തിയ വിവരങ്ങൾ പരിശോധിച്ച് പരാതിയുണ്ടെങ്കിൽ വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന രീതിയിൽ നിശ്ചിത സമയത്തിനുള്ളിൽ അറിയിക്കേണ്ടതാണ്. അപേക്ഷകർ തങ്ങളുടെ അവകാശവാദങ്ങളും ഇൻഡക്സ് മാർക്കും പരിശോധിച്ച് പരാതി ഉണ്ടെങ്കിൽ നിശ്ചിത ദിവസത്തിനുള്ളിൽ രേഖാമൂലം ബോധിപ്പിക്കാത്തതു മൂലമുണ്ടാകുന്ന ഭവിഷ്യത്തുകൾക്ക് അപേക്ഷകർ മാത്രമായിരിക്കും ഉത്തരവാദി. നിർദ്ദിഷ്ട തീയതിക്കുശേഷം ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
റാങ്ക് ലിസ്റ്റ്
രണ്ട് റാങ്കുലിസ്റ്റുകൾ താഴെ സൂചിപ്പിക്കുന്നതുപോലെ ഉണ്ടായിരിക്കും. ട്രയൽ അലോട്ട്മെന്റിനു മുൻപ് റാങ്കു ലിസ്റ്റുകൾ പ്രസിദ്ധപ്പെടുത്തുന്നതാണ്.
റാങ്ക് ലിസ്റ്റ് 1
ബി.എസ്സ്.സി നഴ്സിംഗ്, ബി.എസ്സ്.സി എം.എൽ.റ്റി, ബി.എസ്സ്.സി പെർഫ്യൂഷൻ ടെക്നോളജി, ബി.സി.വി.റ്റി, ബി. പി.റ്റി, ബി.എസ്സ്.സി എം. ആർ. റ്റി, ബി.എസ്സ്.സി ഡയാലിസിസ് ടെക്നോളജി, ബി.ഒ.റ്റി, ബി.എസ്.സി ഒപ്റ്റോമെട്രി, ബി.എസ്.സി. മെഡിക്കൽ ഇമേജിംഗ് ടെക്നോളജി, ബി.എസ്.സി. മെഡിക്കൽ റേഡിയോതെറാപ്പി ടെക്നോളജി, ബി.എസ്.സി. ന്യൂറോ ടെക്നോളജി എന്നീ കോഴ്സുകൾക്കും യോഗ്യതാപരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ വിഷയങ്ങളുടെ അവസാനവർഷ പരീക്ഷയുടെ മാർക്കുകളുടെ മൊത്തമാണ് പരിഗണിക്കുക.
റാങ്ക് ലിസ്റ്റ് 2
ബി.എ.എസ്സ്.എൽ.പി. കോഴ്സിനായി റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ യോഗ്യതാ പരീക്ഷയുടെ ഫിസിക്സ്, കെമിസ്ട്രി എന്നിവയുടേയും ബയോളജി/മാത്തമാറ്റിക്സ്/കമ്പ്യൂട്ടർ സയൻസ്/സ്റ്റാറ്റിസ്റ്റിക്സ്/ഇലക്ട്രോണിക്സ്/ സൈക്കോളജി എന്നിവയിലേതെങ്കിലും ഒന്നിന്റേയും അവസാനവർഷ പരീക്ഷയുടെ മാർക്കുകളുടെ മൊത്തമാണ് പരിഗണിക്കുക.
കുറിപ്പ് :
*മാത്തമാറ്റിക്സ്/ബയോളജി/ബയോടെക്നോളജി/കംപ്യൂട്ടർസയൻസ് എന്നിവയിൽ ഏതെങ്കിലും ഒന്നിൽ കൂടുതൽ വിഷയങ്ങൾ ഒരു അപേക്ഷകൻ പഠിച്ചിട്ടുണ്ടെങ്കിൽ ഏതു വിഷയത്തിനാണോ കൂടുതൽ മാർക്ക് ലഭിച്ചിട്ടുള്ളത് ആയത് മൂന്നാമത്തെ വിഷയമായി കണക്കാക്കുന്നതാണ്.
നോർമലൈസേഷൻ (ഏകീകരണ) പ്രക്രിയ
ഒരു അപേക്ഷകന്റെ ഓരോ വിഷയത്തിനും ലഭിച്ച മാർക്ക് വിവിധ പാഠ്യപദ്ധതികളിൽ ബന്ധപ്പെട്ട വിദ്യാർത്ഥികളുടെ പ്രകടനവും ശരാശരി മാർക്കും മാർക്കു വ്യതിയാനവും കണക്കാക്കി ഏകീകരിക്കുന്നതാണ്.
ഓപ്ഷൻ രജിസ്റ്റർ ചെയ്യുന്ന വിധം
റാങ്ക് ലിസ്റ്റിൽ സ്ഥാനം പിടിക്കുന്ന അപേക്ഷകർക്ക് മാത്രമേ കോഴ്സ് /കോളേജ് ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുകയുള്ളു. ഓപ്ഷൻ രജിസ്റ്റർ ചെയ്യേണ്ട സമയപരിധി വെബ്സൈറ്റിലും പത്രമാധ്യമങ്ങളിലൂടെയും പ്രസിദ്ധപ്പെടുത്തുന്നതാണ്. കോളേജുകൾ, കോഴ്സുകൾ എന്നിവയെ പറ്റിയുള്ള വിശദ വിവരങ്ങൾ വെബ് സൈറ്റിൽ പ്രസിദ്ധപ്പെടുത്തുന്നതായിരിക്കും.
ഓപ്ഷൻ രജിസ്റ്റർ ചെയ്യാനുള്ള സൗകര്യം:
ഇന്റർനെറ്റ് സൗകര്യമുള്ള ഏതു കംപ്യൂട്ടറിലും നിശ്ചിത സമയത്തിനുള്ളിൽ ഓപ്ഷൻ രജിസ്റ്റർ ചെയ്യാം. സമയപരിധിക്കുള്ളിൽ ഓൺലൈൻ ഓപ്ഷൻ രജിസ്റ്റർ ചെയ്യാത്ത അപേക്ഷകരെ അലോട്ട്മെന്റിനു വേണ്ടി പരിഗണിക്കുന്നതല്ല.
അപൂർണ്ണമായതോ, തെറ്റായതോ ആയ അപേക്ഷകൾ നിരസിക്കുന്നതാണ്. ഇതു സംബന്ധമായി യാതൊരു കത്തിടപാടുകളും നടത്തുന്നതല്ല.
അപേക്ഷ സമർപ്പിച്ചതിനുശേഷം പുതിയ വിവരങ്ങൾ അപേക്ഷയിൽ ഉൾപ്പെടുത്തുവാനോ, ഏതെങ്കിലും തരത്തിലുള്ള സംവരണ ആനുകൂല്യങ്ങളോ മറ്റ് ആനുകൂല്യങ്ങളോ ലഭിക്കുന്നതിനുള്ള ഏതെങ്കിലും സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുവാനോ അപേക്ഷകരെ അനുവദിക്കുന്നതല്ല.
സർക്കാർ അംഗീകരിച്ച പ്രോസ്പെക്ടസ്സിലെ നിബന്ധനകൾക്ക് വിധേയമായി എൽ.ബി.എസ്സ് സെന്റർ ഫോർ സയൻസ് &ടെക്നോളജി ഡയറക്ടർ അലോട്ട്മെന്റ് നടത്തുന്നതാണ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപ് പ്രോസ്പെക്ടസ്സിലെ വിവിധ വ്യവസ്ഥകൾ അപേക്ഷാർത്ഥികൾ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
അലോട്ട്മെന്റ് സംബന്ധമായ വിജ്ഞാപനങ്ങളും, നിർദ്ദേശങ്ങളും അറിയുന്നതിന് അപേക്ഷകർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റും മറ്റു അച്ചടി, ഇലക്ട്രോണിക്സ് മാധ്യമങ്ങളും നിരന്തരം ശ്രദ്ധിക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് ഹെൽപ് ലൈൻ നമ്പർ 0471-2560363,2560364 എന്നീ നമ്പറുകളുമായി ബന്ധപ്പെടാവുന്നതാണ്.
No comments:
Post a Comment