ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, October 20, 2023

2024 എസ്.എസ്.എൽ.സി സാമൂഹ്യശാസ്ത്ര പരീക്ഷയിലെ ക്രമീകരണങ്ങൾ 2024 SSLC Social Science Exam Arrangements

 


2024 മാർച്ചിൽ നടക്കാനിരിക്കുന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉള്ളടക്ക ഭാരവും കുട്ടികളുടെ പരീക്ഷാ സമ്മർദവും ലഘൂകരിക്കുന്നതിനായി സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറിൽ ചില ക്രമീകരണങ്ങൾ വരുത്തിയിട്ടുണ്ട്.

 

സാമൂഹ്യശാസ്ത്ര പരീക്ഷാപേപ്പറിൽ എ, ബി എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ഉണ്ടായിരിക്കും. രണ്ട് ഭാഗങ്ങൾക്കും 40 വീതം സ്കോറുകളാണ് നൽകിയിരിക്കുന്നത്. വിഭാഗത്തിലെ എല്ലാ ചോദ്യങ്ങൾക്കും നിർബന്ധമായും ഉത്തരമെഴുതേണ്ടതാണ്. ബിവിഭാഗത്തിലുള്ള ചോദ്യങ്ങളിൽ നിന്ന് നിശ്ചിത എണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.

 

സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിർദേശിച്ചിരിക്കുന്നത്. സാമൂഹ്യ ശാസ്ത്രം ഒന്നിലും സാമൂഹ്യശാസ്ത്രം രണ്ടിലും 40 സ്കോർ വീതമുള്ള ചോദ്യപേപ്പറിൽ ’, ‘ബിഎന്നിങ്ങനെ രണ്ട് പാർട്ടുകൾ ഉണ്ട്. പാർട്ട് യിൽ 40 സ്കോറും പാർട്ട് ബിയിൽ 40 സ്കോറുമാണുള്ളത്. നിർബന്ധമായും ചോദ്യങ്ങൾ ഉൾപ്പെടുത്തേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് യിൽ നൽകിയിട്ടുള്ളത്. തിരഞ്ഞെടുത്ത് പഠിക്കേണ്ട യൂണിറ്റുകളിൽ നിന്നുള്ള ചോദ്യങ്ങളാണ് പാർട്ട് ബിയിൽ ഉള്ളത്. ഇതിലൂടെ പഠനത്തിനായി നിർദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളിൽ നിന്ന് ആറ് അധ്യായങ്ങൾ ഒഴിവാക്കി പരീക്ഷാ തയ്യാറെടുപ്പ് നടത്തുവാൻ കുട്ടികൾക്ക് കഴിയും. (വിശദാംശങ്ങൾ : എസ്.സി.ഇ. ആർ.ടി വെബ്സൈറ്റിൽ ലഭ്യമാണ്. (www.scertkerala.gov.in)

 

 









No comments:

Post a Comment