ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Tuesday, October 17, 2023

എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം പ്രസിദ്ധീകരിച്ചു

 


എട്ടാം ക്ലാസ് വിദ്യാർഥികൾക്കായുള്ള 2023-24 അധ്യയന വർഷത്തെ നാഷണൽ മീൻസ് കം മെറിറ്റ് സ്കോളർഷിപ്പ് പരീക്ഷാ വിജ്ഞാപനം വെബ്സൈറ്റിൽ (www.keralapareekshabhavan.in, pareekshabhavan.kerala.gov.in) പ്രസിദ്ധീകരിച്ചു. ഒക്ടോബർ 20 മുതൽ nmmse.kerala.gov.in മുഖേന അപേക്ഷിക്കാം. അവസാന തീയതി നവംബർ 3.


വിജ്ഞാപനം ഡൌൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക


കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം നടപ്പിലാക്കി വരുന്ന പദ്ധതിയായ നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (NMMS) അര്‍ഹരായ കുട്ടികളെ കണ്ടെത്തുന്നതിനുളള പരീക്ഷയില്‍ പങ്കെടുക്കുന്നതിലേക്കായി അപേക്ഷകള്‍ ക്ഷണിക്കുന്നു. സംസ്ഥാനത്തെ ഗവണ്‍മെന്‍റ്, എയ്ഡഡ് സ്കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്. പരീക്ഷാഭവന്‍റെ ഔദ്യോഗിക വെബ്സൈറ്റ് ആയ http://nmmse.kerala.gov.in മുഖേന ഓണ്‍ലൈന്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. NMMS പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിന് ഫീസില്ല.


അര്‍ഹരാകുന്ന കുട്ടികള്‍ക്ക് 9, 10, 11, 12 എന്നീ ക്ലാസ്സുകളില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതാണ്. പ്രതിവര്‍ഷം 12,000/- രൂപയാണ് സ്കോളര്‍ഷിപ്പ്.



അപേക്ഷാ സമര്‍പ്പണം:

20/10/2023 തീയതി മുതല്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി 03/11/2023 ആണ്. അപേക്ഷകര്‍ക്ക് സ്വന്തമായോ അല്ലെങ്കില്‍ സ്കൂള്‍ മുഖാന്തിരമോ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിച്ചശേഷം അപേക്ഷയുടെ പ്രിന്‍റൗട്ടും അനുബന്ധരേഖകളും സ്കൂള്‍ പ്രഥമാദ്ധ്യാപകന് വെരിഫിക്കേഷനായി സമര്‍പ്പിക്കണം. അപേക്ഷയുടെ ഹാര്‍ഡ് കോപ്പി പരീക്ഷാഭവനിലേക്ക് അയക്കേണ്ടതില്ല. സ്കൂളില്‍ സമര്‍പ്പിക്കുന്ന അപേക്ഷകളിന്മേല്‍ സ്കൂള്‍ മേധാവി 07/11/2023 വൈകിട്ട് 5 മണിക്കു മുന്‍പായി വെരിഫിക്കേഷന്‍ പൂര്‍ത്തീകരിക്കേണ്ടതാണ്. വെരിഫിക്കേഷന്‍ സമയത്ത് പ്രഥമാദ്ധ്യാപകന്‍ ബന്ധപ്പെട്ട രേഖകള്‍ എല്ലാം പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതുമാണ്.


യോഗ്യത സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ :

1. സംസ്ഥാനത്തെ ഗവ./എയ്ഡഡ് സ്കൂളുകളില്‍ 2023-24 അദ്ധ്യയന വര്‍ഷം 8-ാം ക്ലാസ്സില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പ് (NMMS) പരീക്ഷയില്‍ പങ്കെടുക്കുവാന്‍ അപേക്ഷിക്കാവുന്നതാണ്.

2. സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന റസിഡന്‍ഷ്യല്‍ സ്കൂളുകള്‍, മറ്റ് അംഗീകൃത സ്കൂളുകള്‍, കേന്ദ്രീയ വിദ്യാലയം, ജവഹര്‍ നവോദയ വിദ്യാലയം എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് പ്രസ്തുത സ്കോളര്‍ഷിപ്പിന് അപേക്ഷിക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.

3. അപേക്ഷിക്കുന്നവര്‍ 2022-23 അദ്ധ്യായനവര്‍ഷത്തില്‍ 7-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കില്‍ കുറയാതെ നേടിയിരിക്കണം (എസ്.സി./എസ്.ടി വിദ്യാര്‍ത്ഥികള്‍ക്ക് 50% മാര്‍ക്ക് മതിയാകും).

4. രക്ഷാകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം മൂന്നരലക്ഷം രൂപയില്‍ നിന്നും അധികരിക്കുവാന്‍ പാടില്ല.

5. സംസ്ഥാനത്തെ ഗവ/എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്ന കുട്ടികള്‍ക്കാണ് നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് അര്‍ഹതയുള്ളത്. ആയതിനാല്‍ NMMS പരീക്ഷയില്‍ യോഗ്യത നേടിയ വിദ്യാര്‍ത്ഥി തുടര്‍ന്നുള്ള ക്ലാസ്സുകളിലും ഗവ./എയ്ഡഡ് സ്കൂളുകളില്‍ പഠിക്കുന്നതെങ്കില്‍ മാത്രമേ സ്കോളര്‍ഷിപ്പ് തുക അനുവദിച്ച് നല്‍കുകയുളളൂ.


അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകള്‍:

1. വില്ലേജ് ഓഫീസില്‍ നിന്നും ലഭിക്കുന്ന മൂന്നര ലക്ഷം രൂപയില്‍ അധികരിക്കാത്തതും നിശ്ചിത കാലാവധി കഴിയാത്തതുമായ വരുമാന സര്‍ട്ടിഫിക്കറ്റ്. പ്രസ്തുത സര്‍ട്ടിഫിക്കറ്റ് pdf ഫോര്‍മാറ്റില്‍ 100 kb-യ്ക്ക് താഴെ സൈസ് ഫയലായി അപ്ലോഡ് ചെയ്യണം.

2. ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് (എസ്.സി./എസ്.ടി. വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് മാത്രം). സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

3. 40%-ത്തില്‍ കുറയാതെ ഭിന്നശേഷിയുളള കുട്ടികള്‍ക്കുമാത്രമേ പ്രസ്തുത വിഭാഗത്തില്‍ (Persons with Disability) അപേക്ഷിക്കുവാന്‍ കഴിയൂ. ആയത്തെ ളിയിക്കുന്നതിനായി മെഡിക്കല്‍ ബോര്‍ഡിന്‍റെ അംഗീകൃത സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. അല്ലാത്തപക്ഷം പ്രസ്തുത അപേക്ഷകള്‍ പരിഗണിക്കുന്നതല്ല. ഇത്തരം അപേക്ഷകര്‍ മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യണം.

4. ആറ് മാസത്തിനുളളില്‍ എടുത്ത പാസ്പോര്‍ട്ട് സൈസ് ഫോട്ടോ (അപ്ലോഡ് ചെയ്യുന്നതിന്). ഫോട്ടോ 150 × 200 pixel , 20 kb മുതല്‍ 30 kb വരെ വലിപ്പമുളളതുമായ jpg/ jpeg ഫോര്‍മാറ്റിലുളളതായിരിക്കണം


പരീക്ഷയുടെ സിലബസും ഘടനയും :-

90 മിനിറ്റ് വീതമുളള 2 പാര്‍ട്ടുകളായിട്ടാണ് പരീക്ഷ നടത്തുന്നത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അധിക സമയം ഉണ്ടായിരിക്കുന്നതാണ്.


Part I- Mental Ability Test (MAT)

Part II- Scholastic Aptitude Test (SAT)


MAT: - മാനസിക ശേഷി പരിശോധിക്കുന്ന 90 ബഹു ഉത്തര ചോദ്യങ്ങള്‍ ( Multiple Choice Questions) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. ചോദ്യങ്ങളില്‍ സാദൃശ്യം കണ്ടെത്തല്‍, വര്‍ഗ്ഗീകരിക്കല്‍, സംഖ്യാശ്രേണികള്‍, പാറ്റേണുകള്‍ തിരിച്ചറിയല്‍, മറഞ്ഞിരിക്കുന്ന രൂപങ്ങള്‍ കണ്ടെത്തല്‍ എന്നിങ്ങനെ വിവിധ മേഖലകള്‍ ഉള്‍പ്പെടും.

SAT: 7, 8 ക്ലാസ്സുകളിലെ ഭാഷേതര വിഷയങ്ങളായ സോഷ്യല്‍ സയന്‍സ് (35 മാര്‍ക്ക്), അടിസ്ഥാന ശാസ്ത്രം (35 മാര്‍ക്ക്), അടിസ്ഥാന ഗണിതം (20 മാര്‍ക്ക്) എന്നിവയില്‍ നിന്നും 90 ബഹു ഉത്തര ചോദ്യങ്ങള്‍ ( Multiple Choice Questions ) ഈ വിഭാഗത്തില്‍ ഉണ്ടായിരിക്കും. താഴ്ന്ന ക്ലാസ്സുകളില്‍ പഠിച്ചിട്ടുളള പ്രസ്തുത വിഷയങ്ങളുമായി ബന്ധപ്പെട്ട ഉയര്‍ന്ന തലത്തിലുളള ചിന്താപ്രക്രിയ ഉള്‍ക്കൊളളുന്ന ചോദ്യങ്ങളും ഉണ്ടായിരിക്കുന്നതാണ്. 


രണ്ട് പാര്‍ട്ടിലെയും ഓരോ ചോദ്യത്തിനും ഓരോ മാര്‍ക്ക് വീതമാണ് ലഭിക്കുന്നത്. ഇംഗ്ലീഷ്, മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ ചോദ്യപേപ്പര്‍ ലഭ്യമാണ്. ഏത് ഭാഷയിലുളള ചോദ്യപേപ്പറാണ് വേണ്ടതെന്ന് ഓണ്‍ലൈന്‍ അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്.



 സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നതിനുള്ള വ്യവസ്ഥകള്‍:-

1. സ്കോളര്‍ഷിപ്പിന് അര്‍ഹത നേടുന്നതിന് MAT, SAT എന്നീ ഇരു പരീക്ഷകളിലുമായി 40%-ല്‍ കുറയാതെ മാര്‍ക്ക് നേടിയിരിക്കണം. (എസ്.സി./ എസ്.ടി. വിഭാഗത്തിലുളള കുട്ടികള്‍ക്ക് 32% മാര്‍ക്ക് മതിയാകും).

2. കേന്ദ്ര സര്‍ക്കാര്‍ മാനദണ്ഡം അനുസരിച്ച് കേരളത്തില്‍ നിന്നും ഓരോ അദ്ധ്യയന വര്‍ഷവും 3473 കുട്ടികള്‍ക്കാണ് പ്രസ്തുത സ്കോളര്‍ഷിപ്പിന് അര്‍ഹതയുളളത്.

3. യോഗ്യതാ പരീക്ഷയുടെ അടിസ്ഥാനത്തില്‍ 9-ാം ക്ലാസ് മുതലാണ് സ്കോളര്‍ഷിപ്പ് ലഭിക്കുന്നത്. തുടര്‍ന്ന്, 10-ാം ക്ലാസ്സില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 9-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കും, 11-ാം ക്ലാസ്സില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 10-ാം ക്ലാസ്സിലെ പൊതുപരീക്ഷയില്‍ 60% മാര്‍ക്കും, 12-ാം ക്ലാസ്സില്‍ സ്കോളര്‍ഷിപ്പ് ലഭിക്കുന്നതിന് 11-ാം ക്ലാസ്സിലെ വാര്‍ഷിക പരീക്ഷയില്‍ 55% മാര്‍ക്കും നേടിയിരിക്കണം. എസ്.സി./ എസ്.ടി വിഭാഗങ്ങളിലെ കുട്ടികള്‍ക്ക് 5% മാര്‍ക്ക് ഇളവുണ്ട്



ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:-

സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ പേരിന്‍റെ spelling, ജനന തീയതി, ആധാര്‍ നം. തുടങ്ങിയ വിവരങ്ങളില്‍ ചെറിയ തെറ്റുകള്‍ സംഭവിച്ചാല്‍ പോലും സ്കോളര്‍ഷിപ്പ് തുക ലഭിക്കാതെ വരും. അപേക്ഷയില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, സ്കൂള്‍ അഡ്മിഷന്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തിയിരിക്കുന്ന പേരും, Bank Account, Aadhaar എന്നിവയിലെ പേരും ഒന്നു തന്നെയാണെന്ന് അപേക്ഷകന്‍ ശ്രദ്ധിക്കേണ്ടതാണ്. ആയതിനാല്‍ Online മുഖേന അപേക്ഷ അന്തിമമായി സമര്‍പ്പിക്കുന്നതിന് മുന്‍പ് നല്‍കിയ വിവരങ്ങള്‍ ശരിയാണെന്ന് നിര്‍ബന്ധമായും ഉറപ്പ് വരുത്തേണ്ടതാണ്


ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കേണ്ട വിധം

ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുവാന്‍ കൈവശം ഉണ്ടാവേണ്ടവ

? സാധുതയുള്ള ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍.

? വരുമാന സര്‍ട്ടിഫിക്കറ്റ്. 100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്.

? SC/ST വിഭാഗക്കാര്‍ക്ക് ജാതി സര്‍ട്ടിഫിക്കറ്റ് (100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്).

? Person With Disability (PWD)  വിഭാഗത്തുലുള്ളവര്‍ക്ക് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് (40% കുറയാത്ത ഡിസെബിലിറ്റി ഉള്ളത്). 100 KB യില്‍ താഴെ വലിപ്പം വരുന്ന തരത്തില്‍ pdf ഫോര്‍മാറ്റില്‍ സ്കാന്‍ ചെയ്തത്).

? സമീപകാലത്തെടുത്ത നിര്‍ദ്ദിഷ്ട മാതൃകയിലുള്ള പാസ്പോര്‍ട്ട് വലിപ്പത്തിലുള്ള ഫോട്ടോ സി.ഡി. ഡ്രൈവിലോ/പെന്‍ ഡ്രൈവിലോ. ഫോട്ടോ 105*200 വലിപ്പത്തിലും 20 KB മുതല്‍ 30 KB വരെ ഫയല്‍ size ഉം jpg/jpeg ഫോര്‍മാറ്റിലുള്ളത്.


സാങ്കേതികസഹായം

ഇ-മെയില്‍ :nmmss.help.desk@gmail.com

ഫോണ്‍ നമ്പര്‍ : 0471-2546832



No comments:

Post a Comment