ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, July 14, 2019

ലളിത പാഠങ്ങളുമായി സാക്ഷരതാമിഷന്റെ പ്ലസ് ടു തുല്യത കോഴ്‌സ് Kerala State Literacy Mission Higher Secondary Equivalency course 5th Batch (2019-21) Online Registration started

പ്രോസ്പെക്ടസ്

SBI ചെലാൻ


അനൗപചാരിക വിദ്യാഭ്യാസരംഗത്ത് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് നടത്തുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനമാണ് കേരളം. 18-04-2013ലെ സ.ഉ.(കൈ)നം.138/2013/പൊ.വി. നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമാണ് സാക്ഷരതാമിഷന് ഹയര്‍ സെക്കണ്ടറി തുല്യതാ കോഴ്‌സ് ആരംഭിക്കുന്നതിന് അനുമതി നല്‍കിയത്. മാനവികവിഷയങ്ങളായ ഹ്യുമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളാണ് ഹയര്‍സെക്കണ്ടറി തുല്യതാ കോഴ്‌സില്‍ ഇപ്പോള്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.

നവസാക്ഷരര്‍, ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍, സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്നു പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍, സാമൂഹ്യ-സാമ്പത്തിക കാരണങ്ങളാല്‍ ഔപചാരികവിദ്യാഭ്യാസം നേടാന്‍ കഴിയാതെപോയവര്‍ തുടങ്ങിയവരാണ് ഇതിന്റെ ഗുണഭോക്താക്കള്‍. പഠിക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും തുടര്‍പഠനത്തിന് അവസരം ഒരുക്കുക എന്നതാണ് തുല്യതാപരിപാടിയിലൂടെ സാക്ഷരതാമിഷന്‍ ലക്ഷ്യം വയ്ക്കുന്നത്.

സാക്ഷരതാമിഷന്‍റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സ് ഇന്ദിരാഗാന്ധി ഓപ്പണ്‍ സര്‍വകലാശാല (IGNOU) യുടെ വിവിധ കോഴ്സുകള്‍ക്കുള്ള യോഗ്യതയായി അംഗീകരിച്ചിട്ടുണ്ട്. സാക്ഷരതാമിഷന്‍റെ ഹയര്‍സെക്കന്‍ഡറി തുല്യത കോഴ്സ് പ്ലസ്ടുവിനു തുല്യമാക്കി സര്‍ക്കാർ ഉത്തരവിറക്കിയിട്ടുണ്ട്.

ഹയർ സെക്കൻഡറി തുല്യത കോഴ്‌സിന് അപേക്ഷിക്കുന്നതിനുള്ള യോഗ്യത ഔപചാരിക തലത്തിലുള്ള എസ് എസ് എൽ സി വിജയിച്ചവരോ, സംസ്ഥാന സാക്ഷരത മിഷൻ നടത്തുന്ന പത്താംതരം തുല്യതാകോഴ്‌സ് വിജയിച്ചവരോ ഔപചാരിക തലത്തിലെ പ്ലസ് ടു/ പ്രീഡിഗ്രി പരീക്ഷയിൽ തോററവരോ ആകണം.  പ്രമോഷനും ഉപരി പഠനത്തിനും, പി എസ് സി പരീക്ഷകൾക്കും ഈകോഴ്‌സ് യോഗ്യതയുള്ളതാണ്. ജില്ലയിലെ എല്ലാ ബ്ലോക്ക് ആസ്ഥാനങ്ങളിലും ഇതിന്റെ പഠന കേന്ദ്രം ഉണ്ടായിരിക്കും. ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമാണ് ക്ലാസ്സ് നടത്തുന്നത്. പരീക്ഷ ബോർഡും, ഹയർ സെക്കൻഡറി പരീക്ഷ ബോർഡുമാണ് പരീക്ഷ നടത്തുന്നത്.

 ഹ്യൂമാനിറ്റീസ്, കൊമേഴ്‌സ് ഗ്രൂപ്പുകളിലാരംഭിക്കുന്ന കോഴ്‌സിന്റെ കാലാവധി രണ്ട് അധ്യയന വര്‍ഷമാണ്. 2500 രൂപയാണ് ഒരു വര്‍ഷത്തേക്കുള്ള കോഴ്‌സിന്റെ ഫീസായി നിശ്ചയിച്ചിട്ടുള്ളത്. ആറ് വിഷയങ്ങളിലാണ് പഠനം. കോമേഴ്‌സ് ഗ്രൂപ്പില്‍ ഇംഗ്ലീഷ്, മലയാളം, ബിസിനസ് സ്റ്റഡീസ്, എക്കൗണ്ടന്‍സി, പൊളിറ്റിക്കല്‍ സയന്‍സ്, എക്കണോമിക്‌സ് എന്നീ വിഷയങ്ങളാണുണ്ടാവുക. ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ ബിസിനസ് സ്റ്റഡീസിനും എക്കൗണ്ടന്‍സിക്കും ബദലായി ഹിസ്റ്ററിയും സോഷ്യോളജിയും പഠന വിഷയമായുണ്ടാകും.

പാഠപുസ്തകങ്ങള്‍, അധ്യാപക സഹായികള്‍ എന്നിവ കോഴ്‌സ് ആരംഭിക്കുമ്പോള്‍ സംസ്ഥാന സാക്ഷരതാ മിഷന്‍ നേരിട്ട് തന്നെയാണ് വിതരണം ചെയ്യുക. പഠിതാക്കള്‍ക്കായി സമ്പര്‍ക്ക ക്ലാസുകള്‍ നടത്തും. സ്വയം പഠന രീതിക്കാണ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. എല്ലാ ഞായറാഴ്ചകളിലും പൊതു അവധി ദിവസങ്ങളിലുമായിരിക്കും ക്ലാസ് നടക്കുക. ഒരു വിഷയത്തിന് വര്‍ഷം 40 മണിക്കൂര്‍ എന്ന നിലയിലാണ് ക്ലാസ് ഉണ്ടാകുക.  കോഴ്‌സിന്റെ പരീക്ഷാ നടത്തിപ്പ്, മൂല്യ നിര്‍ണയം, സര്‍ട്ടിഫിക്കറ്റ് നിര്‍ണയം എന്നിവയെല്ലാം ഹയര്‍ സെക്കന്‍ഡറി ബോര്‍ഡാണ് ഏറ്റെടുത്ത് നടത്തുക. എല്ലാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളിലും അവധി ദിവസങ്ങളില്‍ ക്ലാസിന് സൗകര്യമേര്‍പ്പെടുത്താനാണ് തീരുമാനിച്ചിട്ടുള്ളത്. എളുപ്പം വായിച്ചു മനസ്സിലാക്കാന്‍ പറ്റുന്ന രീതിയിലാണ് പാഠപുസ്തകങ്ങള്‍ തയ്യാറാക്കിയിട്ടുള്ളതെന്നതാണ് കൂടുതല്‍ പേരെ പ്ലസ് ടു തുല്യതാ കോഴ്‌സിലേക്കാകര്‍ഷിക്കാന്‍ കാരണമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

6 comments:

  1. സാർ നാൻ +2 രണ്ട് വിഷയത്തിൽ പരാജയപെട്ടു
    എനിക്ക് തുല്യത എഴുതണം എന്നുണ്ട് നാൻ എന്താണ് ചെയ്യണ്ടത്

    ReplyDelete
  2. ഞാൻ march 2011 sslc pass ആണ്. എനിക്ക് തുടർ പഠനത്തിന് +1പ്രവേശനം ലഭിച്ചതായിരുന്നു. പക്ഷേ ക്ലാസിനു പോകുവാൻ സാധിച്ചില്ല. ഇപ്പോൾ എനിക്ക് +1, +2 ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത്

    ReplyDelete
  3. ഞാൻ march 2011 sslc pass ആണ്. എനിക്ക് തുടർ പഠനത്തിന് +1പ്രവേശനം ലഭിച്ചതായിരുന്നു. പക്ഷേ ക്ലാസിനു പോകുവാൻ സാധിച്ചില്ല. ഇപ്പോൾ എനിക്ക് +1, +2 ചെയ്യാൻ ആഗ്രഹം ഉണ്ട്. എന്താണ് ചെയ്യേണ്ടത്

    ReplyDelete
  4. astro 3 വിഷയത്തിൽ പരാജയപ്പെട്ടു ഞാൻ എന്താണ് ചെയ്യേണ്ടത് . തുല്യതാ കോഴ്സ് അറ്റൻഡ് ചെയ്യണം എന്നുണ്ട്

    ReplyDelete
  5. എനിക്ക് +2തുല്യതാ കോഴ്സിൽ ചേരാൻ ആഗ്രഹം ഉണ്ട് അതിന് എന്താണ് ചെയ്യേണ്ടത്

    ReplyDelete
  6. 2002ല് ഹ്യൂമാനിറ്റീസ് ആയിരുന്നു ഇംഗ്ലീഷ് പരാജയപ്പെട്ടിരുന്നു എന്താണ് ചെയ്യേണ്ടത്

    ReplyDelete