ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, June 20, 2019

സർക്കാർ ഐ.ടി.ഐകളിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു ITI admission


NCVT അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും 

SCVT അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും 


സംസ്ഥാനത്തെ സർക്കാർ ഐ.ടി.ഐകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി 29നകം അപേക്ഷ നൽകണം.  https://itiadmissions.kerala.gov.in എന്ന പോർട്ടൽ വഴിയും  https://det.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഉളള ലിങ്ക് മുഖേനയും അപേക്ഷകൾ സമർപ്പിക്കാം.

 ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കുന്നതിനുളള പ്രോസ്‌പെക്ടസും മാർഗനിർദേശങ്ങളും വകുപ്പ് വെബ്‌സൈറ്റിലും (https://det.kerala.gov.in) അപേക്ഷ സമർപ്പിക്കേണ്ട പോർട്ടലിലും(https://itiadmissions.kerala.gov.in) ലഭ്യമാണ്.

വെബ്‌സൈറ്റിലൂടെ അപേക്ഷ പൂരിപ്പിച്ച ആ പോർട്ടലിൽ തന്നെ ഓൺലൈൻ വഴി 100 രൂപ ഫീസടച്ച് കേരളത്തിലെ ഏത് ഐ.ടി.ഐകളിലേക്കും പ്രവേശനത്തിന് അപേക്ഷിക്കാം. അപേക്ഷ നൽകിയ ശേഷം നിശ്ചിതതിയതിയിൽ  ഓരോ ഐ.ടി.ഐയുടെയും വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കുന്ന റാങ്ക് ലിസ്റ്റ്, കൗൺസിലിംഗ് തിയതി എന്നിവ പരിശോധിച്ച് വിവിധ ഐ.ടി.ഐകളിലേക്കുളള കൗൺസിലിംഗിന് ഹാജരാകാം. റാങ്ക് ലിസ്റ്റുകൾ ഐ.ടി.ഐകളിലും പ്രസിദ്ധീകരിക്കും.

അപേക്ഷ സ്വീകരിക്കുന്നത് മുതൽ കൗൺസിലിംഗ് വരെയുളള വിവരങ്ങൾ എസ്.എം.എസ് മുഖേന ലഭിക്കും. സംസ്ഥാനത്തെ 14 വനിതാ ഐ.ടി.ഐകൾ ഉൾപ്പടെ 99 സർക്കാർ ഐ.ടി.ഐകളിലെ 76 ട്രേഡുകളിലായി 22000തോളം ട്രെയിനികൾക്ക് പ്രവേശനം ലഭിക്കും. പത്താം ക്ലാസ്സ് തോറ്റവർക്ക് അപേക്ഷിക്കാവുന്ന നോൺ മെട്രിക് ട്രേഡുകളും പത്താം ക്ലാസ്സ് ജയിച്ചവർക്ക് അപേക്ഷിക്കാവുന്ന മെട്രിക് ട്രേഡുകളും നിലവിലുണ്ട്.

4 comments: