അപേക്ഷ ഫോറം
നിർദേശങ്ങൾ
പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്‌മെന്റിനുള്ള അപേക്ഷ ജൂൺ 10 മുതൽ സ്വീകരിക്കും. 13-നാണ് ആദ്യ സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുക. മുഖ്യ അലോട്ട്‌മെന്റിനു ശേഷം ഓരോ സ്‌കൂളിലും ഒഴിവുള്ള സീറ്റുകളുടെ വിവരങ്ങൾ 10ന് ഹയർ സെക്കൻഡറി വകുപ്പ് അഡ്മിഷൻ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
നേരത്തേ അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർ പട്ടിക പരിശോധിച്ച് ഓരോ സ്‌കൂളിലെയും സീറ്റ് ലഭ്യത മനസ്സിലാക്കി അപേക്ഷ പുതുക്കി നൽകണം. ഓൺലൈൻ അപേക്ഷയുടെ പ്രിന്റ് ഹാജരാക്കിയ സ്‌കൂളിൽ തന്നെയാണ് അപേക്ഷ നൽകേണ്ടത്. പുതുക്കാത്തവരെ സപ്ലിമെന്ററി അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
പ്ലസ് വൺ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവർക്കും സപ്ലിമെന്ററി അലോട്ട്‌മെന്റിൽ ഉൾപ്പെടാൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 10 മുതൽ www.hscap.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഇതിനുള്ള ലിങ്ക് ലഭിക്കും. മുഖ്യ അലോട്ട്‌മെന്റിനു ശേഷം ഒഴിവ് വരുന്ന സീറ്റുകളും സർക്കാർ, എയ്ഡഡ് സ്‌കൂളുകളിൽ 20 ശതമാനം സീറ്റ് വർദ്ധിപ്പിക്കുന്നതിലൂടെ ലഭിക്കുന്ന 61,159 സീറ്റും ചേർത്താണ് സപ്ലിമെന്ററി അലോട്ട്‌മെന്റ്. പ്ലസ് വൺ സപ്ലിമെന്ററി അലോട്ട്മെന്റിന് 80,471 സീറ്റുകളാണ് സംസ്ഥാനത്ത് ലഭ്യമായുള്ളത്.
ലഭ്യമായ സീറ്റുകൾ:
തിരുവനന്തപുരം - 5852, കൊല്ലം - 5619, പത്തനംതിട്ട - 4103, ആലപ്പുഴ- 5258, കോട്ടയം- 5341, ഇടുക്കി- 3336, എറണാകുളം- 7372, തൃശ്ശൂർ- 7430, പാലക്കാട് - 6055, കോഴിക്കോട് - 7537, മലപ്പുറം - 10377, വയനാട് - 2237, കണ്ണൂർ - 6549, കാസർകോട് - 3405.
സ്കൂളും വിഷയവും മാറാൻ അപേക്ഷിച്ചവരുടെ അലോട്ട്മെന്റായി
പ്ലസ് വൺ പ്രവേശനം നേടിയവരിൽ സ്കൂളും വിഷയവും മാറാൻ അർഹതയുള്ളവരുടെ അലോട്ട്മെന്റ് //www.hscap.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. ചൊവ്വാഴ്ച വൈകീട്ട് നാല് വരെ പ്രവേശനം നേടാം. അലോട്ട്മെന്റ് ലറ്ററിന്റെ പ്രിന്റെടുത്ത് സ്കൂളിൽ ഹാജരാകണം. ട്രാൻസ്ഫർ അലോട്ട്മെന്റ് ലഭിച്ചവർ ആദ്യം പ്രവേശനം ലഭിച്ച സ്കൂളിൽ നിന്നും ടി.സി., അനുബന്ധ രേഖകൾ, പി.ടി.എ. ഫണ്ട്, കോഷൻ ഡപ്പോസിറ്റ് എന്നിവ വാങ്ങണം. ഇതിനുള്ള നിർദേശം ഹയർസെക്കൻഡറി ഡയറക്ടർ പ്രിൻസിപ്പൽമാർക്ക് നൽകിയിട്ടുണ്ട്.
പുതിയ സ്കൂളിൽ ഫീസ് അടയ്ക്കേണ്ടതില്ല. എന്നാൽ, ലാബ് സൗകര്യം ആവശ്യമുള്ള വിഷയമുള്ള ഗ്രൂപ്പിലേക്കാണ് മാറ്റം കിട്ടുന്നതെങ്കിൽ ഓരോന്നിനും 50 രൂപവീതം അടയ്ക്കണം. മാറ്റം കിട്ടിയവർ നിർബന്ധമായും പുതിയ അലോട്ട്മെന്റ് പ്രകാരം അഡ്മിഷൻ എടുക്കണം.
good
ReplyDeletegood
ReplyDelete