സംസ്ഥാനതല ട്രോൾ മത്സരം
ലോക ഭക്ഷ്യസുരക്ഷാ ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി 'ഭക്ഷ്യസുരക്ഷ ആരോഗ്യരക്ഷയ്ക്ക്' എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് സംസ്ഥാനതലത്തിൽ 'ഭക്ഷ്യസുരക്ഷ' എന്ന വിഷയത്തിൽ ട്രോൾ മത്സരം നടത്തുന്നു. ജൂൺ ഒന്നു മുതൽ ഏഴു വരെ contestfoodsafety@gmail.com ൽ ട്രോളുകൾ അയക്കാം. ഏറ്റവും കൂടുതൽ ലൈക്കും ഷെയറും കിട്ടുന്ന ട്രോളർക്ക് ഒന്നാം സമ്മാനമായ 5000 രൂപയും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 3000 രൂപയും 1500 രൂപയും സമ്മാനം ലഭിക്കും. മികച്ച ക്രിയേറ്റീവായ ട്രോളിന് 5000 രൂപ സമ്മാനമുണ്ട്.
മത്സരത്തെ സംബന്ധിക്കുന്ന നിർദേശങ്ങളും നിയമങ്ങളും www.foodsafetykerala.gov.in ലും Food Safety Kerala എന്ന ഫേസ്ബുക്ക് പേജിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പൊതു നിർദ്ദേശങ്ങൾ
1. ഭക്ഷ്യസുരക്ഷ (Food Safety) എന്ന വിഷയവുമായി ബന്ധപ്പെട്ട ട്രോളുകളാണ് സമർപ്പിക്കേണ്ടത്.
2. സമയ പരിധി കഴിഞ്ഞ ശേഷം ലഭിക്കുന്ന എൻട്രികൾ സ്വീകരിക്കുന്നതല്ല.
3. മലയാള ഭാഷയിലാണ് മത്സരം സംഘടിപ്പിക്കുന്നത്
4. ട്രോളുകൾക്ക് ക്യാപ്ഷനോ കുറിപ്പൊ ആവശ്യമാണെങ്കിൽ അവയും അയ്ക്കണം
5. ഒരു മത്സരാർത്ഥിക്ക് മൂന്ന് ട്രോളുകൾ വരെ അയയ്ക്കാം
6. ഏതെങ്കിലും ഗ്രൂപ്പുകളുടെ ലോഗയോ വാട്ടർമാർക്കുകളോ ട്രോളിൽ ഉണ്ടാകാൻ പാടില്ല.
7. ലഭിക്കുന്ന ട്രോളുകളിൽ നിന്നും നിർദ്ദിഷ്ട മാനദണ്ഡങ്ങൾക്കും നിയമങ്ങൾക്കും അനുസൃതമായുള്ളവയാകും പേജിൽ പ്രസിദ്ധീകരിക്കുക.
8. മുൻപ് ഏതെങ്കിലും വ്യക്തികളോ/ സ്ഥാപനങ്ങളോ പ്രസിദ്ധീകരിച്ചിട്ടുള്ള ട്രോളുകൾ മത്സരത്തിന് അനുവദനീയമല്ല.
നിർദ്ദേശങ്ങൾ
1. ട്രോളുകൾ ഏത് സോഫ്റ്റുവെയറിലും ആപ്ലിക്കേഷനിലും ഉണ്ടാക്കാം
2. ട്രോളിന് ഉപയോഗിക്കുന്ന ചിത്രം വ്യക്തമായി കാണാൻ സാധിക്കുന്നതാകണം
3. contestfoodsafety@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്കാണ് ട്രോളുകൾ അയക്കേണ്ടത്. ബന്ധപ്പെടാനുള്ള മൊബൈൽ നമ്പർ, ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ലിങ്ക് എന്നിവ ഇ-മെയിലിനോടൊപ്പം അയക്കേണ്ടതാണ്.
4. മറ്റ് ഏതെങ്കിലും വിലാസത്തിലേക്ക് അയയ്ക്കുന്ന ട്രോളുകൾ സ്വീകരിക്കുന്നതല്ല.
5. വിദഗ്ധ സമിതി നിരീക്ഷിച്ച് വിലയിരുത്തിയ എൻട്രികൾ മാത്രമേ പേജിൽ പ്രസിദ്ധീകരിക്കുകയുള്ളു.
നിയമങ്ങൾ
1. സാമൂഹിക പ്രാധാന്യമുള്ള സന്ദേശം നൽകാൻ കഴിയുന്നവയാകണം
2. പ്രത്യേക വ്യക്തിയെയോ സ്ഥാപനത്തേയോ അധിക്ഷേപിക്കുന്നവയാകരുത്
3. പ്രത്യേക വിഭാഗത്തെ അധിക്ഷേപിക്കാത്തതും സമൂഹത്തിന് ഗുണപരമായ സന്ദേശം നൽകാൻ കഴിയുന്നവയുമാകണം
4. സൃഷ്ടി പൂർണമായും മത്സരാർത്ഥിയുടെത് തന്നെയാകണം
വിധിനിർണയം
രണ്ട് തരത്തിലുള്ള പ്രൈസുകളാണ് നൽകുന്നത്
വിഭാഗം 1:
ഇ-മെയിലിൽ ലഭിക്കുന്ന ട്രോളുകൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജായ 'ഫുഡ് സേഫ്റ്റി കേരള' (Food Safety Kerala) യിൽ അപ്ലോഡ് ചെയ്യും. ട്രോളുകൾ ലഭിക്കുന്ന മുറയ്ക്കാകും പേജിൽ ലഭ്യമാക്കുന്നത്. 2019 ജൂൺ ഏഴിന് വൈകുന്നേരം 5 മണിവരെ ട്രോളുകൾ അയയ്ക്കാം. ഒരു മാസത്തിന് ശേഷം ട്രോളിന് ലഭിക്കുന്ന ലൈക്കും ഷെയറും പരിഗണിച്ചാണ് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾക്ക് സമ്മാനം നൽകുന്നത്.
വിഭാഗം 2:
പേജിൽ അപ്‌ലോഡ് ചെയ്യുന്ന ട്രോളുകളിൽ നിന്നും ഏറ്റവും സർഗാത്മകമായി വിഷയം അവതരിപ്പിച്ചിരിക്കുന്ന ട്രോളിനാണ് ഈ സമ്മാനം നൽകുക. ഇത് തിരഞ്ഞെടുക്കുന്നത് വിദഗ്ധ സമിതിയായിരിക്കും.* ഒരു സമ്മാനമാണ് ഈ വിഭാഗത്തിലുള്ളത്.
സമ്മാനം
വിഭാഗം 1:
ഒന്നാം സമ്മാനം : 5,000/-
രണ്ടാം സമ്മാനം : 3,000/
മൂന്നാം സമ്മാനം : 1,500/-
വിഭാഗം 2:
സമ്മാനത്തുക - 5,000/-
*മത്സരത്തെ സംബന്ധിച്ചുള്ള അവസാനവാക്ക് വിദഗ്ധ സമിതിയുടെതായിരിക്കും.
No comments:
Post a Comment