2019 മാര്‍ച്ചില്‍ എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികള്‍ക്ക്/അവരുടെ രക്ഷിതാക്കള്‍ക്ക് പരീക്ഷാഭവന്റെ https://sslcexam.kerala.gov.in എന്ന വെബ്സൈറ്റിൽ "CERTIFICATE PREVIEW” എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ നമ്പറും ജനനതീയതിയും നല്‍കി എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റില്‍ വരുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനുള്ള അവസരം 2019 മെയ് 7 മുതല്‍ 13 വരെ ലഭ്യമാകുന്നതാണ്. പരിശോധനയില്‍ കണ്ടെത്തുന്ന തെറ്റുകള്‍ വിദ്യാര്‍ത്ഥി പഠിച്ച സ്കൂള്‍ ഹെഡ്മാസ്റ്ററെ രേഖാമുലം അറിയിക്കേണ്ടതാണ്.
സ്കൂള് അധികൃതര്‍ക്കും തങ്ങളുടെ സ്കൂളില്‍ പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റ് വിവരങ്ങള്‍ അഡ്മിഷൻ രജിസ്റ്ററുമായി ഒരിക്കല്‍ കൂടി പരിശോധിക്കാവുന്നതാണ്. വിദ്യാര്‍ത്ഥികള്‍ ചൂണ്ടികാണിക്കുന്ന തിരുത്താവുന്ന തെറ്റുകള്‍/സ്കൂള്‍ അധികൃതര്‍ കണ്ടെത്തുന്ന തെറ്റുകള്‍ എന്നിവ തിരുത്തുന്നതിന് അനുബന്ധ രേഖകള്‍ സഹിതം നിശ്ചിത മാതൃകയിലുള്ള (വെബ്സൈറ്റില്‍ ലഭ്യമാണ്.) അപേക്ഷ കവറിങ് ലെറ്റർ സഹിതം പരീക്ഷാഭവനിലേക്ക് 2019 മെയ് 14 ന് വൈകിട്ട് 4 മണിക്കുള്ളില്‍ ലഭിക്കത്തക്കവിധം തപാലില്‍ അയക്കുകേയാ /നേരിട്ട് എത്തിക്കുകേയാ ചെയ്യേണ്ടതാണ്. കവറിന് പുറത്ത് sslc march 2019 correction എന്ന് രേഖപ്പെടുത്തിയിരിക്കണം. തിരുത്തലുകള്‍ക്ക് നേരെത്തെ മൂന്നു അവസരങ്ങള്‍ നല്‍കിയിരുന്നു ആയതിനാല്‍ മെയ് 14ന് ശേഷം ലഭിക്കുന്ന അപേക്ഷകള്‍ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
No comments:
Post a Comment