നിർദേശങ്ങൾ
ഇൻഫോസിസ് സഹസ്ഥാപകൻ എസ് ഡി ഷിബുലാലിന്റെയും, കുമാരി ഷിബുലാലിന്റെയും നേതൃത്വത്തിലുള്ള സരോജിനി ദാമോദരൻ ഫൗണ്ടേഷന്റെ (എസ് ഡി എഫ് ) വിദ്യാധൻ സ്‌കോളർഷിപ്പുകൾക്കായുള്ള അപേക്ഷകൾ ക്ഷണിച്ചു. രണ്ടു ലക്ഷം രൂപയിൽത്താഴെ വരുമാനമുള്ള സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കാണ് സ്‌കോളർഷിപ്പ് ലഭിക്കുക.
2019 ൽ എ-പ്ലസ് ഗ്രേയ്ഡിലോ, എ ഗ്രേയ്ഡിലോ എസ് എസ് എൽ സി പരീക്ഷ ജയിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. മെയ് 31 വരെ www.vidyadhan.org എന്ന വെബ്‌സൈറ്റ് മുഖാന്തിരം അപേക്ഷകൾ സമർപ്പിക്കാം. പതിനൊന്ന്, പന്ത്രണ്ട് ക്‌ളാസ്സുകളിൽ തുടർച്ചയായി നല്ല മാർക്കുകളോടെ പഠനം തുടരുകയാണെങ്കിൽ മറ്റു ഉന്നത വിദ്യാഭ്യാസ കോഴ്സുകൾക്കും സ്‌കോളർഷിപ്പ് ലഭിക്കുന്നതാണ്. അപേക്ഷകളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക് രാധാകൃഷ്ണനെ (ഫോൺ : 91 94464 69046) ബന്ധപ്പെടാം.
സരോജിനി ദാമോദരൻ ഫൗണ്ടേഷൻ: സമൂഹത്തോടുള്ള പ്രതിബദ്ധത, വിദ്യാഭ്യാസത്തിലൂടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്തുക എന്നീ ലക്ഷ്യങ്ങളുമായാണ് സരോജിനി ദാമോദാരൻ ഫൗണ്ടേഷൻ നിലവിൽ വന്നത്. കേരളത്തിലെ ആലപ്പുഴയിൽ പാർശ്വവത്കൃതരായ കുറച്ചു കുട്ടികളുടെ വിദ്യാഭ്യാസത്തിനായി സ്‌കോളർഷിപ്പ് ഏർപ്പെടുത്തിക്കൊണ്ട് ചെറിയ രീതിയിൽ സ്ഥാപിതമായതാണ് ഫൗണ്ടേഷൻ. കുമാരി ഷിബുലാൽ, എസ് ഡി ഷിബുലാൽ എന്നിവർ ചേർന്ന് 1999 ൽ സ്ഥാപിച്ച സരോജിനി ദാമോദരൻ ഫൗണ്ടേഷൻ ഇന്ന് വിദ്യാഭ്യാസം, കായികം, കുഞ്ഞുങ്ങളുടെ ആരോഗ്യം, ജൈവ കൃഷി, സാമൂഹ്യ പ്രവർത്തനം തുടങ്ങി വിവിധ മേഖലകളിൽ ഇടപെടലുകൾ നടത്തി വികസനത്തിനു വഴിയൊരുക്കി വരുന്നു. വിദ്യാഭ്യാസം, കായികം എന്നീ മേഖലകളിൽ വിദ്യാധൻ, വിദ്യാരക്ഷക്, വിദ്യാക്രീഡ എന്നെ സ്‌കോളർഷിപ്പുകളും, കുഞ്ഞുങ്ങളുടെ ആരോഗ്യ രംഗത്ത് ആയുർധൻ പുരസ്‌കാരം, ജൈവ കാർഷിക രംഗത്ത് അക്ഷയ പുരസ്‌കാരം, സാമൂഹ്യ രംഗത്ത് ഹരിശ്രീ പുരസ്‌കരം എന്നിവ നൽകി വരുന്നു.

No comments:
Post a Comment