ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, May 3, 2019

Kerala Plus One Admission 2019 പ്ലസ് വൺ പ്രവേശനം; അപേക്ഷകൾ 10 മുതൽ


പ്ലസ് വൺ പ്രവേശനത്തിനുള്ള അപേക്ഷകൾ മേയ് 10 മുതൽ ഓൺലൈനായി സ്വീകരിക്കും. എസ്.എസ്.എൽ.സി. ഫലം മേയ് ഏഴിനോ എട്ടിനോ പ്രസിദ്ധീകരിക്കും. പിന്നാലെ അപേക്ഷ സ്വീകരിക്കാനാണ് ഹയർസെക്കൻഡറി വകുപ്പിന്റെ തീരുമാനം. ആദ്യ അലോട്ട്മെൻറ് ജൂൺ നാലിനാണ്. ജൂൺ 13-ന് ക്ലാസ് തുടങ്ങും.

www.hscap.kerala.gov.in എന്ന വെബ്സൈറ്റിലൂടെയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓൺലൈനായി സമർപ്പിച്ച അപേക്ഷയുടെ പകർപ്പ് വിദ്യാർത്ഥിയും രക്ഷിതാവും ഒപ്പ് വെച്ച് ജില്ലയിലെ സർക്കാർ സ്കൂളുകളിൽ സമർപ്പിക്കണം, വെരിഫിക്കേഷൻ ഫീസായി 25 രൂപയും സമർപ്പിക്കേണ്ടതാണ്. കമ്മ്യൂണിറ്റി, മാനേജ്‌മെന്റ് ഒഴികെയുള്ള സീറ്റുകളിലേക്കാണ് ഏകജാലകം വഴി അപേക്ഷ സ്വീകരിക്കുന്നത്.

മുൻവർഷങ്ങളിലെപ്പോലെ രണ്ടുഘട്ടമായി മുഖ്യ അലോട്ട്മെന്റ് നടത്തും. മുഖ്യ അലോട്ട്മെന്റിൽ പ്രവേശനം ലഭിച്ചവർക്ക് സ്കൂളും വിഷയവും മാറാനുള്ള അവസരം നൽകിയശേഷം സപ്ലിമെന്ററി അലോട്ട്മെന്റുകൾ തുടങ്ങും. ഭിന്നശേഷിക്കാർക്കും കായികതാരങ്ങൾക്കും പ്രത്യേകം അലോട്ട്മെന്റ് ഉണ്ടാകും.

കേന്ദ്ര സിലബസുകളിലെ പത്താം ക്ലാസ് ഫലം മുൻകൂട്ടി പ്രസിദ്ധപ്പെടുത്തുമെന്നാണ് സൂചന. ഇതുണ്ടായാൽ പ്രവേശനം നിശ്ചിതസമയത്ത് പൂർത്തിയാകും. മുൻവർഷങ്ങളിൽ സി.ബി.എസ്.ഇ. ഫലം ഏറെ വൈകിയിരുന്നു. ഇത് പ്ലസ് വൺ പ്രവേശനത്തെയും ബാധിച്ചു. സർക്കാർ സ്കൂളുകളിലെ എല്ലാ സീറ്റുകളിലും എയ്ഡഡ് സ്കൂളുകളിലെ നിശ്ചിതശതമാനം സീറ്റുകളിലുമാണ് ഏകജാലകംവഴി പ്രവേശനം.

പ്ലസ് വൺ പ്രവേശനം ഒറ്റനോട്ടത്തിൽ

* അപേക്ഷാസമർപ്പണം മേയ് 10 മുതൽ

* അവസാനതീയതി മേയ് 23

* ട്രയൽ അലോട്ട്മെന്റ് മേയ് 28

* ആദ്യ അലോട്ട്മെന്റ് ജൂൺ 4

* മുഖ്യ അലോട്ട്മെന്റുകൾ പൂർത്തിയാകുന്നത് ജൂൺ 11

* ക്ലാസ് തുടങ്ങുന്നത് ജൂൺ 13

* പ്രവേശനനടപടികൾ അവസാനിപ്പിക്കുന്നത് ജൂലായ് 24

1 comment: