ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, September 20, 2019

പ്രജ്ഞ-2019-ഖാദി ബോർഡ് ക്വിസ് മത്‌സരം Khadi Board Quiz competition


മഹാത്മാഗാന്ധിയുടെ 150-ാം ജൻമദിനാഘോഷങ്ങളുടെ ഭാഗമായി കേരള ഖാദി ഗ്രാമവ്യവസായബോർഡ് കേരളത്തിലെ സെക്കൻഡറി ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഒക്‌ടോബർ ഒന്നിന് തിരുവനന്തപുരം അയ്യങ്കാളി ഹാളിൽ സംസ്ഥാനതല ക്വിസ് മത്‌സരം സംഘടിപ്പിക്കുന്നു. പ്രജ്ഞ 2019 എന്നു പേരിട്ടിരിക്കുന്ന വൈജ്ഞാനിക സമസ്യ നയിക്കുന്നത് ഡോ. ജി.എസ്. പ്രദീപ് ആണ്.

 കേരളത്തിലെ എല്ലാ എയ്ഡഡ് അൺഎയ്ഡഡ്  വിദ്യാലയങ്ങളിലെയും എട്ട് മുതൽ 12 വരെയുള്ള ക്ലാസുകളിലെ വിദ്യാർഥികൾക്കായാണ് മത്സരം. ഓരോ സ്‌കൂളിൽ നിന്നും രണ്ട് കുട്ടികളടങ്ങുന്ന ഒരു ടീമിന് മത്‌സരത്തിൽ പങ്കെടുക്കാം. 75 ശതമാനം പൊതുവിജ്ഞാനവും 25 ശതമാനം ഗാന്ധിജിയും സ്വാതന്ത്ര്യസമരവും  എന്നതായിരിക്കും വിഷയം. വിജയികൾക്ക് ക്യാഷ് അവാർഡ്, പ്രശസ്തിപത്രം, ശിൽപം എന്നിവ ലഭിക്കും. ഒന്നാം സമ്മാനം 10001 രൂപ, രണ്ടാം സമ്മാനം 7001 രൂപ, മൂന്നാം സമ്മാനം 5001 രൂപ. ഒന്നാം സമ്മാനം നേടുന്ന സ്‌കൂളിന് ഖാദി ബോർഡിന്റെ വജ്രജൂബിലി സ്മാരക എവർ റോളിംഗ് ട്രോഫിയും സമ്മാനിക്കും.

 മത്‌സര ദിവസം രാവിലെ ഒൻപത് മുതൽ രജിസ്‌ട്രേഷൻ നടക്കും. താത്പര്യമുള്ള വിദ്യാലയങ്ങൾ കുട്ടികളുടെ പേരുകൾ 28ന് വൈകിട്ട് നാലിന് മുമ്പായി secretary@kkvib.org, iokkvib@gmail.com, io@kkvib.org എന്നിവയിലേതെങ്കിലും ഇമെയിൽ ഐഡിയിൽ രജിസ്റ്റർ ചെയ്യണം. കൂടുതൽ വിവരങ്ങൾക്ക് ജില്ലാ ഖാദി ഗ്രാമവ്യവസായ ഓഫീസുകളുമായി ബന്ധപ്പെടുക.  ഫോൺ: 9447271153/0471 2471694.

1 comment: