സര്‍വകലാശാല നിയോഗിച്ചിരിക്കുന്ന ഉദ്ദ്യോഗസ്ഥന്‍റെ മേല്‍ നോട്ടത്തിലായിരിക്കും പ്രവേശനം നടക്കുക. രാവിലെ 09 നും 11 നും ഇടയ്ക്ക് ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ടുമായി ബന്ധപ്പെട്ട കോളേജുകളില്‍ എത്തി രജിസ്റ്റര്‍ ചെയ്യുന്നവരെ മാത്രമേ പരിഗണിക്കുകയുള്ളു. നിലവില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ഇല്ലാത്തവര്‍ മാനേജ്മെന്‍റ് ക്വാട്ട ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്ത് പ്രിന്‍റൗട്ട് ഹാജരാക്കേണ്ടതാണ്.
ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് ഇല്ലാത്ത ആരേയും സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കുന്നതല്ല. രാവിലെ 11 മണി വരെ ലഭിക്കുന്ന രജിസ്ട്രേഷന്‍ ഉള്‍പ്പെടുത്തി സര്‍വകലാശാല റാങ്ക് പട്ടിക തയ്യാറാക്കും. റാങ്ക് പട്ടിക കോളേജ് നോട്ടീസ് ബോര്‍ഡില്‍ പ്രസിദ്ധപ്പെടുത്തുന്നതാണ്. അന്നേ ദിവസം (03.09.2019) ഉച്ച കഴിഞ്ഞ് 02 മണി മുതല്‍ പ്രവേശനം നടക്കും. സര്‍വകലാശാല ഫീസ് ഓണ്‍ലൈനായി ഒടുക്കേണ്ടതാണ്. നിലവില്‍ ഒരിടത്തും പ്രവേശനം ലഭിക്കാത്തവരെ മാത്രമാകും സ്പോട്ട് അഡ്മിഷനില്‍ പരിഗണിക്കുക. സ്പോട്ട് അഡ്മിഷനില്‍ ഒരു കോഴ്സ് സ്വീകരിച്ച് കഴിഞ്ഞാല്‍ മാറ്റം അനുവദനീയമല്ല. സ്പോട്ട് അഡ്മിഷനില്‍ നോമിനികളെ അനുവദിക്കുന്നതല്ല. പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ തന്നെ ഹാജരാകേണ്ടതാണ്. ടി.സി. നിര്‍ബന്ധമായും കൊണ്ട് വരേണ്ടതാണ്. കോളേജും കോഴ്സും ഓപ്ഷനില്‍ നല്‍കിയിട്ടുള്ള വിദ്യാര്‍ത്ഥികളെ പരിഗണിച്ചതിന് ശേഷം മാത്രം കോളേജും കോഴ്സും ഓപ്ഷന്‍ നല്‍കാത്തവരെ പരിഗണിക്കുകയുള്ളു. സ്പോട്ട് അഡ്മിഷനു വേണ്ടി സര്‍വകലാശാലയിലേയ്ക്ക് അപേക്ഷകള്‍ ഒന്നും തന്നെ അയക്കേണ്ടതില്ല.
കൊല്ലം ജില്ലയിലെ പരവൂർ യു.ഐ.റ്റി. യിലും സ്വാശ്രയ കോളേജായ ശങ്കർ ഇന്സ്റ്റിറ്റ്യൂട്ടിലും അനവധി ഒഴിവുണ്ട്. B.com, BBA, BA തുടങ്ങിയ കോഴ്സുകളിലാണ് ഒഴിവുള്ളത്.
No comments:
Post a Comment