ആർ സുരേഷ് കുമാർ
മുന്നോക്ക വിഭാഗങ്ങളിലെ പിന്നോക്കക്കാര്‍ക്ക് (Economically Weaker Sections) 10% സംവരണം മാനണ്ഡങ്ങളും വ്യവസ്ഥകളും-- സർക്കാർ ഉത്തരവ്
CERTIFICATE TO BE PRODUCED BY THE APPLICANTS BELONGING TO
ANTHYODAYA ANNAYOJANA (AAY) AND PRIORITY HOUSE HOLD (PHH)
CATEGORY
INCOME AND ASSETS CERTIFICATE TO BE PRODUCED BY ECONOMICALLY
WEAKER SECTIONS (EWSs) IN GENERAL CATEGORY
വരുമാനവും ആസ്തിയും സംബന്ധിച്ച സാക്ഷ്യപത്രത്തിനുളള അപേക്ഷാഫോറം
പ്രൊഫഷണൽ കോഴ്സുകളിൽ ഇഡബ്ല്യുഎസ് (എക്കണോമിക്കലി വീക്കർ സെക്‌ഷൻസ്)ഭാഗത്തിനുള്ള സംവരണത്തെക്കുറിച്ച് നിരവധി അന്വേഷണങ്ങൾ വരുന്നുണ്ട്. കേരളത്തിൽ കഴിഞ്ഞ അധ്യയന വർഷത്തിലാണ് ആദ്യമായി ഇഡബ്ല്യുഎസ് വിഭാഗത്തിൽ അഡ്മിഷൻ നടന്നത്. അത് എംബിബിഎസ്, ബിഎഎംഎസ്, ബിഎച്ച്എംഎസ് കോഴ്സുകളിലായിരുന്നു. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിഭാഗക്കാരുടെ അർഹത തെളിയിക്കുന്നതിന് ആവശ്യമായ രേഖ സമർപ്പിക്കാൻ അന്ന് നിർദ്ദേശിച്ചത് 2019 മാർച്ച് 14 ലെ സർക്കാർ ഉത്തരവ് (എംഎസ്) നം. 52/2019 ജിഎഡി പ്രകാരമാണ്. തഹസിൽദാരുടെ റാങ്കിൽ കുറയാത്ത റവന്യൂ അധികാരിയായിരുന്നു സർട്ടിഫിക്കറ്റ് നൽകേണ്ടിയിരുന്നത്.
സാമ്പത്തിക പിന്നോക്കാവസ്ഥയുടെ മാനദണ്ഡങ്ങൾ സമഗ്രപരിശോധനയ്‌ക്ക് വിധേയമാക്കണമെന്ന ആവശ്യം പരിഗണിച്ച് ഇതിനിടയിൽ സർക്കാർ ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. റിട്ട. ജസ്റ്റിസ് കെ ശശിധരൻനായർ ചെയർമാനും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ. എം രാജഗോപാലൻനായർ മെമ്പറുമായ സമിതി റിപ്പോർട്ട് സമർപ്പിക്കുകയും അതിന്റെ അടിസ്ഥാനത്തിൽ 2020 ജനുവരി മൂന്നിന് സർക്കാർ ഉത്തരവ് (ജിഒ (പി)നം. 1/2020/പി ആൻഡ് എആർഡി) പുറത്തിറങ്ങുകയും ചെയ്തിട്ടുണ്ട്. ഈ വർഷം മുതൽ ഈ ഉത്തരവാണ് ഉന്നത വിദ്യാഭ്യാസരംഗത്തെ ഇഡബ്ല്യുഎസ് സംവരണങ്ങൾക്ക് ബാധകമാവുക. പിഎസ്‌സി നിയമനങ്ങളിലും സാമ്പത്തിക സംവരണം വന്നാൽ ഈ വ്യവസ്ഥകൾ തന്നെയായിരിക്കും സ്വീകരിക്കുക.
കുടുംബത്തിന്റെ ആകെ വാർഷിക വരുമാനം നാലു ലക്ഷം രൂപയിൽ കവിയാത്തവർക്ക് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 15, 16 എന്നിവയിലെ ക്ലോസ് 6 പ്രകാരം ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ടായിരിക്കും. കുടുംബമെന്ന് പറയുമ്പോൾ ആനുകൂല്യം ലഭിക്കേണ്ടയാളുടെ മാതാപിതാക്കൾ, പതിനെട്ട് വയസ്സിൽ താഴെയുള്ള സഹോദരങ്ങൾ, ഭാര്യ/ഭർത്താവ്, 18 വയസ്സിൽ താഴെയുള്ള കുട്ടികൾ എന്നിവരെല്ലാം ഉൾപ്പെടും. വരുമാനം കണക്കാക്കുമ്പോൾ ചിലതെല്ലാം ഒഴിവാക്കിയിട്ടുണ്ട്. സാമൂഹ്യസുരക്ഷാ പെൻഷൻ, കുടുംബപെൻഷൻ, തൊഴിലില്ലായ്മാ വേതനം, ഉത്സവബത്ത, യാത്രാബത്ത, ജോലിയിൽനിന്ന് പിരിയുമ്പോഴുള്ള ടെർമിനൽ ആനുകൂല്യങ്ങൾ എന്നിവ അങ്ങനെ ഒഴിവാക്കപ്പെടുന്നവയാണ്. കോർപറേഷൻ, മുനിസിപ്പാലിറ്റി മേഖലകളിലെ അംഗീകൃതപരിധിക്കുള്ളിലെ ഹൗസ് പ്ലോട്ടുകളിൽനിന്നുള്ള കാർഷികാദായവും ഒഴിവാക്കുന്നതാണ്.
പഞ്ചായത്ത് മേഖലയിൽ രണ്ടര ഏക്കറിനും മുനിസിപ്പാലിറ്റി മേഖലയിൽ 75 സെന്റിനും കോർപറേഷൻ പരിധിയിൽ 50 സെന്റിനും മുകളിൽ ഭൂമിയുള്ള കുടുംബങ്ങൾക്ക് ഇഡബ്ല്യുഎസ് സംവരണത്തിന് അർഹതയുണ്ടാവില്ല. ഗ്രാമമേഖലയിലും മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിലുമുള്ള ഭൂമി ഒരുമിച്ച് കൂട്ടിയാൽ രണ്ടര ഏക്കറിൽ കൂടുതൽ വരുന്നവർക്കും അർഹതയുണ്ടാവില്ല. അതുപോലെ മുനിസിപ്പാലിറ്റി, കോർപറേഷൻ പരിധികളിലെ ഭൂമി ഒരുമിച്ച് കൂട്ടിയാൽ 75 സെന്റിന് മുകളിൽ വന്നാലും സംവരണം ലഭിക്കില്ല. എല്ലാ തരത്തിലുള്ള ഭൂമിയും അളവിന്റെ പരിധിയിൽ ഉൾപ്പെടുന്നതാണ്.
മുനിസിപ്പാലിറ്റി മേഖലയിൽ 20 സെന്റിനും കോർപറേഷൻ പരിധിയിൽ 15 സെന്റിനും മുകളിൽ ഹൗസ് പ്ലോട്ടുകൾ ഉള്ള കുടുംബങ്ങൾക്ക് സംവരണാർഹതയുണ്ടാവില്ല. ഒന്നിലധികം ഹൗസ് പ്ലോട്ടുകൾ ഉണ്ടെങ്കിൽ ഒരുമിച്ച് കണക്കാക്കും. മുനിസിപ്പാലിറ്റിയിലും കോർപ്പറേഷനിലും ഹൗസ് പ്ലോട്ടുകൾ ഉണ്ടെങ്കിൽ രണ്ടിനുമായി 20 സെന്റിൽ കൂടുതലുണ്ടെങ്കിലും അർഹത ലഭിക്കില്ല. ഹൗസ് പ്ലോട്ട് എന്നത് വീട് നിൽക്കുന്ന സ്ഥലമോ വീട് നിർമിക്കാൻ യോജിച്ച സ്ഥലമോ ആണ്.
അന്ത്യോദയ അന്നയോജന (എഎവൈ) വിഭാഗത്തിലോ മുൻഗണനാ പട്ടികയിലുള്ള (പിഎച്ച്‌എച്ച്) വിഭാഗത്തിലോ ഉള്ള റേഷൻകാർഡിൽ പേരുള്ള അപേക്ഷകരെ മറ്റൊരു പരിഗണനയുമില്ലാതെ തന്നെ ഇഡബ്ല്യുഎസ് സംവരണാർഹരായി കണക്കാക്കുന്നതാണ്. അത്തരം റേഷൻ കാർഡിൽ പേരുള്ളയാളാണ് അപേക്ഷകർ എന്ന് വില്ലേജ് ഓഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.
വരുമാനം കണക്കാക്കുമ്പോൾ അപേക്ഷ നൽകുന്നതിന് തൊട്ടുമുൻ സാമ്പത്തികവർഷത്തെ കുടുംബ വാർഷിക വരുമാനമാണ് പരിഗണിക്കുക. കുടുംബത്തിന്റെ മൊത്തം വസ്തുവകകളെക്കുറിച്ച് അപേക്ഷകൻ തന്നെ വിവരങ്ങൾ നൽകേണ്ടതാണ്. തെറ്റായ വിവരങ്ങൾ നൽകി സർട്ടിഫിക്കറ്റ് വാങ്ങിയതായി പിന്നീട് തെളിഞ്ഞാൽ അഡ്മിഷനുകൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കുന്നതും സർക്കാർ നിശ്ചയിക്കുന്ന നടപടികൾക്ക് വിധേയമാക്കുന്നതുമാണ്. സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള അധികാരി വില്ലേജ് ഓഫീസർ ആണ്. പരാതികളുള്ളവർക്ക് അപ്പീലധികാരിയായ തഹസിൽദാരെ സമീപിക്കാം. അതിനും മുകളിൽ ആർഡിഒ റിവിഷണൽ അധികാരിയായിരിക്കും.

👌
ReplyDelete