ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Thursday, May 14, 2020

ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിന് വീണ്ടും അഭിമാന നിമിഷം Proud moment for GHS Chirakkara


മാവനരാശി അത്യപൂർവമായി അഭിമുഖീകരിക്കേണ്ടി വന്ന മഹാമാരികളിൽ ഒന്നായ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സ്കൂളുകൾ താൽക്കാലികമായി അടച്ചിടുകയും എല്ലാവിധ ഔപചാരിക അക്കാദമിക പ്രവർത്തനങ്ങൾക്ക് പ്രതിബന്ധം ഉണ്ടാവുകയും ചെയ്ത സാഹചര്യത്തിലാണ് 'അക്ഷരവൃക്ഷം' എന്ന പേരിൽ ഒരു പദ്ധതി നടപ്പിലാക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ ഒന്നു മുതൽ പന്ത്രണ്ട് വരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്നു. പരിസ്ഥിതി, ശുചിത്വം, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ അടിസ്ഥാനമാക്കി കഥ, കവിത, ലേഖനം എന്നിവ രചിച്ചു കൊണ്ടാണ് അവർ പദ്ധതിയുടെ ഭാഗമായത്. ഇംഗ്ലീഷിലും മലയാളത്തിലും രചനകൾ അയയ്ക്കാൻ അവസരം നല്കി. സ്കൂൾ സംവിധാനങ്ങൾ കൈറ്റുമായി ബന്ധപ്പെട്ട സംവിധാനങ്ങൾ എന്നിവയെല്ലാം കുട്ടികളുടെ സഹായത്തിനെത്തി. അങ്ങനെ ശേഖരിച്ച രചനകളിൽ നിന്നും കോവിഡ് 19 നെ അടിസ്ഥാനമാക്കി തെരഞ്ഞെടുത്ത കഥകൾ, കവിതകൾ, ലേഖനങ്ങൾ എന്നിവയുടെ ആദ്യഭാഗമാണ് കേരളത്തിലെ പൊതുസമൂഹത്തിനു മുമ്പിൽ ഇപ്പോൾ അവതരിപ്പിക്കുന്നത്.

വിദ്യാർത്ഥികളുടെ സർഗ്ഗഭാവനകൾ കോർത്തിണക്കിക്കൊണ്ടുള്ള കവിതാസമാഹാരം നമ്മുടെ നാടിന് അഭിമാനം പകരുന്നതാണ്. ചിറക്കര ഗവൺമെന്റ് ഹൈസ്കൂളിൽ ആറാം ക്ലാസിൽ പഠിക്കുന്ന പാർവതി ബി ആറിന്റെ രചന അക്ഷരവൃക്ഷം ഒന്നാം പതിപ്പിൽ കോവിഡ് 19 കവിതകൾ എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  പുതിയ ചിന്തകളും ഭാവനയും ഇതിൽ സമന്വയിക്കുന്നു.

അക്ഷരവൃക്ഷം പദ്ധതിയിലേക്ക് 50,000 ൽപരം രചനകളാണ് ലഭിച്ചത്. ശുചിത്വം, പരിസ്ഥിതി, രോഗപ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി ലഭിച്ച കഥ, കവിത, ലേഖനം എന്നിവയിൽ നിന്നും വിദഗ്ധ സമിതി തെരഞ്ഞെടുത്തവയാണ് എസ്.സി.ഇ.ആർ.ടി. പുസ്തക രൂപത്തിൽ പ്രസിദ്ധീകരിച്ചത്. ഈ രചനകളിൽ നിന്നും ആണ് നമ്മുടെ പാർവ്വതിയുടെ കവിത തെരഞ്ഞെടുത്തത് എന്നത് നമുക്ക് ഏറെ അഭിമാനിക്കാവുന്ന കാര്യമാണ്. പാർവ്വതിയുടെ കവിത വായിക്കാം

1 comment:

  1. അഭിനന്ദനങ്ങൾ പാർവതി

    ReplyDelete