ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Saturday, June 20, 2020

എൻ എം എം എസ് പ്രൊവിഷണൽ ലിസ്റ്റ് പ്രസിദ്ധീകരിച്ചു Provisional list of NMMSE -Nov 2019

എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി 2019 നവംബറിൽ നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. https://education.kerala.gov.in/2020/06/18/provisional-list-of-nmmse-nov-2019/ ഈ  ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണം.

Friday, June 12, 2020

കെ ടെറ്റ്; സര്‍ട്ടിഫിക്കറ്റ് വിതരണം K Tet Certificate



ജില്ലാ വിദ്യാഭ്യാസ ഓഫീസ് പരിധിയില്‍ 2019 നവംബര്‍ മാസം നടത്തിയ കേരള ടീച്ചര്‍ എലിജിബിലിറ്റി ടെസ്റ്റ്(കെ ടെറ്റ്) പരീക്ഷയില്‍ യോഗ്യത നേടിയവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണം ചിന്നക്കട ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ നടക്കും. പരീക്ഷാര്‍ഥികള്‍ക്ക് അനുവദിച്ചിരിക്കുന്ന സമയത്ത് ഹാള്‍ടിക്കറ്റ് സഹിതം നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പണം.

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് വേണം പരീക്ഷാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങുന്നതിന് എത്തേണ്ടത്. പനിയും മറ്റ് രോഗലക്ഷണങ്ങളും ഉള്ളവരും ക്വാറന്റയിനുള്ളവരും ഹാജരാകരുകത്. ഇവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ നിന്നും പിന്നീട് കൈപ്പറ്റാമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു.

ജൂണ്‍ 15 ന് രാവിലെ 10 മുതല്‍ ഒന്നുവരെ കാറ്റഗറി ഒന്നിലുള്ളവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ കാറ്റഗറി മൂന്നും നാലിലുമുള്ളവരുടെ സര്‍ട്ടിഫിക്കറ്റ് വിതരണമാണ് നടക്കുക.

ജൂണ്‍ 16ന് രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ കാറ്റഗറി രണ്ടില്‍ രജിസ്റ്റര്‍ നമ്പര്‍ 232102 മുതല്‍ 233131 വരെയുള്ളവര്‍ക്കും ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലു വരെ കാറ്റഗറി രണ്ടില്‍ 233133 മുതല്‍ 234271 വരെയുള്ളവര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണമാണ് നടക്കുക.

2019 ജൂണ്‍ വരെയുള്ള കെ ടെറ്റ് പാസാവുകയും ജില്ലാ വിദ്യാഭ്യാസ ഓഫീസില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയ്ക്കായി ഹാജരായ പരീക്ഷാര്‍ത്ഥികളുടെ കെ ടെറ്റ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 16ന് ഉച്ചകഴിഞ്ഞ് രണ്ടു മുതല്‍ നാലുവരെ ചിന്നക്കട ക്രേവന്‍ എല്‍ എം എസ് എച്ച് എസില്‍ വിതരണം ചെയ്യും. പരീക്ഷാര്‍ത്ഥികള്‍ ഹാള്‍ടിക്കറ്റ് സഹിതം നേരിട്ട് ഹാജരായി സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റണം.

Monday, June 8, 2020

The Mysterious Picture Textual Questions and Activities Class 8

എട്ടാം ക്ലാസിലെ ഇംഗ്ലീഷ് ആദ്യ യൂണിറ്റ് HUES AND VIEWS ലെ ആദ്യ പാഠമായ The Mysterious Picture ലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസിലൂടെ അവതരിപ്പിക്കുകയാണ് Info Mirror YouTube Channel.

ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.