എട്ടാം ക്ലാസിലെ ഇംഗ്ലീഷ് ആദ്യ യൂണിറ്റ് HUES AND VIEWS ലെ ആദ്യ പാഠമായ The Mysterious Picture ലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങൾ വീഡിയോ ക്ലാസിലൂടെ അവതരിപ്പിക്കുകയാണ് Info Mirror YouTube Channel.
ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പുതിയ അധ്യയന വർഷത്തിലെ എട്ടാം ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് Info Mirror YouTube Channel. ഇംഗ്ലീഷ് ആദ്യ യൂണിറ്റ് HUES AND VIEWS ലെ നാല് പാഠങ്ങളുടെയും മലയാള പരിഭാഷ വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ്.
ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പുതിയ അധ്യയന വർഷത്തിലെ ഒമ്പതാം ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് Info Mirror YouTube Channel. ഇംഗ്ലീഷ് ആദ്യ യൂണിറ്റ് ASPIRE TO WIN ലെ മൂന്ന് പാഠങ്ങളുടെയും മലയാള പരിഭാഷ വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ്.
ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ഇംഗ്ലീഷ് ആദ്യ യൂണിറ്റ് Glimpses of Green ലെ രണ്ടാമത്തെ പാഠമായ The Snake and the Mirror (Short Story) ഓരോ വരിയുടെയും മലയാള പരിഭാഷയും അതിലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങളും രണ്ട് വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ് Info Mirror YouTube Channel.
ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
പുതിയ അധ്യയന വർഷത്തിലെ പത്താം ക്ലാസിലെ കുട്ടികള്‍ക്കായി ഓണ്‍ ലൈന്‍ ക്ലാസുകള്‍ ഒരുക്കുകയാണ് Info Mirror YouTube Channel. ഇംഗ്ലീഷ് ആദ്യ യൂണിറ്റ് Glimpses of Green ലെ ഒന്നാമത്തെ പാഠമായ Adventures in a Banyan Tree (Short Story) ഓരോ വരിയുടെയും മലയാള പരിഭാഷയും അതിലെ പരിശീലന ചോദ്യങ്ങളുടെ ഉത്തരങ്ങളും രണ്ട് വീഡിയോ ക്ലാസ്സുകളിലൂടെ അവതരിപ്പിക്കുകയാണ്.
ഇൻഫോ മിറർ യൂട്യൂബ് ചാനലിന് ഞങ്ങളുടെ നന്ദിയും കടപ്പാടും അറിയിക്കുന്നു.
ലോക് ഡൗൺ കാലത്ത് വീട്ടിൽ ഇരുന്ന് ഇംഗ്ലീഷ് ഗ്രാമർ പഠിക്കാൻ Info Mirror YouTube Channel തയ്യാറാക്കിയ വീഡിയോകൾ ഇതോടൊപ്പം നൽകിയിട്ടുണ്ട്. ഓരോ ലിസ്റ്റിലും ക്ലിക്ക് ചെയ്താൽ അതിന്റെ വീഡിയോ യൂട്യൂബിൽ കാണാൻ കഴിയും. Info Mirror YouTube Channel ന്റെ മറ്റ് പഠന വീഡിയോകൾ കാണുന്നതിന് ചാനൽ സബ്സ്ക്രൈബ് ചെയ്ത ശേഷം ബെൽ ഐക്കണിൽ ക്ലിക്ക് ചെയ്യുക.
'The ' എന്നത് definite articles എന്നും അറിയപ്പെടുന്നു.
ഒരു നിശ്ചിത വ്യക്തിയെയോ വസ്തുവിനെയോ സൂചിപ്പിക്കാൻ ഉപയോഗിക്കുന്നു.
പ്രപഞ്ചത്തിലെ അതുല്യമായ വസ്തുക്കൾക്ക് മുൻപിൽ "The" ഉപയോഗിക്കുന്നു.
ഉദാ: The Sun, the heavens, the gods (എന്നാൽ god, heaven തുടങ്ങിയവ ഏക വചനമായി വരുമ്പോൾ the ഉപയോഗിക്കേണ്ട ആവശ്യം ഇല്ല)
വിശുദ്ധ ഗ്രന്ഥങ്ങൾക്കും ദിനപത്രങ്ങൾക്കും മുന്നിൽ
ഉദാ: the Quran, the encyclopaedia, the Indian Express
ഗ്രന്ഥകർത്താവിൻറെ പേരോടുകൂടിയ പുസ്തകങ്ങൾക്ക് മുൻപിൽ 'the' ആവശ്യമില്ല
ഉദാ: Homer's Iliad
"The" ഉപയോഗിക്കേണ്ട അവസരങ്ങൾ താഴെ കൊടുത്തിരിക്കുന്നു.
Rivers, Canals, Seas, Oceans, etc (Eg : The Pacific, The Arabian Sea, The Nile)
Mountain range, group of islands (Eg : The Alps, The Andaman and Nicobar islands)
Musical instruments (The Guittar, The Saxophone)
Superlative degrees (He is the best batsman in the world)
Monuments (The Taj Mahal, The Rajghat)
Ordinal numbers (The first, The second)
Official posts (The president, The Secretary)
Scientific discoveries (The Radio was invented by Marconi)
Individual island, Mountain, peak എന്നിവയ്ക്ക് മുൻപിൽ The ചേർക്കേണ്ട ആവശ്യമില്ല,
ഉദാ: I will climb Everest
Aricles ആവശ്യമില്ലാത്ത സന്ദർഭങ്ങൾ താഴെ പറയുന്നു.
Names of persons or Paces (Eg: Raju, Alappuzha)
Countries, Continents, CIties (India, Asia)
സമൂഹമായി നിൽക്കുന്ന അല്ലെങ്കിൽ ബഹുവചനരൂപത്തിൽ എഴുതുന്ന രാജ്യനാമങ്ങൾക്ക് മുൻപിൽ "the" ചേർക്കണം
ഉദാ: The United States of America, The Netherlands, The Sudan, The People's republic of China
Languages (English, Spanish)
എന്നാൽ ആ ഭാഷ സംസാരിക്കുന്ന ജനങ്ങളെ കാണിക്കാൻ "the" ചേർക്കാവുന്നതാണ്.
ഉദാ: The English means the people of England
Sports and Hobbies (Eg : We play football)
Breakfast, Lunch, Dinner (I usually have breakfast at 9 am)
എന്നാൽ അവയ്ക്ക് മുൻപിൽ ഒരു "adjective" വന്നാൽ Article ഉപയോഗിക്കാവുന്നതാണ്.
ഉദാ: I had a good breakfas today
Relations like Mother, Faher, Uncle etc (My Father, My Mother)
School, College, Hospital, CHurch etc (He goes to college regularly)
ഈ സ്ഥാപനങ്ങളിൽ വേറെ എന്തെങ്കിലും ആവശ്യത്തിനായി ആണ് പോകുന്നതെങ്കിൽ "The" ചേർക്കേണ്ടതാണ്
ഉദാ: He went to the hospital to meet his friend
He went to the school to attest certificates
Metals (Eg : Iron is a useful metal)
ലോഹങ്ങൾ കൊണ്ട് നിർമ്മിക്കുന്ന ഉപകരണങ്ങൾക്ക് മുൻപിൽ "The" ചേർക്കണം.
ഉദാ : The Iron axe is so sharp to cut the tree.
2) ശരിയായ പദം തിരഞ്ഞെടുക്കാൻ. ഏറ്റവും കൂടുതൽ തെറ്റ് വരാൻ സാധ്യത ഉള്ള ചോദ്യങ്ങളിൽ ഒന്നാണ് ഇത്. ശരിയാണെന്ന് നൂറുശതമാനം ഉറപ്പുണ്ടെങ്കിൽ മാത്രം ചെയ്യുക. വലിയ ഗുണം ഉണ്ടാകുമെന്ന് തോന്നുന്നില്ലെങ്കിലും കുറച്ച് ഉദാഹരണങ്ങൾ താഴെ കൊടുത്തിരിക്കുന്നു. ഇത് പോലുള്ള വാക്കുകൾ ആയിരിക്കും വരുന്നത് എന്ന് മനസ്സിലാക്കുക.
ARTICLES
=========
ഏതൊരു നാമത്തെയും modify ചെയ്യുന്നതിനാണ് ഇംഗ്ലീഷിൽ Articles പ്രയോഗിക്കുന്നത്. Articles എന്നത് വ്യക്തിയാവാം (person ), സ്ഥലമാവാം (Place) ,object, idea എന്നിവയാകാം.an article is an adjective എന്നാണ് പറയുക.which is any word that modifies a noun.usually adjectives modify nouns through description, but articles are used instead to point out or refer to nouns.
A, An, The എന്നിവയാണ് Articles.ഇവയിൽ 'a' 'an ' എന്നിവ indefinite articles എന്നറിയപ്പെടുന്നു. 'The ' എന്നത് definite articles എന്നും അറിയപ്പെടുന്നു.
Indefinite Articles (A, An )
**************************
1) Indefinitie Articles എന്താണെന്ന് നോക്കാം. A,An എന്നിവയാണ് indefinite Articles. ഒരു വസ്തുവിനെക്കുറിച്ചോ വ്യക്തിയെക്കുറിച്ചോ Specify ചെയ്യാതെ പറയുന്ന ഘട്ടങ്ങളിലാന്ന് indefinite articles ഉപയോഗിക്കുന്നത്.
Eg :- 1) I saw a man standig on the road (some man- not definite )... a man എന്നേ പറയുന്നുള്ളു... ഉറപ്പിച്ച് പറയുന്നില്ല.
2) He said he would have an orange ( an orange - not definite)
A, An എന്നിവ ഒന്ന് ,ഒരു എന്നീ അർത്ഥങ്ങളാണ് സൂചിപ്പിക്കുന്നത്. Vowels A ,E , I ,O ,U (സ്വരാക്ഷരങ്ങൾ ) കൊണ്ട് തുടങ്ങുന്ന പദങ്ങൾക്ക് മുമ്പാണ് "an" ഉപയോഗിക്കുന്നത്.
Eg:- an umbrella, an animal , an Indian
എന്നാൽ ഇത്തരത്തിൽ a , an പ്രയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളുണ്ട്.
Eg :- a European എന്നാണ് പറയുക... അല്ലാതെ an European എന്ന് പറയില്ല. കാരണം European എന്ന വാക്ക് ' E ' എന്ന സ്വരാക്ഷരം കൊണ്ടാണ് തുടങ്ങുന്നതെങ്കിലും " യുറോപ്യൻ " എന്നാണ് ഉച്ചാരണം. ഇതിൽ ' യ ' വ്യഞ്ജനാക്ഷരമാണ്. അതു പോലെയാണ് a University (യുണിവേഴ്സിറ്റി) എന്ന പറയുന്നത്. "യ " സ്വരാക്ഷരമല്ലാത്തതിനാൽ an ചേർക്കേണ്ടതില്ല
Eg :- an MLA എന്നാണ് പറയുക. a MLA എന്ന് പറയില്ല. കാരണം ഇവിടെ MLA എന്ന് തുടങ്ങുന്ന "എ" സ്വരാക്ഷരമാണ്. അതിനാൽ " an MLA " എന്നാ പറയുക. a honourableman എന്ന് പറയില്ല. പകരം an honourableman എന്നാ പറയുക. ഓണറബിൾ എന്നതിലെ 'ഓ' സ്വരാക്ഷരമാണ്.
ഇപ്രകാരം ' a 'ആണോ ' an ' ആണോ ചേർക്കേണ്ടത് എന്നറിയാൻ പ്രയാസമാവുകയാണെങ്കിൽ ഇംഗ്ലീഷ് സ്വരാക്ഷരങ്ങളായ (a, e, i, o, u ) ന് പകരം മലയാള സ്വരാക്ഷരങ്ങൾ (അ, ഇ,ഉ,എ,ഐ,ഒ, ഔ ) സങ്കൽപ്പിച്ചു നോക്കിയാൽ മതി.
Eg :- a Universitly, a Unifom,an MLA,an honest man, an hour,an honourable man ,a one rupee note (വ.... ഒരു സ്വരാക്ഷരമല്ല)
Indefinite articles നെ ക്കുറിച്ച് വിശദമായി അടുത്ത് ക്ലാസ്സിൽ കൂടുതൽ ഉദാഹരണ സഹിതം വ്യക്തമാക്കുന്നതാണ്.