സര്‍വകലാശാലയുടെ 2020-21 ബിരുദ പ്രവേശനത്തിന് അപേക്ഷിക്കുന്ന കേരള സ്റ്റേറ്റ് ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നിവ ഒഴികെ മറ്റ് ബോര്‍ഡുകളില്‍ നിന്നും പ്ലസ്ടു പാസായവര്‍ക്ക് അഡ്മിഷന്‍ സമയത്ത് സമര്‍പ്പിക്കേണ്ട എലിജിബിലിറ്റി സര്‍ട്ടിഫിക്കറ്റിനുളള അപേക്ഷ കോവിഡ് 19 ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ സര്‍വകലാശാലയില്‍ തപാല്‍ വഴിയോ പാളയം ഓഫീസില്‍ നരിട്ടോ സമര്‍പ്പിക്കാം. അപേക്ഷാ ഫോം സര്‍വകലാശാല വെബ്സൈറ്റില്‍ ലഭ്യമാണ്. അപേക്ഷകര്‍ അപേക്ഷാഫോമിനു പുറമേ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷയുടെ മാര്‍ക്ക്ലിസ്റ്റുകള്‍, ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ്/കോഴ്സ് കംപ്ലീഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം അയയ്ക്കേതാണ്. 30/- രൂപയുടെ പോസ്റ്റേജ് സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം രേഖപ്പെടുത്തിയ എന്‍വെലപ്പും ഇതിനോടൊപ്പം അയയ്ക്കേണ്ടതാണ്. അപേക്ഷാഫീസായ 235/- രൂപ സര്‍വകലാശാലയുടെ ഓണ്‍ലൈന്‍ പേയ്മെന്‍റ് പോര്‍ട്ടല്‍ വഴി ഒടുക്കാവുന്നതാണ്. അപേക്ഷകന്‍റെ മുഴുവന്‍ മേല്‍വിലാസം, പിന്‍കോഡ്, മൊബൈല്‍ ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഐ.ഡി എന്നിവ കൃത്യമായും അപേക്ഷയില്‍ രേഖപ്പെടുത്തേണ്ടതാണ്. അപേക്ഷകള്‍ രജിസ്ട്രാര്‍, കേരള സര്‍വകലാശാല എന്ന വിലാസത്തില്‍ അയയ്ക്കേണ്ടതാണ്. "Application for Eligibility Certificate" എന്ന് എന്‍വെലപ്പില്‍ രേഖപ്പെടുത്തേണ്ടതാണ്.
സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ കേരള സര്‍വ്വകലാശാലയുമായി അഫിലിയേറ്റ് ചെയ്തിട്ടുള്ള അടൂര്‍ (04734-224076, 8547005045), ധനുവച്ചപുരം (0471-2234374, 8547005065), കുണ്ടറ (0474-2580866, 8547005066), മാവേലിക്കര (0479-2304494, 8547005046), കാര്‍ത്തികപ്പള്ളി (0479-2485370, 8547005018), കലഞ്ഞൂര്‍ (04734-272320, 8547005024), പെരിശ്ശേരി (0479-2456499, 9400400977), എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 7 അപ്ലൈഡ് സയന്‍സ് കോളേജുകളിലേക്ക് 2020-21 അദ്ധ്യയന വ4ഷത്തില്‍ ഡിഗ്രി കോഴ്സുകളില്‍ കോളേജുകള്‍ക്ക് അനുവദിച്ച 50 ശതമാനം സീറ്റുകളില്‍ ഓണ്‍ലൈന്‍ വഴി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.
http://ihrd.kerala.gov.in/cascap എന്ന വെബ്സൈറ്റ് വഴി ജൂലൈ 23 രാവിലെ 10 മണി മുതല്‍ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഓരോ കോളേജിലേയും പ്രവേശനത്തിന് പ്രത്യേകം പ്രത്യേകം അപേക്ഷകള്‍ സമര്‍പ്പിക്കണം.
ഓണ്‍ലൈനായി സമര്‍പ്പിച്ച അപേക്ഷയുടെ പ്രിന്റ് ഔട്ട്, നിര്‍ദ്ദിഷ്ട അനുബന്ധങ്ങളും 350 രൂപയും (എസ്.സി, എസ്.റ്റി 150 രൂപ) രജിസ്ട്രേഷന്‍ ഫീസ് ഓണ്‍ലൈനായി അടച്ച വിവരങ്ങളും സഹിതം പ്രവേശനം ആഗ്രഹിക്കുന്ന കോളേജില്‍ ലഭിക്കണം. വിശദവിവരം ഐ.എച്ച്.ആര്‍.ഡി വെബ്സൈറ്റായ www.ihrd.ac.in ല്‍ ലഭ്യമാണ്.
കേരള സര്‍വകലാശാലയോട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ഗവ./എയ്ഡഡ്/സ്വാശ്രയ ആര്‍ട്സ് ആന്‍റ് സയന്‍സ് കോളേജുകളിലും, യു.ഐ.ടി, ഐ.എച്ച്.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗ്രാമുകളിലേയ്ക്കുളള 202021 അദ്ധ്യയന വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. (https://admissions.keralauniversity.ac.in) ഓണ്‍ലൈന്‍ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി 2020 ആഗസ്റ്റ് 17.
എല്ലാ കോളേജുകളിലേയും മെറിറ്റ് സീറ്റുകളിലേക്കും എസ്.സി/എസ്.ടി/എസ്.ഇ.ബി.സി സംവരണ സീറ്റുകളിലേക്കും ഏകജാലക സംവിധാനം വഴിയായിരിക്കും അലോട്ട്മെന്‍റ്. കേരള സര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും (മാനേജ്മെന്‍റ് ക്വാട്ട, കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്സ് ക്വാട്ട, ഭിന്നശേഷിയുള്ളവര്‍, തമിഴ് ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ നിവാസികള്‍ ഉള്‍പ്പടെ) ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
വിദ്യാര്‍ത്ഥികള്‍ അതീവശ്രദ്ധയോടെയും കൃത്യതയോടെയും രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. രജിസ്ട്രേഷന്‍ സമയത്ത് നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത് വരെ ഒരു കാരണവശാലും മാറ്റരുത്. കമ്മ്യൂണിറ്റി ക്വാട്ട, സ്പോര്‍ട്ട്സ് ക്വാട്ട പ്രവേശനത്തിനയുള്ള രജിസ്ട്രേഷന്‍ ഓണ്‍ലൈനായി നടത്തുന്നതാണ്. കോളേജുകളില്‍ അപേക്ഷ സര്‍പ്പിക്കേതില്ല.
സ്പോര്‍ട്ട്സ് ക്വാട്ട
സ്പോര്‍ട്ട്സ് ക്വാട്ടയില്‍ പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥകള്‍ ഓണ്‍ലൈന്‍ അപേക്ഷയിലെ സ്പോര്‍ട്ട്സ് കോള ത്തിന് നേരെ 'യെസ് ' എന്ന് രേഖപ്പെടുത്തണം. സ്പോര്‍ട്ട്സ് ഇനം, ഏതു ഏതു തലത്തിലെ നേട്ടമാണ് എന്നിവ സെലക്ട് ചെയ്തിരിക്കണം. സ്പോര്‍ട്ട്സ് നേട്ടങ്ങളുടെ സര്‍ട്ടിഫിക്കറ്റുകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്യേണ്ടതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷഷനില്‍ നല്‍കിയിട്ടുള്ള കോളേജുകളും ഓപ്ഷനുകളും മാത്രമേ പരിഗണിക്കുകയുള്ളു. സ്പോര്‍ട്സ് ക്വാട്ട പ്രവേശം ആഗ്രഹിക്കുന്ന, സ്പോര്‍ട്സ് സര്‍ട്ടിഫിക്കറ്റകള്‍ സ്കാന്‍ ചെയ്ത് അപ്ലോഡ് ചെയ്ത എല്ലാ വിദ്യാര്‍ത്ഥികളും വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത പ്രൊഫോര്‍മയുടെ പകര്‍പ്പ് അപേക്ഷയില്‍ ഓപ്ഷന്‍ നല്‍കിയിട്ടുള്ള കോളേജുകളില്‍ (പ്രവേശനത്തിന് താല്‍പര്യമുള്ള കോളേജുകളില്‍ മാത്രം) രജിസ്ട്രേഷന്‍ അവസാനിക്കുന്ന തീയതിക്കുള്ളില്‍ സമര്‍പ്പിക്കേണ്ടതാണ്. അപേക്ഷകര്‍ നേരിട്ടോ, പ്രതിനിധി മുഖേനയോ മേല്‍ പറഞ്ഞ സമയത്തിനുള്ളില്‍ കോളേജുകളില്‍ പ്രൊഫോര്‍മ സമര്‍പ്പിക്കേണ്ടതാണ്. ഒരു കോളേജിലെ ഒന്നിലധികം കോഴ്സുകളിലേയ്ക്കുള്ള സ്പോര്‍ട്സ് ക്വാട്ട സീറ്റിലേയ്ക്ക് അപേക്ഷിച്ചിട്ടുണ്ടെങ്കിലും അവയിലേയ്ക്കെല്ലാം പരിഗണിക്കുന്നതിനായി ഒരു കോളേജുകളില്‍ ഒരു പ്രൊഫോര്‍മ സമര്‍പ്പിച്ചാല്‍ മതി.
കമ്മ്യൂണിറ്റി ക്വാട്ട
എയ്ഡഡ് കോളേജുകളിലെ കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകളിലേയ്ക്ക് ബന്ധപ്പെട്ട സമുദായത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. മെറിറ്റ് അടിസ്ഥാനത്തില്‍ റാങ്ക് പട്ടിക തയ്യാറാക്കുന്നതാണ്. ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയവര്‍ക്ക് ലോഗിന്‍ ചെയ്ത ശേഷം താല്‍പര്യമുള്ള വിഷയങ്ങള്‍ / കോളേജുകള്‍ പ്രത്യേക ഓപ്ഷനായി നല്‍കാവുന്നതാണ്. ഓപ്ഷനുകള്‍ നല്‍കിയതിന് ശേഷം സേവ് ചെയ്ത് അതിന്‍റെ പ്രിന്‍റൗട്ടെടുത്ത് തുടര്‍ ആവശ്യങ്ങള്‍ക്കായി സൂക്ഷിക്കുക. പ്രിന്‍റൗട്ടിന്‍റെ പകര്‍പ്പ് കോളേജുകളിലൊ സര്‍വകലാശാലയിലൊ സമര്‍പ്പിക്കേണ്ടതില്ല. കമ്മ്യൂണിറ്റി ക്വാട്ടക്കു മാത്രമായി പുതിയ രജിസ്ട്രേഷന്‍ അനുവദിക്കുന്നതല്ല. നിലവില്‍ രജിസ്ട്രേഷനുള്ളവര്‍ക്ക് മാത്രം അപേക്ഷ സമര്‍പ്പിക്കാം. നിശ്ചിത സമയം കഴിഞ്ഞ് രജിസ്ട്രേഷന്‍ നടത്താന്‍ കഴിയുന്നതല്ല.
ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴി മാത്രം അടയ്ക്കേണ്ടതാണ്. ഡിമാന്‍റ് ഡ്രാഫ്റ്റ്, ചെക്ക് എന്നിവ സ്വീകരിക്കുന്നതല്ല. സംശയനിവാരണത്തിന് എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും 8281883052, 8281883053 എന്നീ ഹെല്‍പ്പ്ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. ഓണ്‍ലൈന്‍ അപേക്ഷയുടെ പ്രിന്‍റൗട്ട് സര്‍വകലാശാല ആസ്ഥാനത്തേയ്ക്ക് അയയ്ക്കരുത്. ആയത് പ്രവേശന സമയത്ത് അതത് കോളേജുകളില്‍ ഹാജരാക്കിയാല്‍ മതിയാകും.
പ്രോസ്പെക്ടസ് വായിച്ചതിന് ശേഷം മാത്രം ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുക. കൂടുതല്‍ വിവരങ്ങള്‍ക്ക് https://admissions.keralauniversity.ac.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
2020 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 02/07/2020 മുതല്‍ 07/07/2020 വൈകിട്ട് 4 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്‍റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയ സെന്‍ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 07-ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.
പ്രസ്തുത അപേക്ഷകള്‍ 08/07/2020 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകന്‍ Confirmation പൂര്‍ത്തീകരിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേത്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കു വേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേതില്ല. ഐ.ടി വിഷയത്തിന് പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല.
പ്രഥമാദ്ധ്യാപകര്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകര്‍ക്ക് രസീത് നല്‍കേണ്ടതുമാണ്. ജൂലൈ 07- ന് വൈകിട്ട് 5 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂര്‍ണ്ണവുമായ വിവരങ്ങള്‍ അടങ്ങിയതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകന്‍ സ്വീകരിക്കുവാന്‍ പാടുള്ളതല്ല. പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്‍റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത ഉത്തരങ്ങള്‍ സ്കോറുകള്‍ കൂട്ടിയതിലുളള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.