2020 മാര്‍ച്ച് എസ്.എസ്.എല്‍.സി പരീക്ഷയുടെ ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ആഗ്രഹിക്കുന്ന പരീക്ഷാര്‍ത്ഥികള്‍ക്ക് ആയതിനുള്ള ഓണ്‍ലൈന്‍ അപേക്ഷകള്‍ ഔദ്യോഗിക വെബ്സൈറ്റായ https://sslcexam.kerala.gov.in ല്‍ 02/07/2020 മുതല്‍ 07/07/2020 വൈകിട്ട് 4 മണി വരെ Revaluation/Photocopy/Scrutiny Applications എന്ന ലിങ്കിലൂടെ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
രജിസ്റ്റര്‍ നമ്പറും, ജനനതീയതിയും നല്‍കുമ്പോള്‍ വിദ്യാര്‍ത്ഥിയുടെ വിവരങ്ങളും നിലവിലെ ഗ്രേഡ് വിവരങ്ങളും കാണാവുന്നതാണ്. അപേക്ഷയില്‍ ഉള്‍പ്പെടുത്തേണ്ട വിവരങ്ങള്‍ നല്‍കി സേവ് ചെയ്യുമ്പോള്‍ അപേക്ഷയില്‍ സമര്‍പ്പിച്ച വിവരങ്ങള്‍ കാണാവുന്നതും ഒരിക്കല്‍ കൂടി പരിശോധിച്ച് തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കിൽ EDIT ബട്ടണ്‍ ഉപയോഗിച്ച് വിവരങ്ങൾ തിരുത്താവുന്നതും അല്ലെങ്കില്‍ Confirmation ചെയ്യാവുന്നതുമാണ്. ഈ രീതിയില്‍ Final Confirmation നടത്തുമ്പോള്‍ ലഭ്യമാകുന്ന പ്രിന്‍റൗട്ടും അപേക്ഷാ ഫീസും പരീക്ഷ എഴുതിയ സെന്‍ററിലെ പ്രഥമാദ്ധ്യാപകന് ജൂലൈ 07-ന് വൈകുന്നേരം അഞ്ചുമണിക്ക് മുമ്പ് സമര്‍പ്പിക്കേണ്ടതാണ്.
പ്രസ്തുത അപേക്ഷകള്‍ 08/07/2020 വൈകുന്നേരം 5 മണിയ്ക്കു മുമ്പ് പ്രഥമാദ്ധ്യാപകന്‍ Confirmation പൂര്‍ത്തീകരിക്കേണ്ടതാണ്. ഉത്തരക്കടലാസുകളുടെ പുനര്‍മൂല്യനിര്‍ണ്ണയത്തിന് പേപ്പര്‍ ഒന്നിന് 400/- രൂപ, ഫോട്ടോകോപ്പിക്ക് 200/- രൂപ, സ്ക്രൂട്ടിണിക്ക് 50/- രൂപ എന്ന നിരക്കിലാണ് ഫീസ് അടക്കേത്. പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുന്ന പേപ്പറുകളുടെ സ്ക്രൂട്ടിണിക്കു വേണ്ടി പ്രത്യേകം അപേക്ഷ രജിസ്റ്റര്‍ ചെയ്യേതില്ല. ഐ.ടി വിഷയത്തിന് പുനര്‍മൂല്യനിര്‍ണ്ണയം, ഫോട്ടോകോപ്പി, സ്ക്രൂട്ടിണി എന്നിവ ഉണ്ടായിരിക്കുന്നതല്ല.
പ്രഥമാദ്ധ്യാപകര്‍ പരീക്ഷാര്‍ത്ഥികളില്‍ നിന്നും ലഭിച്ച അപേക്ഷയുടെ പ്രിന്‍റൗട്ട് ഓണ്‍ലൈനില്‍ വെരിഫൈ ചെയ്യേണ്ടതും ഫീസ് പണമായി സ്വീകരിച്ച് അപേക്ഷകര്‍ക്ക് രസീത് നല്‍കേണ്ടതുമാണ്. ജൂലൈ 07- ന് വൈകിട്ട് 5 മണിയ്ക്ക് ശേഷം ലഭിക്കുന്നതും അപൂര്‍ണ്ണവുമായ വിവരങ്ങള്‍ അടങ്ങിയതുമായ അപേക്ഷകള്‍ യാതൊരു കാരണവശാലും പ്രഥമാദ്ധ്യാപകന്‍ സ്വീകരിക്കുവാന്‍ പാടുള്ളതല്ല. പുനര്‍മൂല്യനിര്‍ണ്ണയം നടത്തിയതിനെ തുടര്‍ന്ന് ഉയര്‍ന്ന ഗ്രേഡ് ലഭിച്ചാല്‍ ആ പേപ്പറിന് അടച്ച ഫീസ് പരീക്ഷാര്‍ത്ഥിക്ക് തിരികെ നല്‍കുന്നതാണ്. ഉത്തരക്കടലാസിന്‍റെ ഫോട്ടോകോപ്പി ലഭിച്ചതിനു ശേഷം പുനര്‍മൂല്യനിര്‍ണ്ണയത്തിന് അപേക്ഷിക്കുവാന്‍ അര്‍ഹതയില്ല. എന്നാല്‍ മൂല്യനിര്‍ണ്ണയം ചെയ്യാത്ത ഉത്തരങ്ങള്‍ സ്കോറുകള്‍ കൂട്ടിയതിലുളള പിശകുകള്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ അതു പരിഹരിച്ചു കിട്ടുന്നതിന് പരീക്ഷാഭവന്‍ സെക്രട്ടറിയ്ക്ക് അപേക്ഷ നല്‍കാവുന്നതാണ്.
No comments:
Post a Comment