ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, April 30, 2023

ദേശീയ ആയുഷ് മിഷനിൽ മൾട്ടി പർപ്പസ് വർക്കർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

 

നാഷണൽ ആയുഷ് മിഷനെ പ്രതിനിധീകരിച്ച് സെന്റർ ഫോർ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് (സിഎംഡി) – കേരളം, ആയുഷ് ഹെൽത്ത് മൾട്ടി പർപ്പസ് വർക്കറായി ഏർപ്പെടുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

Name of Post

Multi-Purpose Worker

Total Vacancies

520

Academic Qualification

General Nursing and Midwifery (GNM) or Higher

Max. Age limit

40 years as on 28 April 2023

Method of Recruitment

Contract basis

Dates for online application

Start date for submitting online application:
28.04.2023 (10:00 am)

Last date for submitting online application :
15.05.2023 (5:00 pm)

Consolidated pay

Rs. 10,000/- per month


District wise details of vacancy


District

Vacancy

District

Vacancy

Thiruvananthapuram

44

Thrissur

38

Kollam

37

Palakkad

37

Pathanamthitta

39

Malappuram

37

Alappuzha

36

Kozhikode

37

Kottayam

36

Wayanad

35

Idukki

32

Kannur

44

Ernakulam

35

Kasaragod

33

GENERAL TERMS AND CONDITIONS:

1. The applicants are required to go through the detailed notification carefully and decide themselves about their eligibility for this recruitment before applying and entering the particulars completely online through https://kcmd.in/

2. Selection will be based on qualification, written test and performance in the interview.

3. Applicants shall pay an amount of Rs. 300/- (Rupees Three Hundred only) plus transaction charges online as processing fee. It is advised to check the eligibility before making the payment.

4. NAM / CMD is not responsible for any discrepancy in submitting the application through online.
5. Applicants must compulsorily fill up all relevant fields of applications and submit application through online.

6. Incomplete / incorrect application form will be summarily rejected. CMD/ NAM under any circumstances will not entertain the information, if any, furnished by the applicant subsequently.

7. Applicants should be careful in filling up the application form at the time of submission.

8. District-wise selection will be conducted. An applicant should apply only for two districts of his/her choice.

9. If any lapse is detected during the scrutiny, the candidature will be rejected even though he / she come through the final stage of recruitment process or even at a later stage.

10. The applicant should not furnish any false, tampered, fabricated information or suppress any material information while filling up the application form. If the particulars furnished in the online application form do not tally with the original documents produced by the applicants, his / her application will be rejected.

11. If any candidate possesses equivalent qualification, the equivalency certificate shall be uploaded along with the qualification certificate in the field provided. Failure to submit equivalency certificate will result in the rejection of the application. No communication shall be given in this regard.

12. The number of vacancies is only indicative and not guaranteed. NAM reserves the right to engage or not engage persons as advertised.

13. Applicants should have a valid personal email ID and mobile no., which should be kept active till the completion of this recruitment process. CMD/NAM may send intimation to download call letters for written test through the registered email ID. In case, an applicant does not have a valid personal email ID, he / she should create his / her new email ID and mobile no. before applying online and must maintain that email account and mobile number.

14. The copy of the Appointment letters, Salary certificates, pay slips etc. will not be accepted in lieu of work experience certificate.


15. No TA/DA will be paid for the written examination/interview.

16. Canvassing in any form will lead to automatic disqualification. Candidates are advised to desist from such unholy practices.

17. If you require any additional information or assistance, contact Centre for Management Development. Phone: 0471-2320101 (10 am to 5 pm) (Monday to Friday)

National Ayush Mission
1st Floor, Bliss Haven, 82/1827(3), Convent road,
Vanchiyoor P.O, Thiruvananthapuram
Ph No: 0471-2474550

 

 

 

Thursday, April 13, 2023

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

 

സംസ്ഥാനത്ത് വേനൽ ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രത നിർദേശങ്ങൾ

 

* പൊതുജനങ്ങള്‍ പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കുക.

* ജലം പാഴാക്കാതെ ഉപയോഗിക്കാനും വേനൽ മഴ ലഭിക്കുമ്പോൾ പരമാവധി ജലം സംഭരിക്കാനുമുള്ള നടപടികൾ സ്വീകരിക്കണം. നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും ഒരു ചെറിയ കുപ്പിയില്‍ കയ്യില്‍ കരുതുക.

* പരമാവധി ശുദ്ധജലം കുടിക്കുക. ദാഹമില്ലെങ്കിലും വെള്ളം കുടിക്കുന്നത് തുടരുക.
നിർജ്ജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് സോഫ്റ്റ് ഡ്രിങ്കുകൾ തുടങ്ങിയ പാനീയങ്ങള്‍ പകല്‍ സമയത്ത് ഒഴിവാക്കുക.

* അയഞ്ഞ, ഇളം നിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക.

* പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ ധരിക്കുക. കുടയോ തൊപ്പിയോ ഉപയോഗിക്കുന്നത് ഉചിതമാണ്.

* വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയുണ്ട്. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിൻറെ നിർദേശങ്ങൾ കർശനമായി പാലിക്കണം.

* വേനൽക്കാലത്ത് മാർക്കെറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ (ഡംപിങ് യാർഡ്) തുടങ്ങിയ ഇടങ്ങളിൽ തീപിടുത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

* വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർഥികൾക്ക് ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കേണ്ടതും , ക്ലാസ്സ് മുറികളിൽ വായു സഞ്ചാരം ഉറപ്പാക്കേണ്ടതുമാണ്. പരീക്ഷാക്കാലമായതിനാൽ പരീക്ഷാഹാളുകളിലും ജലലഭ്യത ഉറപ്പാക്കണം.

* വിദ്യാര്‍ത്ഥികളുടെ കാര്യത്തിൽ സ്കൂള്‍ അധിക‍ൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തേണ്ടതാണ്. കുട്ടികൾക്ക് കൂടുതൽ വെയിലേൽക്കുന്ന അസംബ്ലികളും മറ്റ് പരിപാടികളും ഒഴിവാക്കുകയോ സമയക്രമീകരണം നടത്തുകയോ ചെയ്യേണ്ടതാണ്. കുട്ടികളെ വിനോദ സഞ്ചാരത്തിന് കൊണ്ടുപോകുന്ന സ്കൂളുകള്‍ 11 am മുതല്‍ 3 pm വരെ കുട്ടികള്‍ക്ക് നേരിട്ട് ചൂട് ഏല്‍ക്കുന്നില്ല എന്ന് ഉറപ്പ് വരുത്തുക.

* അംഗനവാടി കുട്ടികൾക്ക് ചൂട് ഏൽക്കാത്ത തരത്തിലുള്ള സംവിധാനം നടപ്പാക്കാൻ അതാത് പഞ്ചായത്ത്‌ അധികൃതരും അംഗനവാടി ജീവനക്കാരും പ്രത്യേകം ശ്രദ്ധിക്കണം.

* പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ, മറ്റ് രോഗങ്ങൾ മൂലമുള്ള അവശത അനുഭവിക്കുന്നവർ തുടങ്ങിയ വിഭാഗങ്ങൾ പകൽ 11 മണി മുതൽ 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കാതെയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഇത്തരം വിഭാഗങ്ങൾക്ക് എളുപ്പത്തിൽ സൂര്യാഘാതം ഏൽക്കാനുള്ള സാധ്യതയുള്ളതിനാൽ ഇവരുടെ കാര്യത്തിൽ പ്രത്യേക ശ്രദ്ധ പുലർത്തേണ്ടതാണ്.

* ഇരു ചക്ര വാഹനങ്ങളിൽ ഓൺലൈൻ ഭക്ഷണ വിതരണം നടത്തുന്നവർ ഉച്ച സമയത്തു (11 am to 3 pm) സുരക്ഷിതരാണെന്ന് അതാത് സ്ഥാപനങ്ങൾ ഉറപ്പുവരുത്തേണ്ടതാണ്. അവർക്കു ചൂട് ഏൽക്കാതിരിക്കാൻ ഉതകുന്ന രീതിയിലുള്ള വസ്ത്രധാരണം നടത്താൻ നിർദ്ദേശം നൽകുകയും അതുപോലെ ആവശ്യമെങ്കിൽ യാത്രക്കിടയിൽ അല്പസമയം വിശ്രമിക്കാനുള്ള അനുവാദം നൽകുകയും ചെയ്യേണ്ടതാണ്.

*മാധ്യമപ്രവർത്തകരും പോലീസ് ഉദ്യോഗസ്ഥരും ഈ സമയത്തു (11 am to 3 pm) കുടകൾ ഉപയോഗിക്കുകയും നേരിട്ട് വെയിൽ ഏൽക്കാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുക. ജോലിയിൽ ഏർപ്പെട്ടിരിക്കുന്ന പോലീസ്‌കാർക്ക് സുമനസ്കർ കുടിവെള്ളം നൽകി നിർജ്ജലീകരണം തടയുവാൻ സഹായിക്കുക.

* യാത്രയിലേർപ്പെടുന്നവർ ആവശ്യമായ വിശ്രമത്തോടെ യാത്ര തുടരുന്നതാകും നല്ലത്. വെള്ളം കയ്യിൽ കരുതുക.

*നിർമ്മാണ തൊഴിലാളികൾ, കർഷക തൊഴിലാളികൾ,വഴിയോര കച്ചവടക്കാർ, കാഠിന്യമുള്ള ജോലികളിൽ ഏർപ്പെടുന്നവർ ജോലി സമയം ക്രമീകരിക്കുക. ജോലിയിൽ ആവശ്യമായ വിശ്രമം ഉറപ്പ് വരുത്തുക.

* ഉച്ചവെയിലിൽ കന്നുകാലികളെ മേയാൻ വിടുന്നതും മറ്റു വളർത്തുമൃഗങ്ങളെ വെയിലത്ത് കെട്ടിയിടുന്നതും ഒഴിവാക്കണം. മൃഗങ്ങൾക്കും പക്ഷികൾക്കും ജല ലഭ്യത ഉറപ്പാക്കുക.

* പഴങ്ങളും പച്ചക്കറികളും ധാരാളമായി കഴിക്കുക. ORS ലായനി, സംഭാരം തുടങ്ങിയവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക.

* കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ പാർക്ക് ചെയ്ത വാഹനങ്ങളിൽ ഇരുത്തി പോകാൻ പാടില്ല.

* അസ്വസ്ഥകൾ അനുഭവപ്പെട്ടാൽ ഉടനെ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യുക.

* കാലാവസ്ഥ വകുപ്പിൻ്റെയും ദുരന്ത നിവാരണ അതോറിറ്റിയുടെയും ഔദ്യോഗിക മുന്നറിയിപ്പുകൾ ശ്രദ്ധിക്കുകയും അനുസരിക്കുകയും ചെയ്യുക.

 

 

Wednesday, April 12, 2023

K.S.T.A. യു.എസ്.എസ് മാതൃകാപരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും

 


ഈ വർഷത്തെ യു എസ് എസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവർക്കായി കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ഏപ്രിൽ 11 ന് നടത്തിയ യു.എസ്.എസ് മാതൃകാപരീക്ഷയുടെ ചോദ്യങ്ങളും ഉത്തരങ്ങളും ഇവിടെ നിന്ന് ഡൌൺലോഡ് ചെയ്യാം.

പേപ്പർ 1 മലയാളം മീഡിയം

പേപ്പർ 2 മലയാളം മീഡിയം

Paper 1 English Medium

Paper 2 English Medium

ഉത്തര സൂചിക


uss മുൻ വർഷത്തെ ചോദ്യപേപ്പറുകൾ

 

2019 മുതലുള്ള യു എസ് എസ് ചോദ്യങ്ങളും ഉത്തരങ്ങളും ചുവടെ നിന്നും ഡൌൺലോഡ് ചെയ്യാം.

യു എസ് എസ് 2019 ചോദ്യങ്ങൾ മലയാളം മീഡിയം

യു എസ് എസ് 2019 ഉത്തരങ്ങൾ മലയാളം മീഡിയം

USS 2019 Question Paper English Medium

USS 2019 Answer Key English Medium


യു എസ് എസ് 2020 ചോദ്യങ്ങൾ മലയാളം മീഡിയം

യു എസ് എസ് 2020 ഉത്തരങ്ങൾ മലയാളം മീഡിയം

USS 2020 Question Paper English Medium

USS 2020 Answer Key English Medium

 

യു എസ് എസ് 2021 ചോദ്യങ്ങൾ മലയാളം മീഡിയം

യു എസ് എസ് 2021 ഉത്തരങ്ങൾ

USS 2021 Question Paper English Medium

USS 2021 Answer Key 

 

 യു എസ് എസ് 2022 ചോദ്യങ്ങൾ മലയാളം മീഡിയം

യു എസ് എസ് 2022 ഉത്തരങ്ങൾ

USS 2022 Question Paper English Medium

USS 2022 Answer Key