പിന്നാക്ക
സമുദായങ്ങളിൽപ്പെട്ട (OBC) ഉദ്യോഗാർത്ഥികൾക്ക് കേന്ദ്ര
സർവ്വീസിലും പൊതുമേഖലാ സ്ഥാപനങ്ങളിലും മത്സര/യോഗ്യത പരീക്ഷാപരിശീലനങ്ങൾക്ക് ജോലി
ധനസഹായം എൻഹാൻസ്മെന്റ് പ്രോഗ്രാം എന്ന പദ്ധതിയ്ക്ക് ലഭിക്കുന്നതിനുള്ള സംസ്ഥാന
വിവിധ നൽകുന്ന എംപ്ലോയബിലിറ്റി അപേക്ഷ ക്ഷണിക്കുന്നു. മെഡിക്കൽ/എഞ്ചിനീയറിംഗ്
എൻട്രൻസ്, സിവിൽ സർവ്വീസ്, ബാങ്കിങ്
സർവ്വീസ്, GATEMAT UGC-NET/JRF തുടങ്ങിയ വിവിധ
മത്സരപരീക്ഷകൾക്കുള്ള പരിശീലനത്തിന് പ്രശസ്തിയും സേവന പാരമ്പര്യവും, മുൻവർഷങ്ങളിൽ മികച്ച റിസൽട്ട് സൃഷ്ടിച്ചിട്ടുള്ളതുമായ സ്ഥാപനങ്ങളിൽ
പ്രവേശനം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾക്കും വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം. www.egrantz.kerala.gov.in
എന്ന സ്കോളർഷിപ്പ് പോർട്ടൽ മുഖേന ഓൺലൈനായാണ് അപേക്ഷ
സമർപ്പിക്കേണ്ടത്.
അവസാന തീയതി-30/11/2023
മെഡിക്കൽ/എഞ്ചിനീയറിംഗ്, സിവിൽ സർവ്വീസ്, ബാങ്കിങ് സർവീസ്, GATE/MAT,
UGC- NET/JRF എന്നീ മത്സര പരീക്ഷകൾക്കായി പരിശീലനം നടത്തുന്ന
സ്ഥാപനങ്ങളിൽ നിന്നും താല്പര്യപത്രം ക്ഷണിച്ചതിന്റെ അടിസ്ഥാനത്തിൽ അപ്രകാരമുള്ള
സ്ഥാപനങ്ങളെ ഈ പദ്ധതി പ്രകാരം തെരഞ്ഞെടുത്ത് പട്ടികപ്പെടുത്തിയിട്ടുണ്ട്.
അപ്രകാരമുള്ള എംപാനൽമെന്റ് ലിസ്റ്റിൽ ഉൾപ്പെടാത്ത സ്ഥാപനങ്ങളിൽ പരിശീലനം
നടത്തുന്നവർക്ക് അപേക്ഷ സമർപ്പിക്കുവാൻ സാധ്യമല്ല. (സ്ഥാപനങ്ങളുടെ പട്ടിക
അനുബന്ധമായി ചേർക്കുന്നു.)
മാനദണ്ഡങ്ങളും
നിർദ്ദേശങ്ങളും
1. അപേക്ഷകർ
കേരളീയരായിരിക്കണം.
2. അപേക്ഷകൻ/അപേക്ഷക സംസ്ഥാനത്തെ പിന്നാക്ക സമുദായ പട്ടികയിൽ (ഒ.ബി.സി./ഒ.ഇ.സി/എസ്.ഇ.ബി.സി ലിസ്റ്റ്) ഉൾപ്പെട്ട സമുദായാംഗം ആയിരിക്കണം.
3. കുടുംബ വാർഷിക വരുമാന പരിധി ചുവടെ ചേർക്കുന്നു
4. Sunday/Holiday/Evening
Batch/Short term batch (6 മാസത്തിൽ കുറഞ്ഞ കോഴ്സ് ദൈർഘ്യം)
എന്നിവയിൽ പരിശീലനം നടത്തുന്നവർ അപേക്ഷിക്കേണ്ടതില്ല.
5. ആഴ്ചയിൽ കുറഞ്ഞത് 3 ദിവസമെങ്കിലും പരിശീലനം നടത്തുന്നവർ മാത്രം അപേക്ഷിച്ചാൽ മതിയാകും.
6. ഓൺലൈൻ പരിശീലനം നടത്തുന്നതിന് ആനുകൂല്യം അനുവദിക്കുന്നതല്ല.
7. മുൻവർഷങ്ങളിൽ അപേക്ഷ സമർപ്പിക്കുകയും ആനുകൂല്യം ലഭ്യമാകാതിരിക്കുകയും ചെയ്ത വിദ്യാർത്ഥികൾക്ക് ഉദ്യോഗാർത്ഥികൾക്ക് മറ്റ് മാനദണ്ഡങ്ങൾ പ്രകാരം അർഹതയുണ്ടെങ്കിൽ അപേക്ഷ സമർപ്പിക്കാവുന്നതാണ്.
9. അപേക്ഷിക്കുന്ന
എല്ലാവർക്കും ആനുകൂല്യം ലഭ്യമാകണമെന്നില്ല. ലഭ്യമായ ഫണ്ടിന്റെ അടിസ്ഥാനത്തിൽ
നിശ്ചയിക്കപ്പെടുന്ന ഗുണഭോക്താക്കളുടെ എണ്ണത്തേക്കാൾ കൂടുതലായാൽ യോഗ്യതാപരീക്ഷയിലെ
ഉയർന്ന മാർക്കും, മാർക്ക് തുല്യമായാൽ കുറഞ്ഞ കുടുംബ വാർഷികവരുമാനവും
അടിസ്ഥാനമാക്കി ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതാണ്.
10. സർക്കാർ നിയന്ത്രിത സിവിൽ സർവ്വീസ് അക്കാദമികളിൽ പ്രവേശനം നേടിയിട്ടുള്ള അപേക്ഷകർക്ക് മുൻഗണന നൽകുന്നതാണ്.
11. വകുപ്പ് മുഖേന ധനസഹായം ലഭ്യമായി പരിശീലനം നേടുന്ന ഉദ്യോഗാർത്ഥികൾ പദ്ധതിയുടെ യഥാർത്ഥ ഫലപ്രാപ്തി കൈവരിക്കുന്നുണ്ടോയെന്ന് വിലയിരുത്തുന്നതിലേക്കായി ഓരോ ഗുണഭോക്താവിന്റെയും ധനസഹായത്തിൽ നിന്നും 10% തുക റിസൽറ്റ് പ്രഖ്യാപിച്ചതിന് ശേഷം, പരീക്ഷാ ഫലമോ ഹാൾ ടിക്കറ്റോ ഇഗ്രാന്റ്സ് പോർട്ടലിൽ അപ് ലോഡ് ചെയ്യുന്ന മുറയ്ക്ക് മാത്രം അനുവദിക്കുന്നതാണ്.
12. പരീക്ഷാഫലം എന്തായിരുന്നാലും അത് ശേഷിക്കുന്ന ആനുകൂല്യം ലഭ്യമാകുന്നതിന് ഒരു തടസ്സമല്ല.
13. വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാതാപിതാക്കളുടെ മക്കൾ, ഭിന്നശേഷിക്കാർ മാരക രോഗം ബാധിച്ച വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് ആകെ ഗുണഭോക്താക്കളുടെ 10% ൽ അധികരിയ്ക്കാത്ത തരത്തിൽ തെരഞ്ഞെടുപ്പ് മാനദണ്ഡങ്ങളിൽ ഇളവ് അനുവദിയ്ക്കുന്നതാണ്. പ്രത്യേക പരിഗണനയ്ക്ക് അർഹതയുള്ളവർ ഓൺലൈൻ അപേക്ഷ സമർപ്പിക്കുന്ന സമയത്ത് തന്നെ അക്കാര്യം അവകാശപ്പെടേണ്ടതാണ് (Opt Yes for Special Consideration_option), പിന്നീട് ഇത് സംബന്ധിച്ച അപേക്ഷകൾ പരിഗണിക്കുന്നതല്ല.
14. അപേക്ഷയിൽ സ്വന്തം ഇ-മെയിൽ വിലാസവും, മൊബൈൽ നമ്പരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്.
15. ബന്ധപ്പെട്ട റെവന്യൂ അധികാരിയിൽ നിന്ന് ഇ-ഡിസ്ട്രിക്ട് മുഖേന ഒരു വർഷത്തിനുള്ളിൽ ലഭിച്ചിട്ടുള്ള വരുമാന സർട്ടിഫിക്കറ്റിന്റെ നമ്പരും, സെക്യുരിറ്റി കോഡും ഓൺലൈൻ അപേക്ഷയിൽ രേഖപ്പെടുത്തണം. വാർഷിക വരുമാനം ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്നതിനുള്ള മാനദണ്ഡങ്ങളിൽ ഒന്നായിരിക്കും.
16. ഒരാൾക്ക് ഒരു വർഷം ഒരു കോഴ്സിനു മാത്രമേ ആനുകൂല്യം അനുവദിക്കൂ. ഒരു തവണ ആനുകൂല്യം ലഭിച്ചവർക്ക് അതേ പരിശീലനത്തിന് തുടർന്ന് അനുവദിക്കുന്നതല്ല.
17. ന്യൂനപക്ഷ ക്ഷേമ വകുപ്പ്, കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ വികസന കോർപ്പറേഷൻ തുടങ്ങിയ സർക്കാർ വകുപ്പുകൾ/ഏജൻസികളിൽ നിന്നോ, കേന്ദ്രസാമൂഹ്യനീതിയും ശാക്തീകരണവും മന്ത്രാലയത്തിൽ നിന്നോ സൌജന്യ പരിശീലനം/ധനസഹായം ലഭ്യമാകുന്നവർ ഈ പദ്ധതി പ്രകാരം അപേക്ഷ സമർപ്പിക്കേണ്ടതില്ല.
18. ഓൺലൈൻ രജിസ്ട്രേഷൻ നടത്തുമ്പോൾ നിർബന്ധമായും അപേക്ഷകന്റെ പേരിലുള്ള ലൈവ് ആയ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ തന്നെ രേഖപ്പെടുത്തേണ്ടതാണ്. അല്ലാത്ത പക്ഷം ധനസഹായത്തിനുള്ള അർഹത നഷ്ടപ്പെടുന്നതാണ്. രക്ഷിതാവിന്റെയോ, മറ്റുള്ളവരുടെയോ പേരിലുള്ള അക്കൌണ്ട് യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. രേഖപ്പെടുത്തുന്ന അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കേണ്ടതാണ്. അക്കൌണ്ട് വിവരങ്ങൾ തെറ്റായി രേഖപ്പെടുത്തുന്നത് മൂലം തുക ലഭ്യമാകാതെ വന്നാൽ പിന്നാക്ക വിഭാഗ വികസന വകുപ്പിന് ഇക്കാര്യത്തിൽ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.
19. മെഡിക്കൽ
എഞ്ചിനീയറിംഗ് എൻട്രൻസ് പരിശീലന ധനസഹായത്തിന് അപേക്ഷിക്കുന്നവർക്ക് 17 വയസ്സ്
പൂർത്തിയായിരിക്കണം. നിലവിൽ ഹയർ സെക്കന്ററി കോഴ്സിന് പഠിച്ചു കൊണ്ടിരിക്കുന്നവർ
അപേക്ഷിക്കാൻ അർഹരല്ല. കഴിഞ്ഞ 3 വർഷത്തിനുള്ളിൽ (2020-21, 2021-22, 2022-23) ഹയർ സെക്കന്ററി പരീക്ഷയിൽ 95% മോ
അതിലധികമോ മാർക്കോടെ വിജയിച്ചിരിക്കണം. പ്രത്യേക പരിഗണനാ വിഭാഗത്തിന് 80% മാർക്ക്
മതിയാകും.
20. ഓരോ മത്സര പരീക്ഷയ്ക്കുമുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയും പ്രായപരിധിയും ഈ പദ്ധതിയ്ക്കും ബാധകമായിരിക്കും. UGC-NET/JRF/എന്നിവയ്ക്ക് ബിരുദാനന്തര ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റും ബാങ്കിംങ് & സിവിൽ സർവ്വീസിന് ബിരുദ കോഴ്സുകളുടെ മാർക്ക് ലിസ്റ്റുമാണ് Upload ചെയ്യേണ്ടത്.
21. മെഡിക്കൽ/എഞ്ചിനീയറിംഗ് പരിശീലനത്തിന് അപേക്ഷിക്കുന്നതിന് പ്ലസ്ടു പരീക്ഷ 2023 മാർച്ച് മാസം (2022-23 അദ്ധ്യയന വർഷം) പാസ്സായവർ, ഇ-ഗ്രാന്റ്സ് പോർട്ടലിൽ മാർക്ക്-ലിസ്റ്റോ സർട്ടിഫിക്കറ്റോ Upload ചെയ്യുന്നതിന് പകരം പരീക്ഷാ രജിസ്റ്റർ നമ്പർ മാത്രം രേഖപ്പെടുത്തിയാൽ മതിയാകും.
22. 2020-21, 2021-22 അദ്ധ്യയന വർഷങ്ങളിൽ പ്ലസ്ടു പരീക്ഷ പാസായവർ അപേക്ഷയിൽ രേഖപ്പെടുത്തുന്ന മാർക്ക് ശതമാനം തെളിയിക്കുന്നതിന് പ്ലസ്ടു സർട്ടിഫിക്കറ്റ് Upload ചെയ്യേണ്ടതാണ്.
23. സിവിൽ
സർവ്വീസ്/ബാങ്കിംഗ്, GATE/MAT,UGC-NET/JRF പരിശീലനത്തിന്
അപേക്ഷിക്കുന്നവർ കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റാണ് (സർട്ടിഫിക്കറ്റ് അല്ല) upload
ചെയ്യേണ്ടത്. സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT,
UGC-NET/JRF പരിശീലനത്തിന് കൺസോളിഡേറ്റഡ് മാർക്ക് ലിസ്റ്റ് അപ് ലോഡ്
ചെയ്യാത്തവരുടെ അപേക്ഷകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
24. മാർക്ക് ശതമാനം കണക്കാക്കുന്ന Percentage Conversion Formula വിവിധ യൂണിവേഴ്സിറ്റികൾക്ക് വ്യത്യസ്തമായതിനാൽ ആയത് വ്യക്തമാക്കിയിട്ടുള്ള രേഖ കൂടി മാർക്ക് ലിസ്റ്റിനൊപ്പം Upload (As single pdf) ചെയ്യേണ്ടതാണ്. (സിവിൽ സർവ്വീസ്/ബാങ്കിംഗ് GATE/MAT, UGC-NET/JRF പരിശീലനത്തിന് അപേക്ഷിക്കുന്നവർ മാത്രം)
25. ജാതി (നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റ് അല്ലെങ്കിൽ എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യ സാക്ഷ്യപത്രം), വരുമാനം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടേയും, ഓൺലൈനിൽ രേഖപ്പെടുത്തിയിരിക്കുന്ന മാർക്ക് ശതമാനം തെളിയിക്കുന്ന Mark List/Consolidated Mark List ന്റേയും പകർപ്പുകൾ, നിശ്ചിത മാതൃകയിൽ പരിശീലന സ്ഥാപന മേധാവി നൽകുന്ന സാക്ഷ്യപത്രം (മാതൃക അനുബന്ധമായി ചേർത്തിരിക്കുന്നു). വിധവകളുടെ മക്കൾ, മാതാപിതാക്കൾ നഷ്ടപ്പെട്ടവർ, മാരകരോഗം ബാധിച്ച രക്ഷിതാക്കളുടെ മക്കൾ, ഭിന്നശേഷിക്കാർ എന്നീ വിഭാഗത്തിൽപ്പെടുന്ന ഉദ്യോഗാർത്ഥികൾ ആയത് സംബന്ധിച്ച് ബന്ധപ്പെട്ട അധികാരികൾ നൽകുന്ന സാക്ഷ്യപത്രം എന്നിവ ഓൺലൈനിൽ upload ചെയ്യേണ്ടതാണ്. അപേക്ഷാഫാറത്തിന്റെ പ്രിന്റ് ഔട്ട് അനുബന്ധ രേഖകൾ എന്നിവ പിന്നാക്ക വിഭാഗ വികസന വകുപ്പിൽ ലഭ്യമാക്കേണ്ടതില്ല.
26. ഈ പദ്ധതി സംബന്ധിച്ച് തുടർന്നുള്ള എല്ലാ അറിയിപ്പുകളും www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിക്കുന്നതാണ്. വ്യക്തിഗത അറിയിപ്പുകൾ ഉണ്ടായിരിക്കുന്നതല്ല.
27. ഇ-ഗ്രാന്റ്സ് ലോഗിനിൽ ഇ.ഇ.പി പദ്ധതിയുടെ അപേക്ഷാ സമർപ്പണവുമായി ബന്ധപ്പെട്ട് നേരിടുന്ന സാങ്കേതിക തകരാറുകൾ bcddeepcomplaints@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കാവുന്നതാണ്.
No comments:
Post a Comment