Showing posts with label ചിറക്കര പബ്ലിക് ലൈബ്രറി. Show all posts
Showing posts with label ചിറക്കര പബ്ലിക് ലൈബ്രറി. Show all posts
Wednesday, February 13, 2019
Sunday, December 9, 2018
E Vinjana Kendram Service Charges സേവനങ്ങളുടെ നിരക്കുകൾ
സേവനങ്ങളുടെ നിരക്കുകൾ
e-District services ഇ-ഡിസ്ട്രിക്ട്
|
Rs 25 + Rs 3 (Printing/Scanning)
/page
|
Bill payements
കെഎസ്ഇബി, ബിഎസ്എന്‍എൽ തുടങ്ങിയവയുടെ ബിൽ
|
Up to 1000= Rs 15
1001-5000= Rs 25 Above 5001= 0.5% |
Voters Registration –
Election Identity card
സമ്മതിദായക തിരിച്ചറിയൽ കാര്‍ഡ്
|
For Single application- Rs
40
|
KEAM entrance examination
registration
എന്‍ട്രന്‍സ് പരീക്ഷ
|
Rs 60 + Rs
3(Scanning/page)
|
Kerala state Scholarships
registration
സംസ്ഥാന സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പുകൾ
|
Rs 40 + Rs 3(Printing/Scanning)
/page
|
Liability
Certificate (Encumbrance Certificate) ബാധ്യത സര്‍ട്ടിഫിക്കറ്റ്
|
Rs 50 + Rs
3(Printing/Scanning) /page
|
PSC online registration പി.എസ്.സി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍
|
Rs 60 + Rs 3 (Printing/Scanning)
/page
|
Aadhaar card search through
online and black and white print ആധാറിന്റെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പ്രിന്‍റ്
|
Rs 20
|
കളര്‍ പ്രിന്‍റ് / ഫോട്ടോസ്റ്റാറ്റ് 10 രൂപ
|
|
Thursday, November 29, 2018
ATHMAKATHA - Philipose Mar Chrysostom കുറ്റവും ശിക്ഷയും....
കുറ്റവും ശിക്ഷയും....
ഒരു വിദ്യാര്‍ഥി പരീക്ഷക്ക് കോപ്പിയടിച്ചു. പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്നത് ടി.പി. തോമസ് സാറാണ്. കോപ്പിയടിക്കുന്നത് സാറിന്‍റെ ശ്രദ്ധയില്‍പ്പെട്ടില്ല. എന്നാല്‍ ഇന്‍സ്പെക്ഷനു വന്ന ഹെഡ്മാസ്റ്റര്‍ ആ കുട്ടിയെ ‘തൊണ്ടി സഹിതം’ പിടികൂടി. ഹെഡ്മാസ്റ്റര്‍ ഉടന്‍ തന്നെ ശിക്ഷ വിധിച്ചു. സ്കൂള്‍ അസംബ്ലി വിളിച്ചുകൂട്ടി തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ശിക്ഷിക്കണം. ചൂരലുകൊണ്ടുള്ള ആറടിയായിരുന്നു അന്നത്തെ വലിയ ശിക്ഷ... കുറ്റവാളി ശിക്ഷയേറ്റു വാങ്ങുവാന്‍ ഹാജരാക്കപ്പെട്ടു. എന്നാല്‍ ഈ നിര്‍ദേശത്തെ തോമസ് സാര്‍ ശക്തമായി എതിര്‍ത്തു. "അവന്‍ തെറ്റു ചെയ്തതിന് കാരണക്കാരന്‍ ഞാനാണ്. ഞാന്‍ എന്‍റെ ജോലി ശരിയായി നിര്‍വഹിച്ചിരുന്നെങ്കില്‍ അവന്‍ കോപ്പിയടിക്കില്ലായിരുന്നു. അതുകൊണ്ട് അവനു വിധിച്ച ശിക്ഷ എനിക്കു നല്‍കണം"... സ്കൂള്‍ മുഴുവനും ആ വാക്കുകേട്ട് ഞെട്ടി. ഹെഡ്മാസ്റ്ററും, സഹാധ്യാപകരും തോമസ് സാറിനെ അനുനയിപ്പിച്ചു നോക്കിയെങ്കിലും സാറ് തീരുമാനത്തില്‍ നിന്നു പിന്മാറിയില്ല. ഒടുവില്‍ ഹെഡ്മാസ്റ്റര്‍ തോമസ് സാറിന്‍റെ നിര്‍ബന്ധത്തിനു വഴങ്ങി. തെറ്റു ചെയ്ത വിദ്യാര്‍ഥിയെ ചൂണ്ടി ഹെഡ്മാസ്റ്റര്‍ പറഞ്ഞു. “ഇവന്‍ ചെയ്ത കുറ്റത്തിന് ഇപ്പോള്‍ തോമസ് സാറിനെ ശിക്ഷിക്കുന്നതാണ്.” തോമസ് സാര്‍ ഹെഡ്മാസ്റ്ററെ തിരുത്തി: “ആ കുട്ടി ചെയ്ത കുറ്റത്തിന് എന്നെ ശിക്ഷിക്കുകയല്ല; ഞാന്‍ ചെയ്ത തെറ്റിനാണ് എന്നെ ശിക്ഷിക്കുന്നത്.” ഇങ്ങനെ പറഞ്ഞിട്ട് ഹെഡ്മാസ്റ്ററിനു മുമ്പില്‍ കൈനീട്ടി നിന്നു. ഹെഡ്മാസ്റ്റര്‍ സാറിന്‍റെ കൈയില്‍ ആദ്യത്തെ അടി കൊടുത്തു. ആ അടിയില്‍ സ്കൂളുമുഴുവന്‍ വേദനിച്ചു. ആ വിദ്യാര്‍ഥി കരഞ്ഞുകൊണ്ട് ഹെഡ്മാസ്റ്ററിന്റെ മുമ്പില്‍ മുട്ടുകുത്തി പറഞ്ഞു; “ഇനി സാറിനെ അടിക്കരുത്.” എന്നിട്ട് തോമസ് സാറിന്‍റെ കാലില്‍ കെട്ടിപ്പിടിച്ചുകൊണ്ടു പറഞ്ഞു: “ഞാന്‍ ചെയ്തത് തെറ്റായിപ്പോയി, സാറിന്‍റെ കൈയില്‍ അടികൊണ്ടപ്പോള്‍ എന്‍റെ ചങ്കു തകര്‍ന്നുപോയി. തോറ്റാലും ഇനി ഞാന്‍ കോപ്പിയടിക്കില്ല.” ഇതു കണ്ടപ്പോള്‍ ഹെഡ്മാസ്റ്റര്‍ ഉള്‍പ്പെടെ അവിടെയുണ്ടായിരുന്നവരുടെ മുഴുവന്‍ കണ്ണുനിറഞ്ഞു. കുറ്റത്തെപ്പറ്റിയും ശിക്ഷയെപ്പറ്റിയും ഞാനുള്‍പ്പെടെയുള്ള വിദ്യാര്‍ഥികള്‍ക്ക് ഒരു പുതിയ അറിവും അനുഭവവും പകര്‍ന്നു തന്ന സംഭവമായിരുന്നു അത്....
അഭിവന്ദ്യ ഡോ. ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആത്മകഥയിലെ “കുറ്റവും ശിക്ഷയും” എന്ന അധ്യായത്തില്‍ നിന്നുള്ള വരികളാണിത്.
മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തികാണിച്ചു തരാനും, പഠിപ്പിച്ചു തരാനും ഇത്തരം മഹാ ഗുരുക്കള്‍ ഇല്ലാതെ പോയതാണ് പുതിയ കാലത്തിന്‍റെ ഏറ്റവും വലിയ നിര്‍ഭാഗ്യം...
വായിച്ചിരിക്കേണ്ട പുസ്തകങ്ങളിലൊന്നാണ് ക്രിസോസ്റ്റം തിരുമേനിയുടെ ആത്മ കഥ. “ആത്മകഥ” എന്ന പേരില്‍ ഡി.സി. ബുക്സ് ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതിമഹത്തായ ജീവിത ദര്‍ശനങ്ങളും, പച്ചയായ അനുഭവങ്ങളും തന്‍റെ സ്വതസിദ്ധമായ നര്‍മം കലര്‍ത്തി അവതരിപ്പിക്കുന്നുണ്ട് ഈ ലളിത കൃതിയില്‍.
Monday, October 29, 2018
ജാഗ്രത; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാംസ്ക്കാരിക ജാഥ
പ്രളയം ബാധിച്ച് പുസ്തകങ്ങൾ നഷ്ടപ്പെട്ട ഗ്രന്ഥശാലകൾക്ക് പുസ്തകം സമാഹരിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജാഗ്രത എന്ന പേരിൽ സാംസ്ക്കാരിക ജാഥ സംഘടിപ്പിക്കുന്നു. കൗൺസിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേതൃത്വം നൽകുന്ന രണ്ട് ജാഥകൾ നവംബർ 1ന് തൃശൂരിൽ നിന്നും ആരംഭിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നേതൃത്വം നൽകുന്ന വടക്കൻ മേഖല ജാഥ നവംബർ 2ന് തൃശൂർ ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് കാസർഗോഡ് സമാപിക്കും. സ്റ്റേറ്റ് പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകുന്ന തെക്കൻ മേഖല ജാഥ നവംബർ 2ന് എറണാകുളം ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിന്‍റെ ഭാഗമായി ഓരോ താലൂക്കും സമാഹരിക്കുന്ന പുസ്തകങ്ങൾ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ വെച്ച് കൈമാറുന്നതാണ്.
പ്രളയത്തിൽ പുസ്തകം നഷ്ടപ്പെട്ട ലൈബ്രറികൾക്ക് കൈതാങ്ങാവാൻ ചിറക്കര പബ്ലിക് ലൈബ്രറിയും.
പ്രളയത്തിൽ നാശം സംഭവിച്ച ലൈബ്രറികൾക്ക് നൽകാനുള്ള പുസ്തക സമാഹരണത്തിന്‍റെ ഉദ്ഘാടനം ബഹു. ചാത്തന്നൂർ എം.എൽ.എ ശ്രീ. ജി. എസ്. ജയലാൽ ചിറക്കര പബ്ളിക് ലൈബ്രറി പ്രസിഡന്‍റ് ശ്രീമതി. പുഷ്പവല്ലിക്ക് പുസ്തകങ്ങൾ നൽകി നിർവ്വഹിക്കുന്നു. എം.എൽ.എയുടെ വസതിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ബിഗേഷ്, കമ്മറ്റി അംഗങ്ങളായ വിജയകുമാരി, അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.
Wednesday, August 15, 2018
Monday, August 13, 2018
Subscribe to:
Posts (Atom)






