ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, October 29, 2018

ജാഗ്രത; കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സാംസ്ക്കാരിക ജാഥ


പ്രളയം ബാധിച്ച് പുസ്തകങ്ങൾ നഷ്ടപ്പെട്ട ഗ്രന്ഥശാലകൾക്ക് പുസ്തകം സമാഹരിക്കുന്നതിനുവേണ്ടി കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ ജാഗ്രത എന്ന പേരിൽ സാംസ്ക്കാരിക ജാഥ സംഘടിപ്പിക്കുന്നു. കൗൺസിൽ പ്രസിഡന്റ്, സെക്രട്ടറി എന്നിവർ നേതൃത്വം നൽകുന്ന രണ്ട് ജാഥകൾ നവംബർ 1ന് തൃശൂരിൽ നിന്നും ആരംഭിക്കുകയാണ്. സ്റ്റേറ്റ് സെക്രട്ടറി അഡ്വ. പി. അപ്പുക്കുട്ടൻ നേതൃത്വം നൽകുന്ന വടക്കൻ മേഖല ജാഥ നവംബർ 2ന് തൃശൂർ ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് കാസർഗോഡ് സമാപിക്കും. സ്റ്റേറ്റ് പ്രസിഡന്‍റ് ഡോ. കെ.വി. കുഞ്ഞികൃഷ്ണൻ നേതൃത്വം നൽകുന്ന തെക്കൻ മേഖല ജാഥ നവംബർ 2ന് എറണാകുളം ജില്ലയിലെ താലൂക്കുകളിൽ പര്യടനം നടത്തി ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ താലൂക്കുകളിൽ പര്യടനം നടത്തി നവംബർ 8ന് തിരുവനന്തപുരത്ത് സമാപിക്കും. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന പുസ്തക ചലഞ്ചിന്‍റെ ഭാഗമായി ഓരോ താലൂക്കും സമാഹരിക്കുന്ന പുസ്തകങ്ങൾ ജാഥ സ്വീകരണ കേന്ദ്രങ്ങളിൽ വെച്ച് കൈമാറുന്നതാണ്.

പ്രളയത്തിൽ പുസ്തകം നഷ്ടപ്പെട്ട ലൈബ്രറികൾക്ക്  കൈതാങ്ങാവാൻ ചിറക്കര പബ്ലിക് ലൈബ്രറിയും.


പ്രളയത്തിൽ നാശം സംഭവിച്ച ലൈബ്രറികൾക്ക് നൽകാനുള്ള പുസ്തക സമാഹരണത്തിന്‍റെ ഉദ്ഘാടനം ബഹു. ചാത്തന്നൂർ എം.എൽ.എ ശ്രീ. ജി. എസ്. ജയലാൽ ചിറക്കര പബ്ളിക് ലൈബ്രറി പ്രസിഡന്‍റ് ശ്രീമതി. പുഷ്പവല്ലിക്ക് പുസ്തകങ്ങൾ നൽകി നിർവ്വഹിക്കുന്നു. എം.എൽ.എയുടെ വസതിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി സെക്രട്ടറി ബിഗേഷ്, കമ്മറ്റി അംഗങ്ങളായ വിജയകുമാരി, അനീഷ് എന്നിവരും സന്നിഹിതരായിരുന്നു.

No comments:

Post a Comment