ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, October 22, 2018

Mole day അന്താരാഷ്ട്ര മോൾ ദിനം


രസതന്ത്രത്തിലെ ഒരു പ്രധാന അളവായ മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി എല്ലാവർഷവും ഒക്ടോബർ 23ന് രാവിലെ 6:02 മണിമുതൽ വൈകിട്ട് 6:02 മണിവരെ അന്താരാഷ്ട്ര മോൾ ദിനം ആഘോഷിക്കുന്നു.

ഒരു മോളിന്റെ അളവ്‌യൂണിറ്റായ അവഗാഡ്രോ സംഖ്യയെ(6.022 x 10^23) സൂചിപ്പിക്കുന്നതിനാണ് ഈ ദിനവും, സമയവും തിരഞ്ഞെടുത്തത്. 10^23നെ സൂചിപ്പിക്കുന്നതിനായി 10ആം മാസമായ ഒക്ടോബറിനേയും, ഘാതമായ 23നെ സൂചിപ്പിക്കുന്നതിനായി 23ആം ദിനവും തിരഞ്ഞെടുത്തു. 6.02 നെ സൂചിപ്പിക്കുന്നതിനായി സമയവും തിരഞ്ഞെടുത്തു. ഈ ദിനം രസതന്ത്രജ്ഞന്മാർ പരീക്ഷണശാലയിലെ ബുൺസൺ ബർണർ നാളം ഉയർത്തി മോളിനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നു. മോളി പോട്ടർ (MOLEY POTTER) എന്നതാണ് 2018 - ലെ മോൾഡേയ് ഫൗണ്ടേഷന്റെ പ്രമേയം.


മോള്‍ എന്ന വാക്കിനര്‍ഥം തന്മാത്രാ ഭാരം എന്നാണ്. ഇതൊരു ജര്‍മന്‍ വാക്കാണ്. ഫ്രീഡ്റിച്ച് വില്‍ഹെം ഓസ്വാള്‍ഡ് എന്ന ജര്‍മന്‍ ശാസ്ത്രജ്ഞനാണ് രസതന്ത്രത്തില്‍ ആദ്യമായി ഈ വാക്ക് ഉപയോഗിച്ചത്. ദ്രവ്യത്തിന്റെ അളവിനെ സൂചിപ്പിക്കുന്ന യൂണിറ്റാണിത്. 1971-ലാണ് ദ്രവ്യത്തിന്റെ അളവിന്റെ എസ്.ഐ. യൂണിറ്റായി മോള്‍ അംഗീകരിക്കപ്പെട്ടത്.
ആറ്റങ്ങളും തന്മാത്രകളുമൊക്കെ നിശ്ചിത അനുപാതത്തില്‍ കൂടിച്ചേര്‍ന്നാണ് മൂലകങ്ങളും സംയുക്തങ്ങളുമൊക്കെ ഉണ്ടാകുന്നത്. രാസപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കുന്ന അഭികാരകങ്ങളുടെ (Reactants) അനുപാതം ഓരോ രാസപ്രവര്‍ത്തനത്തെ സംബന്ധിച്ചും വ്യത്യസ്തമാണ്. രാസപ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന അഭികാരകങ്ങള്‍ പാഴാകാതിരിക്കാനും കൃത്യതയ്ക്കും വേണ്ടി മോള്‍ യൂണിറ്റ് ഉപയോഗിക്കും. വ്യവസായങ്ങളില്‍ ലാഭകരമായ തോതില്‍ ഉത്പന്നങ്ങള്‍ നിര്‍മിക്കാന്‍ ഓരോ രാസപ്രവര്‍ത്തനത്തിലും മോള്‍ സങ്കല്പനം അത്യാവശ്യമാണ്.

'അവഗാഡ്രോ' എന്ന മാജിക് സംഖ്യ

അവഗാഡ്രോ അല്ല 6.022x1023എന്ന അവഗാഡ്രോ സംഖ്യ കണ്ടുപിടിച്ചത് . 1909-ല്‍ ഫ്രഞ്ച് ഊര്‍ജതന്ത്ര ശാസ്ത്രജ്ഞനായ ജീന്‍ പെറിന്‍ (Jean Perrin) ആണ്. അദ്ദേഹത്തെ ഇതിന് സഹായിച്ചതാകട്ടെ അവഗാഡ്രോ നിയമവും. ജീന്‍ പെറിന് 1926-ല്‍ ഫിസിക്‌സിനുള്ള നൊബേല്‍ സമ്മാനം ലഭിച്ചു. രസതന്ത്രത്തിന് അവഗാഡ്രോ നല്കിയ സംഭാവനകള്‍ പരിഗണിച്ചാണ് ഈ മാജിക് സംഖ്യക്ക് അദ്ദേഹത്തിന്റെ പേരു നല്‍കിയത്.
മോളും അവഗാഡ്രോ സംഖ്യയും
അവഗാഡ്രോ സംഖ്യക്ക് തുല്യം സൂക്ഷ്മകണികകള്‍ ഉള്‍ക്കൊള്ളുന്ന ദ്രവ്യത്തിന്റെ അളവാണ് ഒരു മോള്‍. അതായത് ഒരു മോള്‍ പദാര്‍ഥത്തില്‍ 6.022ഴ്ച10 23 കണികകള്‍ അടങ്ങിയിരിക്കും എന്നര്‍ഥം. ഒരുഗ്രാം അറ്റോമിക് മാസ് (1 GAM) ഏത് മൂലകമെടുത്താലും അതില്‍ അവഗാഡ്രോ സംഖ്യയുടെ അത്ര ആറ്റങ്ങള്‍ അടങ്ങിയിരിക്കും.
മോളിനെ എണ്ണമായും മാസ് ആയും വാതകത്തിന്റെ കാര്യത്തില്‍ വ്യാപ്തമായും ഒക്കെ പ്രസ്താവിക്കാം. കുറച്ചുകൂടി വിശദീകരിച്ച് പറഞ്ഞാല്‍ ഒരു ഗ്രാം അറ്റോമിക് മാസ് (1 GAM) ഹൈഡ്രജനിലും ഓക്സിജനിലും കാര്‍ബണിലുമൊക്കെ ആറ്റങ്ങളുടെ എണ്ണം 6.022x1023ആണ്.
ഒരു മൂലകത്തിന്റെ അറ്റോമിക് മാസിന് തുല്യം ഗ്രാം അളവിനെ അതിന്റെ GAM എന്നാണ് പറയുന്നത്. അങ്ങനെയാവുമ്പോള്‍ ഒരു ഗ്രാം ഹൈഡ്രജനിലും 16 ഗ്രാം ഓക്സിജനിലും 12 ഗ്രാം കാര്‍ബണിലും തുല്യ എണ്ണം ആറ്റങ്ങള്‍ ആയിരിക്കും. ഒരു ഗ്രാം ജലത്തിലും 342 ഗ്രാം പഞ്ചസാരയിലും തുല്യമായ തന്മാത്രകളുമുണ്ടായിരിക്കും.

No comments:

Post a Comment