ഐക്യരാഷ്ട്രസഭ, 1945 ഒക്ടോബര്‍ 16 നാണ് ഭക്ഷ്യ കാര്‍ഷിക സംഘടന (FAO ) രൂപീകരിച്ചത്. ആ ഓര്‍മ നിലനിര്‍ത്തുന്നതിന്, ഐക്യരാഷ്ട്രസഭയുടെ ആഹ്വാനം അനുസരിച്ച് 1979 മുതല്‍ എല്ലാവര്‍ഷവും ഒക്ടോബര്‍ 16, ലോക ഭക്ഷ്യദിനം (World Food Day : WFD) ആയി ആചരിക്കപ്പെടുന്നു. ദാരിദ്ര്യത്തിനും പട്ടിണിക്കും എതിരെ ഉള്ള പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ ലക്ഷ്യമിട്ടാണ് ഈ ദിനം ആചരിക്കുന്നത്.
2018ലെ ഭക്ഷ്യദിന സന്ദേശം ഇതാണ്: "Our Actions Are Our Future A Zero Hunger World By 2030 is Possible'. നമ്മുടെ പ്രവൃത്തികളാണ് നമ്മുടെ ഭാവി നിശ്ചയിക്കുന്നത്. 2030 ഓടെ ഒരു വിശപ്പുരഹിത ലോകം സാധ്യമാണ്'.
ലോകത്ത് പട്ടിണി മാറ്റാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന FAO-Food and Agriculture Organization എന്ന ഈ സംഘടനയുടെ ആപ്തവാക്യം 'എല്ലാവർക്കും ഭക്ഷണം' (Let there be Bread ) എന്നതാണ്. റോം ആണ് ആസ്ഥാനം.
No comments:
Post a Comment