ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Monday, October 1, 2018

അന്താരാഷ്ട്ര അഹിംസാ ദിനം


ഇന്ന് ഗാന്ധിജയന്തി, അന്താരാഷ്ട്ര അഹിംസാ ദിനം

രാജ്യം ഇന്ന് ഗാന്ധിജന്തി ദിനം ആഘോഷിക്കുന്നു. രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 150-ം ജന്‍‌മവാർഷികമാണിത്. ഐക്യരാഷ്ട്രസഭ ഇതേ ദിവസം അന്താരാഷ്ട്ര അഹിംസാദിനമായാണ് ആചരിക്കുന്നത്. 2007 ജൂൺ 15-നാണ് ഐക്യരാഷ്ട്ര പൊതുസഭ, ഒക്ടോബർ രണ്ടിനെ അന്താരാഷ്ട്ര അഹിംസാദിനമായി അംഗീകരിച്ചത്. 

1869ഒക്ടോബര്‍ രണ്ടിന് ഗുജറാത്തിലെ പോര്‍ബന്തറിലാണ് മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ജനിച്ചത്. അഹിംസയിലൂടെയും സത്യഗ്രഹമെന്ന ശക്തിയേറിയ സമരമുറയിലൂടെയും ഇന്ത്യയെ സ്വാതന്ത്ര്യത്തിന്റെ പൊന്‍‌പുലരിയിലേക്ക് നയിച്ച ഗാന്ധി പിന്നീട് ഗാന്ധിജിയെന്ന പേരില്‍ അറിയപ്പെട്ടു. ഇന്നും ലോകമെമ്പാടും ഗാന്ധിയന്‍ തത്വങ്ങള്‍ അംഗീകരിക്കപ്പെടുകയും പിന്തുടരുകയും ചെയ്യുന്നു എന്നതിന്റെ വ്യക്തമായ തെളിവാണ് ഗാന്ധിജയന്തി ദിനം അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നത്. സ്വാതന്ത്ര്യപ്രാപ്തിക്ക് ശേഷം, 1948 ജനുവരി 30 ന് ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴാണ് ഗാന്ധിജി വെടിയേറ്റു മരിച്ചത്.

No comments:

Post a Comment