നവകേരളം കുട്ടികളുടെ ഭാവനയില്‍ എന്ന ക്യാമ്പയിന് നവംബര്‍ ഒന്നിന് തുടക്കമാകും. ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കുന്നതാണ് ക്യാമ്പയിൻ.
കേരളപ്പിറവിദിനമായ നവംബര്‍ ഒന്നിനാണ് കുട്ടികളുടെ ഭാവനയിൽ നവകേരളം എന്ന ആശയം തുടക്കം കുറിക്കുന്നത്.
ഒന്നുമുതല്‍ 12 വരെ ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും ഭാവികേരളത്തെക്കുറിച്ച് ചിന്തിക്കാനും രേഖപ്പെടുത്താനും ഒരുമണിക്കൂര്‍ നല്‍കും.
ഇതു സംബന്ധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. പ്രളയശേഷം നവകേരളം സൃഷ്ടിക്കാന്‍ തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് നാളത്തെ കേരളത്തെക്കുറിച്ചുള്ള ആശയങ്ങളും സങ്കല്‍പങ്ങളും നമ്മുടെ സമ്പത്താക്കി മാറ്റാം എന്നതിന്‍റെ അടിസ്ഥാനത്തിലാണ് ക്യാമ്പയിൽ സംഘടിപ്പിക്കുന്നത്.
അതിനു മുമ്പായി നവകേരളം സൃഷ്ടിയുടെ ആവശ്യവും പശ്ചാത്തലവും അധ്യാപകര്‍ കുട്ടികള്‍ക്ക് വിശദീകരിച്ചു കൊടുക്കണം.
കുട്ടികള്‍ ആഗ്രഹിക്കുന്ന രീതിയില്‍ ലേഖനമായോ, ചിത്രങ്ങളായോ, കാര്‍ട്ടൂണുകളായോ ആശയം മുന്നോട്ടു വയ്ക്കാം.
കുട്ടികള്‍ക്ക് ആത്മവിശ്വാസത്തോടെ പ്രകടിപ്പിക്കാവുന്ന ഏത് മാര്‍ഗം വേണമെങ്കിലും ഇതിനായി സ്വീകരിക്കാം.
ഇവയില്‍ നല്ല സൃഷ്ടികള്‍ ക്രോഡീകരിച്ച് രേഖയാക്കുകയുംചെയ്യും. സ്‌കൂള്‍തലത്തിലെ ഏറ്റവും മികച്ച സൃഷ്ടികള്‍ പ്രൈമറി/എച്ച്എസ്/എച്ച്എസ്എസ് വിഭാഗങ്ങളിലായി വെവ്വേറെ സമാഹരിച്ച് അപ്ലോഡ് ചെയ്യുകയും വേണം.
മുഴുവന്‍ കുട്ടികളും കാംപെയ്നില്‍ പങ്കാളികളാകുന്നുവെന്ന് ഉറപ്പു വരുത്താന്‍ പൊതു വിദ്യാഭ്യാസ ഡയറക്ടര്‍, ഹയര്‍സെക്കണ്ടറി വിദ്യാഭ്യാസ ഡയറക്ടര്‍, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ഡയറക്ടര്‍, സമഗ്ര ശിക്ഷാ അഭിയാന്‍ പ്രോജക്ട് ഡയറക്ടര്‍ എന്നിവര്‍ നടപടി സ്വീകരിക്കും.
No comments:
Post a Comment