ഒന്നിക്കാം ദാരിദ്ര്യത്തിന്റെ രോദനങ്ങൾ അവസാനിപ്പിക്കാൻ
1987 ഒക്ടോബര്‍ 17ന് പാരീസില്‍ മനുഷ്യരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നാഗ്രഹിക്കുന്ന ഒരുലക്ഷത്തിലധികംപേര്‍ ഒത്തുചേര്‍ന്നു. സാമൂഹ്യപ്രവര്‍ത്തകനും പുരോഹിതനുമായ ജോസഫ് റെസ്കിന്റെ നേതൃത്വത്തിലായിരുന്നു ഈ കൂടിച്ചേരല്‍. ദാരിദ്ര്യം, വിശപ്പ്, അക്രമം, ഭീതി എന്നിവയ്ക്ക് ഇരയായി ജീവിക്കേണ്ടിവരുന്ന ലോകമെമ്പാടുമുള്ള മനുഷ്യരോട് ഈ യോഗം ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. യോഗം നടന്ന ദിവസമാണ് ഐക്യരാഷ്ട്ര സംഘടന ഭൂമിയിലെ ദാരിദ്ര്യം ഇല്ലായ്മ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരണയാവുന്ന ദാരിദ്ര്യ നിര്‍മ്മാര്‍ജന ദിനമായി നിശ്ചയിച്ചത്. 1993 മുതലാണ് ദാരിദ്ര്യത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനുള്ള ദിവസമായി ഒക്ടോബര്‍ 17 തെരഞ്ഞെടുക്കുന്നത്.The theme of the 2018 International Day for the Eradication of Poverty is: “Coming together with those furthest behind to build an inclusive world of universal respect for human rights and dignity”
No comments:
Post a Comment