ഒക്ടോബര്‍ 5 ലോക അധ്യാപക ദിനമാണ്. 1994 മുതല്‍ ആണ് ലോക അധ്യാപക ദിനാചരണം തുടങ്ങിയത്.1966ല്‍ യുനെസ്കോയും ഐ.എല്‍.ഒ യും ചേര്‍ന്ന് അധ്യാപകരുടെ പദവിയെ കുറിച്ചുള്ള ശുപാര്‍ശകള്‍ ഒപ്പുവച്ചതിന്‍റെ സ്മരണയ്ക്കായാണ് അന്ന് അധ്യാപക ദിനം ആചരിക്കുന്നത്.
ഓരോ രാജ്യത്തിനും അതിന്റേതായ അധ്യാപക ദിനാചരണമുണ്ട്. എന്നാൽ 1994 മുതലാണ് ലോക അധ്യാപക ദിനം ആഘോഷിക്കാൻ തുടങ്ങിയത്. " The right to education means the right to a qualified teacher" എന്നതാണ് ഈ വർഷത്തെ പ്രമേയം. അധ്യാപകരുടെ തൊഴിൽ പരമായ സ്വാതന്ത്ര്യത്തിന് ഊന്നൽ നൽകി, പഠിതാവിന്റെ സാഹചര്യങ്ങൾക്കും പ്രതീക്ഷകൾക്കും അനുസൃതമായി വിദ്യാഭ്യാസത്തിന്റെ നിലവാരം ഉയർത്താനുള്ള പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകണമെന്ന് യുനസ്കോ നിർദ്ദേശിക്കുന്നു.
ഇരുപത്തൊന്നാം നൂറ്റാണ്ടിലെ വിദ്യാഭ്യാസം എന്ന യുനസ്കോ രേഖ (Learning: The Treasure Within –Jacques Delors report ) അറിവ് നേടൽ മാത്രമായി വിദ്യാഭ്യാസം ചുരുങ്ങരുത് എന്ന് നിർദ്ദേശിക്കുന്നുണ്ട്
അറിവ് നേടാൻ പഠിക്കുക (Learning to know) എന്നതിനൊപ്പം പ്രവർത്തിക്കാൻ പഠിക്കുക (Learning to do) പൂർണ്ണനാവാൻ പഠിക്കുക (Leaning to be) ഒരുമിച്ചു ജീവിക്കാൻ പഠിക്കുക (Leraning to live together) എന്നിവയായിരിക്കണം വിദ്യാഭ്യാസത്തിന്റെ ചതുർ സ്തംഭങ്ങൾ
പാഠപുസ്തകങ്ങൾപ്പുറം ജീവിതം പഠിപ്പിക്കുന്ന എല്ലാ അധ്യാപകർക്കും ഈ ദിനം സമർപ്പിക്കുന്നു
No comments:
Post a Comment