ഒക്ടോബര് പതിനാല് ലോക സ്റ്റാന്‍ഡേര്‍ഡ്സ് ദിനമായി ആചരിച്ചുവരുന്നു.
ഇന്‍റര്‍നാഷണല്‍ ഇലക്‍ട്രോകെമിക്കല്‍ കമ്മീഷന്‍, ഇന്‍റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്‍, ഇന്‍റര്‍നാഷണല്‍ ടെലിക്കമ്മ്യൂണിക്കേഷന്‍ യൂണിയന്‍ തുടങ്ങിയ നിലവാരം വികസിപ്പിച്ചെടുക്കുന്ന സംഘടനകളില്‍ ആയിരക്കണക്കിനു വിദഗ്ദ്ധര്‍ നിശ്ചിതമായ നിലവാരം ഉണ്ടാക്കുന്നതിനായി നടത്തിയ പരിശ്രമങ്ങളെ അനുസ്മരിക്കാനും ആദരിക്കാനുമാണ് ലോക നിലവാര ദിനം ആചരിക്കുന്നത്.
1946 ഒക്‍ടോബര്‍ 14 ന് ലണ്ടനില്‍ 25 രാജ്യങ്ങളിലെ പ്രതിനിധികള്‍ ചേര്‍ന്ന് നിലവാര നിര്‍ണ്ണയത്തിനായുള്ള ഒരു അന്തര്‍ദ്ദേശീയ സംവിധാനം ഉണ്ടാവുന്നതിനെ കുറിച്ച് ചര്‍ച്ച നടത്തി. ഇതിനു ശേഷമാണ് ഐ.എസ്.ഒ പോലും ഉണ്ടായത്. ഈ ദിവസത്തെ അനുസ്മരിച്ചാണ് ഒക്‍ടോബര്‍ 14 ലോക നിലവാര ദിനമായി ആചരിക്കുന്നത്.
പക്ഷെ, 1970 ല്‍ മാത്രമാണ് ആദ്യത്തെ ലോക നിലവാര ദിനം ആചരിച്ചത്. ഓരോ വര്‍ഷവും സ്റ്റാന്‍ഡേര്‍ഡൈ സേഷന്‍റെ ഏതെങ്കിലും ഒരു മേഖലയിലുള്ള ഒരു വിഷയം ദിനാചരണത്തിനായി ഐ.എസ്.ഒ തെരഞ്ഞെടുക്കാറുണ്ട്. "അന്താരാഷ്ട്ര നിലവാരവും നാലാം വ്യവസായ വിപ്ലവവും" (International Standards and the Fourth Industrial Revolution) എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
ലോകത്തിലെ വിവിധ രാജ്യങ്ങള്‍ ഈ ദിവസം നിലവാരം നിര്‍ണ്ണയത്തിനും നിലനിര്‍ത്തുന്നതിനും വേണ്ടിയുള്ള വിവിധ പരിപാടികള്‍ നടത്താറുണ്ട്.
സാങ്കേതികമായ മുന്നേറ്റം, വ്യാപാരം, വിജ്ഞാന വ്യാപനം എന്നിവ ലക്‍ഷ്യമാക്കിയാണ് ഈ സംഘടനകള്‍ സ്വയമേവ അന്തര്‍ദ്ദേശീയ നിലവാര ഗുണമേന്‍മകള്‍ ഉറപ്പു വരുത്തിയത്.
No comments:
Post a Comment