മാനസിക ആരോഗ്യത്തിനുള്ള ലോക ഫെഡറേഷന്‍റെ ആഗോള മാനസിക അരോഗ്യ വിദ്യാഭ്യാസ, ബോധവത്കരണ പ്രചാരണ പരിപാടിയാണ്' ലോക മാനസിക ആരോഗ്യ ദിനാചരണം.
1992 ഒക്ടോബര്‍ 10 ന് ആണ് ആദ്യമായി മാനസിക ആരോഗ്യദിനം ആചരിച്ചത്.അന്ന് സംഘടനയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആയിരുന്ന റിച്ചാര്‍ഡ് ഹണ്ടര്‍ ആയിരുന്നു ഈ പരിപാടി നടപ്പാക്കിയത്.
കേരളത്തിലെ 12-19 വയസിനിടയില്‍ പ്രായമുള്ള അഞ്ചു വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ മാനസിക സമ്മര്‍ദ്ദത്തിന് ഇരയാകുന്നുവെന്ന് പഠനം. അസുഖത്തിന്റെ തീവ്രത 10.5 ശതമാനം പേര്‍ക്ക് നേരിയതോതിലാണ് അനുഭവപ്പെടുന്നത്. ഇതില്‍ 5.4 ശതമാനംപേര്‍ക്ക് മിതമായും അഞ്ചു ശതമാനം പേര്‍ക്ക് അസുഖം ഗുരുതരവുമാണ്. ശാരീരിക പീഡനം 74ശതമാനം, മാനസിക പീഡനം 85 ശതമാനം, ലൈംഗീക പീഡനം 21 ശതമാനം തുടങ്ങിയവയാണ് സ്‌കൂളില്‍ പോകുന്ന കൗമാരക്കാര്‍ക്ക് മാനസിക പ്രശ്‌നമുണ്ടാക്കുന്ന പ്രധാന കാരണങ്ങളെന്നും കേരളത്തിലുടനീളം നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ആഗോള തലത്തില്‍ മാനസിക അസുഖമുള്ള 10-19 വയസിനിടയിലുള്ള കൗമാരക്കാരുടെ എണ്ണം 10മുതല്‍ 20 ശതമാനം വരെയാണ്. ഈ മാനസിക അസുഖങ്ങളില്‍ പകുതിയും തുടങ്ങുന്നത് 14 വയസിലാണ്. 20 വയസാകുമ്പോള്‍ ഇത് മൂന്നു മടങ്ങാകുന്നു. 15-20 വയസിനിടയില്‍ ഏറ്റവും കൂടുതല്‍ മരണത്തിന് കാരണമാകുന്നത് ആത്മഹത്യയാണ്. 1990-2013ന് ഇടയില്‍ നിരാശയുടെ തോത് 67 ശതമാനം വര്‍ധിച്ചു. 2015ഓടെ ഇത് 22.5 ശതമാനമാകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
സമ്മര്‍ദ്ദവുമായി ഒത്തുപോകാന്‍ പറ്റാതാകുമ്പോള്‍ കൗമാരക്കാര്‍ ലഹരിവസ്തുക്കള്‍ ഉപയോഗത്തിലേക്ക് തിരിയുന്നുവെന്നും കേരളത്തില്‍ കൗമാരക്കാര്‍ക്കിടയില്‍ മദ്യത്തിന്റെ ഉപയോഗം 15 ശതമാനമാണെന്നുമാണ് കണക്ക് ഇതില്‍ 23 ശതമാനം ആണ്‍കുട്ടികളും 6.5 ശതമാനം പെണ്‍കുട്ടികളുമാണ്. പ്രായം കൂടുന്നതിനനുസരിച്ച് ഉപയോഗം വര്‍ധിക്കുകയാണെന്നുമാണ് നിഗമനം.
No comments:
Post a Comment