കൈകഴുകൽ ശീലം പ്രചരിപ്പിക്കുന്നതിലേയ്ക്കായി വിവിധ അന്താരാഷ്ട്ര സംഘടനകൾ എല്ലാ വർഷവും ഒക്ടോബർ 15 - നു ആചരിക്കുന്ന ദിനമാണു് ലോക കൈകഴുകൽ ദിനം. 2008 - ൽ ആണ് ഇതിന്റെ ആരംഭം. 2008 - ൽ സച്ചിൻ ടെണ്ടുൽക്കർ നേതൃത്വം കൊടുത്ത ഇന്ത്യയിലെ പ്രചാരണ പരിപാടികളിൽ 100 മില്യൺ സ്കൂൾ കുട്ടികൾ പങ്കെടുത്തു. വെള്ളം, സോപ്പ്, കൈകൾ എന്നിവ ചേർന്ന ചിത്രമാണ് ഈ സംരംഭത്തിന്റെ ചിഹ്നം.
വയറിളക്കം, ന്യൂമോണിയ എന്നിവയാണ് ശിശു മരണങ്ങൾക്കുള്ള പ്രധാന കാരണം. ഈ രോഗങ്ങൾ മൂലം പ്രതിവർഷം മൂന്നര മില്യൺ ശിശു മരണങ്ങൾ ഉണ്ടാകുന്നു എന്നാണ് ലോകാരോഗ്യ സംഘടനകണക്കാക്കുന്നത്. ഭക്ഷണം കഴിക്കുന്നതിനു മുൻപും ,കക്കൂസിൽ പോയതിനു ശേഷവും, വെള്ളവും സോപ്പും ഉപയോഗിച്ച് നല്ലപോലെ കൈ കഴുകുന്ന ശീലം കൊണ്ട് മാത്രം, പ്രതിരോധ കുത്തി വെയ്പ്പ് കൊണ്ടും മറ്റു വൈദ്യ ഇടപെടലും കൊണ്ട് രക്ഷിക്കുന്നതിലും കൂടുതൽ കുട്ടികളെ രക്ഷപ്പെടുത്താം. അതോടൊപ്പം 50 % ശിശുമരണങ്ങളും ഇല്ലാതാക്കാം എന്നാണു ഗവേഷണങ്ങളിൽ കണ്ടെത്തിയിട്ടുള്ളത്.
No comments:
Post a Comment