ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Friday, August 24, 2018

പ്രളയ ദുരിതം മാറാത്ത മലയാളിക്ക് ഇന്ന് ഒന്നാം ഓണം....
















        പ്രളയ ദുരിതം മാറാത്ത മലയാളിക്ക് ഇന്ന് ഒന്നാം ഓണം. വീടും സ്വത്തും ജീവനും നഷ്ടമായ നിരവധി കുടുംബങ്ങളാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ ഇപ്പോഴും കഴിയുന്നത്. വീടുകൾ വൃത്തിയാക്കാനും ക്യാന്പിലുള്ളവരെ വീട്ടിലേക്ക് തിരിച്ചെത്തിക്കാനുമുള്ള പ്രവർത്തനങ്ങളും നടന്ന് വരികയാണ്. പ്രളയം നാശം വിതച്ച ജില്ലകളിൽ പലയിടത്തും ഇപ്പോഴും വെള്ളക്കെട്ട് മാറിയിട്ടില്ല. വീടുകൾ ശുചിയാക്കുന്നതിന് തൊഴിലാളികളെ കിട്ടാത്തത് പുനരധിവാസം പ്രയാസമാക്കുന്നു.

ഏഴ് ലക്ഷത്തോളം പേര്‍ ഇനിയും ക്യാമ്പുകളില്‍ കഴിയുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഓണത്തിന് ഒരുങ്ങിയ കേരളത്തിന് അപ്രതീക്ഷിതമായി എത്തിയ പ്രളയം സര്‍വനാശം വിതച്ചു. നിരവധി ജീവനുകളും വീടും റോഡും വൈദ്യുതിയുമടക്കം എല്ലാം നശിച്ചു. തിരികെ കൊണ്ടുവരാന്‍ സാധിക്കാത്തവണ്ണം എല്ലാ സംവിധാനങ്ങളും താറുമാറായി കിടക്കുകയാണ്.

പുനരധിവാസത്തിനായി എല്ലാ പ്രവര്‍ത്തനങ്ങളും സര്‍ക്കാര്‍ നടത്തിവരുന്നുണ്ട്. കേരളം ഒറ്റക്കെട്ടായി പ്രളയബാധിതര്‍ക്കൊപ്പമുണ്ട്.ഒരായുസില്‍ കെട്ടിപ്പൊക്കിയ വീടുകളടക്കമുള്ള സമ്പാദ്യങ്ങള്‍ കണ്‍മുന്നില്‍ തകര്‍ന്ന് വീഴുന്നു. സഹജീവി സ്നേഹത്തിന്‍റെ മറക്കാത്ത ഒരേടുകൂടി ചേര്‍ത്തുവച്ചാണ് പ്രളയകാലത്തെ ശേഷിപ്പുകള്‍ക്കിടയിലെ മലയളിയുടെ ഇത്തവണത്തെ ഓണം

No comments:

Post a Comment