സമൂഹ മാധ്യമങ്ങളിലെ അപേക്ഷകള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ല
പ്രകൃതിക്ഷോഭ ദുരിതാശ്വാസ ആനുകൂല്യത്തിനായി സാമൂഹ്യ മാധ്യമങ്ങളിലൂടെ (വാട്‌സ് ആപ്പ് മുതലായവ) പ്രചരിപ്പിക്കുന്ന അപേക്ഷ സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമുള്ളതല്ലെന്ന് ദുരന്തനിവാരണ അഡീഷണല്‍ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യന്‍ അറിയിച്ചു. ദുരന്ത ബാധിതര്‍ക്കുള്ള ആശ്വാസ ധനസഹായം ചട്ടങ്ങള്‍ പാലിച്ച് ഡയറക്ട് ബനിഫിറ്റ് ട്രാന്‍സ്ഫര്‍ (ഡി.ബി.റ്റി) മുഖേന വിതരണം ചെയ്യുന്നതിന് ജില്ലാ കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമല്ലാതെ ഇത്തരത്തില്‍ വരുന്ന സന്ദേശങ്ങള്‍ നിരാകരിക്കണമെന്നും അദ്ദേഹം അറിയിച്ചു.
No comments:
Post a Comment