ചിറക്കര: ഈ ഓണത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാമെന്ന ഏറെക്കാലമായുള്ള ആഗ്രഹം മാറ്റിവച്ച്, അതിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതർക്കായി നൽകി കശുവണ്ടിത്തൊഴിലാളി ദമ്പതികളുടെ മകളായ ഏഴാം ക്ലാസുകാരി മാതൃകയായി.
ചിറക്കര ഇടക്കുന്നിൽ മാധവ വിലാസത്തിൽ സുനിൽ കുമാറിന്റെയും ജലജയുടെയും മകൾ സരിഗ. ജെ ആണ് കാരുണ്യത്തിന്റെ ഈ മാതൃക കാട്ടി ശ്രദ്ധേയയായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് സരിഗ സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപയുടെ ഡി.ഡി, ശ്രീ. ജി.എസ്. ജയലാൽ എംഎൽഎയുടെ വസതിയിലെത്തി സരിഗ 23/08/2018 ൽ കൈമാറുകയുണ്ടായി. പാരിപ്പള്ളി അമൃത HSSലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സരിഗ.
സരിഗയെ കുറിച്ചുള്ള വാർത്ത 29/08/2018 ലെ മാതൃഭൂമിയിൽ
Good
ReplyDelete