ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.
Showing posts with label മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. Show all posts
Showing posts with label മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി. Show all posts

Sunday, September 2, 2018

സരിഗയുടെ സൈക്കിൾ മോഹം പൂവണിഞ്ഞു

ചിറക്കര: ഈ ഓണത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാമെന്ന ഏറെക്കാലമായുള്ള ആഗ്രഹം മാറ്റിവച്ച്, അതിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതർക്കായി നൽകിയ  സരിഗയുടെ സൈക്കിൾ മോഹം പൂവണിഞ്ഞു.

 സരിഗയെ കുറിച്ചുള്ള വാർത്ത 29/08/2018 ലെ മാതൃഭൂമിയിൽ വന്നത് വായിച്ച അമ്മ എന്റര്‍പ്രൈസ് ആന്‍ഡ്‌ ഗോള്‍ഡ്‌ ലോണ്‍ എം.ഡി യും പാരിപ്പള്ളി ടൌണ്‍ റോട്ടറി ക്ലബ്‌ പ്രസിഡന്റുമായ വി. എസ് സന്തോഷ്‌ കുമാര്‍ സരിഗയ്ക്ക് സൈക്കിള്‍ സമ്മാനിച്ചു.

ചിറക്കര ഇടക്കുന്നിൽ  മാധവ വിലാസത്തിൽ കശുവണ്ടി തൊഴിലാളികളായ സുനിൽ കുമാറിന്റെയും ജലജയുടെയും മകളാണ് സരിഗ.   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപയുടെ ഡി.ഡി, ശ്രീ. ജി.എസ്. ജയലാൽ എംഎൽഎയുടെ വസതിയിലെത്തി സരിഗ 23/08/2018 ൽ കൈമാറുകയുണ്ടായി. പാരിപ്പള്ളി അമൃത HSSലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സരിഗ.




Friday, August 24, 2018

സൈക്കിൾ വാങ്ങാനുള്ള പണം ദുരിത ബാധിതർക്ക് നൽകി പെൺകുട്ടി മാതൃകയായി



ചിറക്കര: ഈ ഓണത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാമെന്ന ഏറെക്കാലമായുള്ള ആഗ്രഹം മാറ്റിവച്ച്, അതിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതർക്കായി നൽകി കശുവണ്ടിത്തൊഴിലാളി ദമ്പതികളുടെ മകളായ ഏഴാം ക്ലാസുകാരി മാതൃകയായി.

ചിറക്കര ഇടക്കുന്നിൽ മാധവ വിലാസത്തിൽ സുനിൽ കുമാറിന്റെയും ജലജയുടെയും മകൾ സരിഗ. ജെ ആണ് കാരുണ്യത്തിന്റെ ഈ മാതൃക കാട്ടി ശ്രദ്ധേയയായത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്കാണ് സരിഗ സംഭാവന നൽകിയത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപയുടെ ഡി.ഡി, ശ്രീ. ജി.എസ്. ജയലാൽ എംഎൽഎയുടെ വസതിയിലെത്തി സരിഗ 23/08/2018 ൽ കൈമാറുകയുണ്ടായി. പാരിപ്പള്ളി അമൃത HSSലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സരിഗ.

സരിഗയെ കുറിച്ചുള്ള വാർത്ത 29/08/2018 ലെ മാതൃഭൂമിയിൽ


Tuesday, August 21, 2018

മുഖ്യമന്ത്രിയുടെ ദുരിതാ‍ശ്വാസ നിധിയിലേക്ക് സംഭാവന നൽകാം: സ്പാർക്കിൽ വരുത്തേണ്ട മാറ്റങ്ങൾ എങ്ങനെ?

മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ ഫണ്ടിലേക്കു സർക്കാർ ജീവനക്കാരും അധ്യാപകരും ഓഗസ്റ്റ്‌/സെപ്റ്റംബര്‍  മാസത്തെ ശമ്പളത്തില്‍ നിന്നും രണ്ടു ദിവസത്തെ ശമ്പളത്തില്‍ കുറയാത്ത  തുക നല്‍കണമെന്ന് സർക്കാർ അഭ്യര്‍ത്ഥിച്ചു. എന്നാൽ എത്ര തുകയും സ്വീകരിക്കും. ശമ്പളത്തിൽനിന്നു പിടിക്കേണ്ട തുക എത്രയെന്നു ഡ്രോയിങ് ആൻഡ് ഡിസ്ബേഴ്സ്മെന്റ് ഓഫിസർമാരെ അറിയിക്കണം(DDO). തിരുവനന്തപുരം ജില്ലാ  ട്രഷറിയിലെ ധനകാര്യ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ പേരിലെ 701010200000080 നമ്പര്‍ ട്രെഷറി അക്കൗണ്ടിലാണ് ഈ സംഭാവന നിക്ഷേപിക്കുക.

സംഭാവന തുകക്കൊപ്പം, ജീവനക്കാരുടെ സമ്മതപത്രവും നല്‍കേണ്ടതുണ്ട്  സമ്മതപത്രം സ്വീകരിച്ച ശേഷം മാത്രം കിഴിവ് നടത്തുക  ദുരിതാശ്വാസ നികുതിയുമായി ബന്ധപ്പെട്ട സംഭാവനകളെല്ലാം ആദായ നികുതി ഇളവുകൾക്ക് അർഹയുണ്ടായിരിക്കും. മുഖ്യമന്ത്രി ദുരന്തനിവാരണ ഫണ്ടിനുള്ള സംഭാവനക്ക് ഐടി ആക്ട്, വിഭാഗം 80G (2) (IIIHF) പ്രകാരം നികുതി 100 ശതമാനം ഇളവ് ലഭിക്കും.


CMDRF deduction in SPARK
സ്പാര്‍ക്കില്‍ CMDRF  Deduction നല്‍കാന്‍-Salary Matters >Changes in the Month>Present Salary >Select Employee >Deductions >Deduction Type :CMDRF >Enter Amount>Details :Disaster Relief Fund >From :01/08/2018 To:31/08/2018 >Insert.
 സമ്മതപത്രം
 എന്‍റെ ------------- മാസത്തെ ശമ്പളത്തില്‍ നിന്നും ------------------- രൂപ / -------------- ദിവസത്തെ തുക കുറവ് ചെയ്ത്  മുഖ്യമന്ത്രിയുടെ  ദുരിതാശ്വാസ നിധിയിലേക്ക്  സംഭാവനയായി നല്കുന്നതിന് സമ്മതമാണെന്ന് ഇതിനാല്‍ സമ്മതിച്ച്‌ ഒപ്പിട്ട് നല്‍കുന്നു. 

തീയതി                                                                                                        പേര് 
                                                                                                                     പെന്‍ 
സ്ഥലം                                                                                                         ഉദ്യോഗപ്പേര് 
                                                                                                                      ഓഫീസ് 

To 
      ബന്ധപ്പെട്ട ഡി.ഡി.ഓ/ വകുപ്പ് / ഓഫീസ് മേധാവി 


Monday, August 20, 2018

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം


പ്രളയക്കെടുതിയില്‍പ്പെട്ടവര്‍ക്ക് സഹായമെത്തിക്കാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഓണ്‍ലൈനായി സംഭാവനകള്‍ നല്‍കാം.https://donation.cmdrf.kerala.gov.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനും പുനരധിവാസത്തിനും ആവശ്യമായ രൂപ സമാഹരിക്കുന്നത്. ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഇന്റര്‍നെറ്റ് ബാങ്കിങ്, യുപിഐ സംവിധാനങ്ങള്‍ ഉപയോഗിച്ച് രാജ്യത്തിനകത്തും പുറത്തുമുള്ളവര്‍ക്ക് പണം അടയ്ക്കാം. 
എസ്ബിഐ, എസ്ഐബി, ഫെഡറല്‍ ബാങ്ക് എന്നിവയ്ക്ക് യുപിഐ/ ക്യുആര്‍ കോഡ് ലഭ്യമാണ്. എയര്‍ടെല്‍ വാലറ്റിലൂടെയും പണം കൈമാറാം. യുപിഐ ഒഴികെയുള്ള സംവിധാനത്തിലൂടെ പണമടയ്ക്കുന്നവര്‍ക്ക് ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ രസീതും ഇന്‍കം ടാക്‌സ് ആവശ്യത്തിനുള്ള സര്‍ട്ടിഫിക്കറ്റും ഓണ്‍ലൈനായി ലഭിക്കും. 

സൗത്ത് ഇന്ത്യന്‍ ബാങ്ക്, എസ്ബിഐ, ഫെഡറല്‍ ബാങ്ക് Paytm, Airtel Money, Net Banking, VPA (keralacmdrf@sbi) QR Code തുടങ്ങിയ സൗകര്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താം. www.cmo.kerala.gov.in, cmdrf Kerala എന്നീ വെബ്‌സൈറ്റുകളില്‍ വിശദവിവരങ്ങള്‍ ലഭിക്കും.
 
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയുടെ പേരിലുള്ള അക്കൗണ്ടിലേക്ക് State Bank of India Ac/ No. 67319948232 IFSC code: SBIN0070028, Swift code: SBININBBT08, State Bank of India, Thiruvananthapuram എന്നിവയിലൂടെ സംഭാവന നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് മൊബൈല്‍ നം 8330091573, 0471 2518310, 0471 2518684. ഇമെയില്‍:cmdrf.cell@gmail.com എന്നിവയിലൂടെ ബന്ധപ്പെടാം.