ഈ ബ്ലോഗ്ലിലെ വിവരങ്ങള്‍ പലയിടങ്ങളില്‍ നിന്നും ശേഖരിച്ചവയാണ്. വിശ്വസനീയമായ സ്രോതസ്സുകളില്‍ നിന്നാണ് വിവരങ്ങള്‍ സ്വീകരിക്കുന്നതെങ്കിലും തെറ്റുകള്‍ വന്നു പോവാനിടയുണ്ട്. ഉപയോഗിക്കുന്നതിനു മുമ്പായി അവയുടെ സ്വീകാര്യത ഉറപ്പു വരുത്തുക.

Sunday, September 2, 2018

സരിഗയുടെ സൈക്കിൾ മോഹം പൂവണിഞ്ഞു

ചിറക്കര: ഈ ഓണത്തിന് ഒരു സൈക്കിൾ സ്വന്തമാക്കാമെന്ന ഏറെക്കാലമായുള്ള ആഗ്രഹം മാറ്റിവച്ച്, അതിനായി സ്വരൂപിച്ച പണം പ്രളയദുരിതബാധിതർക്കായി നൽകിയ  സരിഗയുടെ സൈക്കിൾ മോഹം പൂവണിഞ്ഞു.

 സരിഗയെ കുറിച്ചുള്ള വാർത്ത 29/08/2018 ലെ മാതൃഭൂമിയിൽ വന്നത് വായിച്ച അമ്മ എന്റര്‍പ്രൈസ് ആന്‍ഡ്‌ ഗോള്‍ഡ്‌ ലോണ്‍ എം.ഡി യും പാരിപ്പള്ളി ടൌണ്‍ റോട്ടറി ക്ലബ്‌ പ്രസിഡന്റുമായ വി. എസ് സന്തോഷ്‌ കുമാര്‍ സരിഗയ്ക്ക് സൈക്കിള്‍ സമ്മാനിച്ചു.

ചിറക്കര ഇടക്കുന്നിൽ  മാധവ വിലാസത്തിൽ കശുവണ്ടി തൊഴിലാളികളായ സുനിൽ കുമാറിന്റെയും ജലജയുടെയും മകളാണ് സരിഗ.   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് 5000 രൂപയുടെ ഡി.ഡി, ശ്രീ. ജി.എസ്. ജയലാൽ എംഎൽഎയുടെ വസതിയിലെത്തി സരിഗ 23/08/2018 ൽ കൈമാറുകയുണ്ടായി. പാരിപ്പള്ളി അമൃത HSSലെ ഏഴാം ക്ലാസ് വിദ്യാർഥിനിയാണ് സരിഗ.




1 comment: