സ്വിറ്റ്‌സര്‍ലാന്റിലെ ജനീവ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലോക ഹൃദയ ഫൌണ്ടെഷനാണ് ലോക ഹൃദയ ദിനം ആചരിച്ച് ഹൃദ്രോഗത്തിന്റെ അപകടങ്ങളെ കുറിച്ച് ജനങ്ങളെ ബോധവത്കരിക്കാനും മുന്‍കരുതല്‍ നടപടികളെടുക്കാനും മുന്നിട്ടിറങ്ങുന്നത്. ജീവിത ശൈലീ രോഗങ്ങളെക്കുറിച്ചും അവ തടയുന്നതിനെക്കുറിച്ചും പ്രാഥമിക ശുശ്രൂഷ സംബന്ധിച്ചും ജനങ്ങളെ ബോധവല്‍ക്കരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് എല്ലാ വര്‍ഷവും സെപ്തംബര്‍ 29 വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ലോക ഹൃദയ ദിനമായി ആചരിക്കുന്നത്. 1946ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ സൊസൈറ്റി ഓഫ് കാര്‍ഡിയോളജിയും 1970ല്‍ രൂപീകൃതമായ ഇന്റര്‍നാഷണല്‍ കാര്‍ഡിയോളജി ഫെഡറേഷനും ലയിച്ചാണ് 1998ല്‍ വേള്‍ഡ് ഹെല്‍ത്ത് ഫെഡറേഷനായി മാറിയത്.
യുനെസ്കോയും ലോകാരോഗ്യ സംഘടനയും ഇതില്‍ കൈകോര്‍ക്കുന്നു. 2000 മുതല്‍ ഇത് ലോകവ്യാപകമായി ആചരിച്ചുവരുന്നു. ഹൃദയസംരക്ഷണത്തിന്‍െറ അവബോധം വളര്‍ത്തുന്ന മുദ്രാവാക്യങ്ങളോടെയാണ് ഈ ദിനം ആചരിക്കുന്നത്. "എന്റെ ഹൃദയത്തിനു വേണ്ടി, നിങ്ങളുടെ ഹൃദയത്തിനു വേണ്ടി, നമ്മുടെയെല്ലാം ഹൃദയങ്ങൾക്ക് വേണ്ടി". എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം.
No comments:
Post a Comment