കത്തെഴുത്തു പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തപാൽ വകുപ്പ് ദേശീയ കത്തെഴുത്ത് മത്സരത്തിൽ പങ്കെടുക്കാൻ അവസരം. ഏതു പ്രായത്തിലുള്ളവർക്കും പങ്കെടുക്കാം. മത്സരാർഥികൾ സെപ്റ്റംബർ 30-ന് മുമ്പ് തൊട്ടടുത്ത തപാൽ ഓഫീസിലെ പോസ്റ്റ്മാസ്റ്ററെ നേരിട്ട് ഏൽപ്പിക്കുകയോ ഹെഡ് പോസ്റ്റോഫീസുകളിൽ സ്ഥാപിച്ചിട്ടുള്ള പ്രത്യേക തപാൽപെട്ടിയിൽ നിക്ഷേപിക്കുകയോ വേണം. ഭാരതത്തിന്റെ ഗുരുദേവ രവീന്ദ്രനാഥ ടാഗോറിന്റെ ’അമർ ദേശർ മാതി’ എന്ന കവിതയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് എന്റെ മാതൃരാജ്യത്തിനൊരു കത്ത് ( Letter to my motherland)എന്നതാണ് വിഷയം. ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിൽ എഴുതാം.
പതിനെട്ടു വയസുവരെയുള്ളവര്‍ക്കും അതിനു മുകളില്‍ വയസുള്ളവര്‍ക്കും രണ്ടു വിഭാഗമായാണ് മത്സരം. വയസ് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിനൊടൊപ്പം സ്വന്തം കൈപ്പടയില്‍ വയസ് സാക്ഷ്യപ്പെടുത്തണം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡ്, എന്‍വലപ്പ് എന്നി വിഭാഗത്തിലാണ് മത്സരം. ഇന്‍ലന്‍ഡ് ലെറ്റര്‍ കാര്‍ഡില്‍ പരമാവധി 500 വാക്കുകളും, എഫോര്‍ പേപ്പറില്‍ ആയിരം വാക്കുകളും മാത്രമേ എഴുതാന്‍ പാടുള്ളു. ദേശിയ തലത്തില്‍ സമ്മാനം 50000, 25000, 10000 രൂപ എന്നിങ്ങനെയാണ് സമ്മാനങ്ങള്‍. സര്‍ക്കിള്‍ തലത്തില്‍ 25000, 10000, 5000 എന്നിങ്ങനെയാണ് സമ്മാനം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ – 0495 2384770, 2386166, 2383020.
www.indiapost.gov.in
No comments:
Post a Comment