പ്രളയബാധയെത്തുടര്‍ന്ന്
നഷ്ടപ്പെട്ട ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളിലെ കുട്ടികളുടെ ഒന്നാം വാള്യ
പാഠപുസ്തകങ്ങള്‍ സെപ്റ്റംബര്‍ മൂന്നു മുതല്‍ സ്‌കൂളുകളില്‍ വിതരണം ചെയ്യും.
ഈ വര്‍ഷത്തെ രണ്ടാം വാള്യ പാഠപുസ്തകങ്ങളും ഇതോടൊപ്പം വിതരണം ചെയ്യും.
പ്രളയബാധിത പ്രദേശങ്ങളില്‍ വിദ്യാലയങ്ങളില്‍ നോട്ട് ബുക്ക് വിതരണം
ആരംഭിച്ചു കഴിഞ്ഞു. നഷ്ടപ്പെട്ട സ്‌കൂള്‍ ബാഗും മറ്റു പഠനോപകരണങ്ങളും
കുട്ടികള്‍ക്ക് നല്‍കുന്നതിനുള്ള നടപടികളും സ്വീകരിച്ചുവരുന്നതായി
പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
No comments:
Post a Comment